Sat, 14 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Karapuzha

Kottayam

ഇ​നി ഡോ​ക്ട​റും ന​ഴ്സും വീ​ട്ടി​ലെ​ത്തും; ഹോം ​കെ​യ​ർ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം 15ന്

കോ​ട്ട​യം: രോ​ഗി​ക​ൾ​ക്ക് വീ​ടി​ന്‍റെ സു​ര​ക്ഷി​ത​ത്വ​വും പ​രി​ചി​ത​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ൽ മി​ക​ച്ച ആ​രോ​ഗ്യ​പ​രി​ച​ര​ണം ഉ​റ​പ്പാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ കാ​രാ​പ്പു​ഴ​യി​ലെ ജെ​എ​ൻ​എ​സ് മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ൽ ഹോം ​കെ​യ​ർ പ​ദ്ധ​തി ആ​രം​ഭി​ക്കു​ന്നു. ജെ​എ​ൻ​എ​സ് ഹോം ​കെ​യ​ർ എ​ന്ന പേ​രി​ലു​ള്ള പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം15​ന് വൈ​കു​ന്നേ​രം നാ​ലി​ന് ത​ഹ​സി​ൽ​ദാ​ർ സി​റി​ൽ സ​ഞ്ജു ജോ​ർ​ജ് നി​ർ​വ​ഹി​ക്കും.

ഒ​രു ഫോ​ൺ കോ​ളി​ലൂ​ടെ ഡോ​ക്ട​റു​ടെ ക​ൺ​സ​ൾ​ട്ടേ​ഷ​നും ന​ഴ്സിം​ഗ് പ​രി​ച​ര​ണ​വും ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​രോ​ഗ്യ​സേ​വ​ന​ങ്ങ​ൾ വീ​ട്ടി​ലെ​ത്തി​ക്കു​ന്ന​താ​ണ് പ​ദ്ധ​തി​യു​ടെ പ്ര​ധാ​ന സ​വി​ശേ​ഷ​ത. ഡോ​ക്ട​റു​ടെ സേ​വ​നം, ന​ഴ്സിം​ഗ് കെ​യ​ർ, വാ​ഹ​ന​സൗ​ക​ര്യം തു​ട​ങ്ങി​യ സേ​വ​ന​ങ്ങ​ൾ വീ​ട്ടി​ൽ​ത്ത​ന്നെ ല​ഭ്യ​മാ​ക്കും. ജെ​എ​ൻ​എ​സ് മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ലെ പീ​ഡി​യാ​ട്രി​ക്, ജ​ന​റ​ൽ മെ​ഡി​സി​ൻ വി​ഭാ​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. 

രാ​വി​ലെ എ​ട്ടു മു​ത​ൽ രാ​ത്രി എ​ട്ടു വ​രെ​യാ​ണ് ഹോം ​കെ​യ​ർ സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​കു​ക. ഉ​ദ്ഘാ​ട​ന യോ​ഗ​ത്തി​ൽ വാ​ർ​ഡ് കൗ​ൺ​സി​ല​ർ അ​നു​ഷ കൃ​ഷ്ണ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. വേ​ൾ​ഡ് മ​ല​യാ​ളി ഓ​ർ​ഗ​നൈ​സേ​ഷ​ൻ സെ​ക്ര​ട്ട​റി സാ​ബു മു​രി​ക്ക​വേ​ലി, സി​പി​എം ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗം ജി. ​രാ​ജീ​വ്, സി​പി​ഐ ജി​ല്ലാ കൗ​ൺ​സി​ൽ അം​ഗം എ​ൻ.​എ​ൻ. വി​നോ​ദ്, ചീ​ഫ് പീ​ഡി​യാ​ട്രീ​ഷ്യ​ൻ ഡോ. ​ടോ​ണി അ​ലോ​ഷ്യ​സ്, സീ​നി​യ​ർ ക​ൺ​സ​ൾ​ട്ട​ന്‍റ് ഡോ. ​മി​ല​ൻ ടോം, ​ഡോ. ജെ.​പി. ആ​ദ​ർ​ശ്, ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ർ നി​സി, മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ജേ​ക്ക​ബ് പു​തു​പ്പ​ള്ളി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും. ഫോ​ൺ: 0481 2582920, 9447470725, 9400992725, 9048390725.

Latest News

Corehub Up