Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Karathod And Kotherithod

Kannur

വി​മാ​ന​ത്താ​വ​ള​ത്തി​ലെ മ​ഴ​വെ​ള്ളം ഒ​ഴു​കി​യു​ണ്ടാ​കു​ന്ന ദു​രി​തം; കാ​ര​ത്തോ​ട്, കോ​തേ​രി​ത്തോ​ട് നി​ർ​മാ​ണം വേ​ഗ​ത്തി​ലാ​ക്കും

മ​ട്ട​ന്നൂ​ർ: ക​ണ്ണൂ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ മ​ഴ​വെ​ള്ളം ഒ​ഴു​കു​ന്ന കാ​ര​ത്തോ​ടി​ന്‍റെ​യും കോ​തേ​രി​ത്തോ​ടി​ന്‍റെ​യും ഇ​രു​ക​ര​ക​ളും കോ​ൺ​ക്രീ​റ്റ് ചെ​യ്ത് സു​ര​ക്ഷി​ത​മാ​ക്കാ​നു​ള്ള നി​ർ​മാ​ണം വേ​ഗ​ത്തി​ലാ​ക്കാ​ൻ ജ​ന​പ​തി​നി​ധി​ക​ളു​ടെ​യും ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും യോ​ഗം തീ​രു​മാ​നി​ച്ചു. നി​ർ​മാ​ണ പ്ര​വൃ​ത്തി​യു​ടെ പു​രോ​ഗ​തി വി​ല​യി​രു​ത്താ​ൻ കീ​ഴ​ല്ലൂ​ർ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ വി​ളി​ച്ചു ചേ​ർ​ത്ത യോ​ഗ​ത്തി​ൽ കെ.​കെ. ശൈ​ല​ജ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മ​രം മു​റി​ച്ചു മാ​റ്റു​ന്ന​തി​ൽ ഉ​ണ്ടാ​യ കാ​ല​താ​മ​സ​വും ക്വാ​റി ഉ​ത്പ​ന്ന​ങ്ങ​ൾ​ക്കു​ള്ള വി​ല വ​ർ​ധ​ന​വും ഇ​വ കി​ട്ടാ​നു​ള്ള കാ​ല​താ​മ​സ​വു​മാ​ണ് പ്ര​വൃ​ത്തി മ​ന്ദ​ഗ​തി​യി​ലാ​ക്കി​യ​തെ​ന്ന് യോ​ഗ​ത്തി​ൽ ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു.

കാ​ര​ത്തോ​ട് പ്ര​വൃ​ത്തി 1300 മീ​റ്റ​ർ മാ​ത്ര​മേ പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ള്ളൂ. ബാ​ക്കി ഭാ​ഗം മ​ഴ​യ്ക്ക് മു​മ്പ് പൂ​ർ​ത്തി​യാ​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി. പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​ക്കാ​ത്ത​തി​നാ​ൽ പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ൾ വ​ള​രെ ആ​ശ​ങ്ക​യി​ലും ബു​ദ്ധി​മു​ട്ടി​ലും കൃ​ഷി ചെ​യ്യാ​ൻ പ​റ്റാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലു​മാ​ണെ​ന്നും എം​എ​ൽ​എ അ​റി​യി​ച്ചു.

കോ​തേ​രി​ത്തോ​ട് ഭാ​ഗ​ത്തെ മ​ര​ങ്ങ​ൾ എ​ത്ര​യും വേ​ഗ​ത്തി​ൽ മു​റി​ച്ചു മാ​റ്റി പ്ര​വൃ​ത്തി ആ​രം​ഭി​ക്കാ​നും മ​ഴ ആ​രം​ഭി​ക്കു​ന്ന​തി​നു മു​മ്പ് എ​ല്ലാ പ്ര​വ​ർ​ത്തി​ക​ളും പൂ​ർ​ത്തി​യാ​ക്കാ​നും എം​എ​ൽ​എ നി​ർ​ദേ​ശി​ച്ചു.

യോ​ഗ​ത്തി​ൽ കീ​ഴ​ല്ലൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി. ​സ​ജീ​വ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​വി. വ​ന​ജാ​ക്ഷി, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ ടി. ​രു​ധീ​ഷ്, കെ.​കെ. പ്ര​ഭാ​ക​ര​ൻ, വി. ​ജ​സ്ന, അം​ഗ​ങ്ങ​ളാ​യ പി. ​ബാ​ബു, എ. ​പ്ര​കാ​ശ​ൻ, കെ.​പി. സു​ജാ​ത, കെ.​വി. ഷീ​ന, കെ.​പി. സി​ന്ധു, കെ. ​പ്ര​ശാ​ന്ത​ൻ, പി.​കെ. റ​ജീ​ന, സി. ​ജ​സീ​ല, പ​ഞ്ചാ​യ​ത്ത്‌ സെ​ക്ര​ട്ട​റി എ​സ്. അ​ജി, ചെ​റു​കി​ട ജ​ല​സേ​ച​ന​വ​കു​പ്പ് എ​ക്സി. എ​ൻ​ജി​നി​യ​ർ കെ. ​ഗോ​പ​കു​മാ​ർ, അ​സി. എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ വി​നോ​ദ്കു​മാ​ർ, അ​സി. എ​ൻ​ജി​നി​യ​ർ സ്മൃ​തി സോ​ഹ​ൻ, ഊ​രാ​ളു​ങ്ക​ൽ സൊ​സൈ​റ്റി പ്ര​തി​നി​ധി​ക​ളാ​യ കെ. ​പ്ര​കാ​ശ​ൻ, സി.​എ​സ്. സ​ന്ദീ​പ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up