തിരുവനന്തപുരം: തിരുവനന്തപുരത്തെ എൽഡിഎഫ് സ്ഥാനാർഥി കരമന സുധീറിന്‍റെ പ്രചരണത്തിന് മുൻ എംഎൽഎ ആന്‍റണി രാജു എത്തി. വഞ്ചിയൂർ മേഖലാ കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് കൺവൻഷനിലാണ് ആന്‍റണിയെത്തിയത്.
കരമന സുധീറിന് വേണ്ടി ആന്‍റണി രാജു തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്താത്തത് ചർച്ചയായിരുന്നു. ജനാധിപത്യ കേരള കോൺഗ്രസിന്‍റെ സീറ്റിൽ പൊതുസ്വതന്ത്രനെ നിർത്തിയതിൽ പാർട്ടിക്ക് വലിയ എതിർപ്പ് ഉണ്ടായിരുന്നു.
അതേസമയം കഴിഞ്ഞദിവസം സാമൂഹികമാധ്യമങ്ങളിലൂടെ സുധീർ കരമനയ്ക്ക് വോട്ട് ചെയ്യണമെന്ന് അഭ്യർഥിച്ച് ആന്‍റണി രാജു ഒരു വീഡിയോ പങ്കുവച്ചിരുന്നു.