Thu, 13 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KarjatNews

Kouthukam

വാ​ർ​ത്ത​യാ​യി, വ​ഴി​യു​മാ​യി! സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​യി 'കു​ട്ടി റി​പ്പോ​ർ​ട്ട​ർ​മാ​ർ'

മ​ഹാ​രാ​ഷ്ട്ര​യി​ലെ റാ​യ്ഗ​ഡ് ജി​ല്ല​യി​ലെ ക​ർ​ജാ​ത് താ​ലൂ​ക്കി​ലു​ള്ള ഖ​ണ്ഡ്പെ-​കൊ​ണ്ടി​വ​ഡ റോ​ഡി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ അ​ധി​കാ​രി​ക​ളു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്താ​ൻ മൂ​ന്ന് കൊ​ച്ചു​കു​ട്ടി​ക​ൾ ന​ട​ത്തി​യ വ്യ​ത്യ​സ്ത​മാ​യ ശ്ര​മം വ​ലി​യ ശ്ര​ദ്ധ നേ​ടു​ന്നു.

ത​ങ്ങ​ളു​ടെ വി​ദ്യാ​ല​യ​ത്തി​ലേ​ക്കു​ള്ള റോ​ഡി​ലെ വ​ലി​യ കു​ഴി​ക​ൾ കാ​ര​ണം ബു​ദ്ധി​മു​ട്ടി​ലാ​യ ഈ ​വി​ദ്യാ​ർ​ഥി​നി​ക​ൾ, അ​ത് സ​മൂ​ഹ​ത്തി​ന് മു​ന്നി​ൽ അ​വ​ത​രി​പ്പി​ക്കാ​ൻ ഒ​രു വാ​ർ​ത്താ മാ​ധ്യ​മ​ത്തി​ന്‍റെ രീ​തി​യാ​ണ് തെ​ര​ഞ്ഞെ​ടു​ത്ത​ത്.

കൂ​ട്ടു​കാ​രി​ലൊ​രാ​ൾ റി​പ്പോ​ർ​ട്ട​റാ​യും മ​റ്റൊ​രാ​ൾ ക്യാ​മ​റ​മാ​നാ​യും വേ​ഷ​മി​ട്ട​പ്പോ​ൾ, മൂ​ന്നാ​മ​ത്തെ കു​ട്ടി റോ​ഡി​ന്‍റെ അ​വ​സ്ഥ വി​വ​രി​ക്കു​ന്ന നാ​ട്ടു​കാ​രി​യു​ടെ വേ​ഷം മ​നോ​ഹ​ര​മാ​യി അ​വ​ത​രി​പ്പി​ച്ചു.

മ​ട​ക്കി​പ്പി​ടി​ച്ച ഒ​രു കു​ട മൈ​ക്ക് പോ​ലെ ഉ​പ​യോ​ഗി​ച്ച്, റോ​ഡി​ലാ​കെ രൂ​പ​പ്പെ​ട്ട വ​ലി​യ കു​ഴി​ക​ളെ​ക്കു​റി​ച്ചു​ള്ള ചോ​ദ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു​കൊ​ണ്ട് ഇ​വ​ർ ന​ട​ത്തി​യ അ​ഭി​ന​യം വ​ള​രെ പെ​ട്ടെ​ന്നാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​യി മാ​റി​യ​ത്.

മ​ഴ​ക്കാ​ല​ത്ത് റോ​ഡി​ന്‍റെ ചി​ല ഭാ​ഗ​ങ്ങ​ൾ ഒ​ലി​ച്ചു​പോ​യ​ത് മൂ​ലം വി​ദ്യാ​ർ​ഥി​ക​ളും യാ​ത്രി​ക​രും അ​നു​ഭ​വി​ച്ചി​രു​ന്ന യാ​ത്രാ​ദു​രി​ത​മാ​ണ് ഈ ​കു​ട്ടി​ക​ൾ വ​ള​രെ ല​ളി​ത​വും എ​ന്നാ​ൽ ശ​ക്ത​വു​മാ​യ രീ​തി​യി​ൽ തു​റ​ന്നു​കാ​ട്ടി​യ​ത്. വീ​ഡി​യോ അ​തി​വേ​ഗം വൈ​റ​ലാ​യ​തോ​ടെ എം​എ​ൽ​എ മ​ഹേ​ന്ദ്ര തോ​ർ​വെ വി​ഷ​യ​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ടു​ക​യാ​യി​രു​ന്നു.

കു​ട്ടി​ക​ളു​ടെ ആ​വ​ലാ​തി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ഉ​ട​ൻ ത​ന്നെ റോ​ഡി​ലെ കു​ഴി​ക​ൾ താ​ൽ​ക്കാ​ലി​ക​മാ​യി അ​ട​യ്ക്കാ​നു​ള്ള ജോ​ലി​ക​ൾ രാ​ത്രി​യോ​ടെ ത​ന്നെ ആ​രം​ഭി​ക്കു​ക​യും ചെ​യ്തു. മ​ഴ​ക്കാ​ലം പൂ​ർ​ത്തി​യാ​കു​ന്ന മു​റ​യ്ക്ക് റോ​ഡ് പൂ​ർ​ണ​മാ​യും ന​വീ​ക​രി​ച്ച് പു​തി​യ രൂ​പ​ത്തി​ലാ​ക്കു​മെ​ന്ന് അ​ധി​കാ​രി​ക​ൾ ഉ​റ​പ്പു​ന​ൽ​കി​യി​ട്ടു​ണ്ട്.

കു​ട്ടി​ക​ളു​ടെ ഈ ​ചെ​റി​യൊ​രു സ​ർ​ഗാ​ത്മ​ക പ്ര​തി​ക​ര​ണം എ​ത്ര പെ​ട്ടെ​ന്നാ​ണ് ഒ​രു പ്ര​ദേ​ശ​ത്തെ വ​ലി​യൊ​രു പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം ക​ണ്ട​ത് എ​ന്ന​ത് ഏ​വ​ർ​ക്കും പ്ര​ചോ​ദ​ന​മാ​കു​ന്ന ഒ​ന്നാ​ണ്.

Latest News

Corehub Up