കാഞ്ഞിരപ്പള്ളി: കരിമ്പുകയം ടൂറിസം പദ്ധതിയുടെയും പാര്‍ക്കിന്റെയും ഉദ്ഘാടനം ചീഫ് വിപ്പ് ഡോ.എന്‍. ജയരാജ് നടത്തി. പഞ്ചായത്ത് പ്രസിഡന്റ് സുനി ജോസഫ് പത്യാല അധ്യക്ഷത വഹിച്ചു. ജലസേചന വകുപ്പ് മൂന്ന് ഭാഗങ്ങളായി 1.57 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. കരിമ്പുകയം പാലത്തിന്റെ ഇരുവശങ്ങളിലേക്കും 300 മീറ്റര്‍ വീതമാണ് വിശ്രമകേന്ദ്രങ്ങളൊരുക്കിയിരിക്കുന്നത്.
ജില്ലാ പഞ്ചായത്തംഗം തോമസ് കുന്നപ്പള്ളി, ബ്ലോക്ക് പഞ്ചായത്തംഗം സിനി ജിബു, പഞ്ചായത്തംഗങ്ങളായ റിജോ വാളാന്തറ, കെ.ആര്. തങ്കപ്പന്, മഞ്ജു മാത്യു, മുന്‍ ജില്ലാ പഞ്ചായത്തംഗം ജെസി ഷാജന് തുടങ്ങിയവര്‍ പ്രസംഗിച്ചു.