Mon, 5 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KarjanNews

Special

ഇ​ന്ധ​നം നി​റ​യ്ക്കു​ന്ന​തി​നി​ടെ കാ​റി​ന്‍റെ സി​എ​ൻ​ജി ടാ​ങ്ക് പൊ​ട്ടി​ത്തെ​റി​ച്ചു; കാ​ർ ത​ക​ർ​ന്നു ത​രി​പ്പ​ണം

ഗു​ജ​റാ​ത്തി​ലെ ക​ർ​ജ​ന് സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന സി​എ​ൻ​ജി പ​മ്പി​ൽ കാ​ർ ടാ​ങ്ക് പൊ​ട്ടി​ത്തെ​റി​ച്ച് വ​ൻ അ​പ​ക​ടം. ക​രി​ജ​നി​ലെ ജി​ൻ​ഡാ​ൾ ക​മ്പ​നി​ക്ക് എ​തി​ർ​വ​ശ​ത്തു​ള്ള ഇ​ന്ധ​ന​വി​പ​ണ​ന കേ​ന്ദ്ര​ത്തി​ൽ ഒ​ക്ടോ​ബ​ർ ഒ​ന്നി​ന് ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം ന​ട​ന്ന​ത്.

വാ​ഹ​നം ഇ​ന്ധ​നം നി​റ​ച്ചു​കൊ​ണ്ടി​രി​ക്കെ പെ​ട്ടെ​ന്ന് വ​ലി​യ ശ​ബ്ദ​ത്തോ​ടെ ഗ്യാ​സ് ടാ​ങ്ക് പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു. സ്ഫോ​ട​ന​ത്തി​ന്‍റെ തീ​വ്ര​ത​യി​ൽ കാ​റി​ന്‍റെ പി​ൻ​ഭാ​ഗം പൂ​ർ​ണ​മാ​യി ത​ക​രു​ക​യും ചി​ല്ലു​ക​ളും ലോ​ഹ​ഭാ​ഗ​ങ്ങ​ളും മീ​റ്റ​റു​ക​ളോ​ളം ദൂ​രേ​ക്ക് തെ​റി​ച്ചു​വീ​ഴു​ക​യും ചെ​യ്തു.

സ​മീ​പ​ത്ത് നി​ർ​ത്തി​യി​ട്ടി​രു​ന്ന മ​റ്റ് ര​ണ്ട് വാ​ഹ​ന​ങ്ങ​ൾ​ക്കും സ്ഫോ​ട​ന​ത്തി​ൽ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. സി​എ​ൻ​ജി നി​റ​യ്ക്കു​ന്ന സ​മ​യ​ത്ത് യാ​ത്ര​ക്കാ​ർ വാ​ഹ​ന​ത്തി​ൽ നി​ന്ന് പു​റ​ത്തി​റ​ങ്ങി നി​ൽ​ക്ക​ണ​മെ​ന്ന സു​ര​ക്ഷാ മാ​ന​ദ​ണ്ഡം പാ​ലി​ച്ചി​രു​ന്ന​തി​നാ​ൽ മാ​ത്ര​മാ​ണ് വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യ​ത്.

അ​പ​ക​ട​വി​വ​ര​മ​റി​ഞ്ഞ് ക​ർ​ജ​നി​ൽ നി​ന്നു​ള്ള ഫ​യ​ർ​ഫോ​ഴ്‌​സും പൊ​ലി​സും ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി ആ​വ​ശ്യ​മാ​യ സു​ര​ക്ഷാ മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ക്കു​ക​യും സ്ഥി​തി​ഗ​തി​ക​ൾ ശാ​ന്ത​മാ​ക്കു​ക​യും ചെ​യ്തു.

ടാ​ങ്ക് പൊ​ട്ടി​ത്തെ​റി​ക്കാ​നു​ണ്ടാ​യ കൃ​ത്യ​മാ​യ കാ​ര​ണം ഇ​തു​വ​രെ വ്യ​ക്ത​മാ​യി​ട്ടി​ല്ലെ​ന്നും, പ​മ്പി​ലെ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളെ​ക്കു​റി​ച്ചും അ​പ​ക​ട​ത്തി​ന്‍റെ കാ​ര​ണ​ങ്ങ​ളെ​ക്കു​റി​ച്ചും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Latest News

Corehub Up