എഡ്മണ്ടൺ: കരാട്ടെ പരിശീലന കേന്ദ്രമായ സിമാ കരാട്ടെ എഡ്മണ്ടൺ (SIMAA Karate Edmonton) കരാട്ടെ ബെൽറ്റ് ഗ്രേഡിംഗ് ചടങ്ങ് സംഘടിപ്പിച്ചു. ചടങ്ങിൽ 30-ലധികം കുട്ടികൾ തങ്ങളുടെ പുതിയ ബെൽറ്റ് നിലവാരങ്ങളിലേക്ക് ഉയർന്നു.
സന്തോഷവും ആവേശവും നിറഞ്ഞ അന്തരീക്ഷത്തിൽ നടന്ന ചടങ്ങിൽ രക്ഷിതാക്കളും കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു. ബെൽറ്റ് സർട്ടിഫിക്കറ്റുകൾ ഫാ. തോമസ് പൂത്തിക്കോട്ട് (എഡ്മണ്ടൺ), ജസ്റ്റിൻ തോമസ് (പട്രോളിംഗ് ഓഫീസർ, എഡ്മണ്ടൺ പോലീസ് സർവീസ്) എന്നിവർ ചേർന്ന് വിതരണം ചെയ്തു.