Fri, 14 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KarjatRailwayStation

Special

ഓ​ടു​ന്ന ട്രെ​യി​നി​ൽ ക​യ​റാ​ൻ ശ്ര​മി​ക്ക​വേ അ​പ​ക​ടം, ര​ക്ഷ​ക​നാ​യി റെ​യി​ൽ​വേ ജീ​വ​ന​ക്കാ​ര​ൻ

ച​ലി​ക്കു​ന്ന തീ​വ​ണ്ടി​യി​ൽ ക​യ​റാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ട്രാ​ക്കി​ലേ​ക്ക് വീ​ണ യാ​ത്ര​ക്കാ​ര​ൻ ക​ർ​ജ​ത്ത് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു.

സി​എ​സ്എം​ടി-​പു​ണെ എ​ക്സ്പ്ര​സി​ന്‍റെ സി-1 ​കോ​ച്ചി​ൽ ക​യ​റാ​ൻ തു​നി​യു​ന്ന​തി​നി​ടെ കാ​ലു​തെ​റ്റി പ്ലാ​റ്റ്‌​ഫോ​മി​നും ട്രെ​യി​നി​നു​മി​ട​യി​ലേ​ക്ക് വീ​ണാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ബാ​ങ്ക​ർ എ​ഞ്ചി​ൻ ഘ​ടി​പ്പി​ച്ച ശേ​ഷം മ​ട​ങ്ങു​ക​യാ​യി​രു​ന്ന പോ​യി​ന്‍റ്സ്മാ​ൻ സൗ​ര​ഭ് കു​മാ​ർ സിം​ഗി​ന്‍റെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലാ​ണ് വ​ൻ ദു​ര​ന്തം ഒ​ഴി​വാ​ക്കി​യ​ത്.

അ​പ​ക​ടം ക​ണ്ട ഉ​ട​ൻ ത​ന്നെ ഇ​ദ്ദേ​ഹം ട്രെ​യി​ൻ മാ​നേ​ജ​ർ​ക്ക് റെ​ഡ് സി​ഗ്ന​ൽ കാ​ണി​ക്കു​ക​യും, ഇ​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ഉ​ട​ൻ അ​ടി​യ​ന്ത​ര ബ്രേ​ക്ക് ഉ​പ​യോ​ഗി​ച്ച് ട്രെ​യി​ൻ നി​ർ​ത്തി​യി​ടു​ക​യു​മാ​യി​രു​ന്നു.

തു​ട​ർ​ന്ന് ആ​ർ​പി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​രും മ​റ്റ് റെ​യി​ൽ​വേ ജീ​വ​ന​ക്കാ​രും സ​ഹ​യാ​ത്രി​ക​രും ചേ​ർ​ന്ന് ട്രാ​ക്കി​ൽ അ​ക​പ്പെ​ട്ട​യാ​ളെ സു​ര​ക്ഷി​ത​മാ​യി പു​റ​ത്തെ​ടു​ത്തു. വ​ലി​യ പ​രി​ക്കു​ക​ളൊ​ന്നു​മി​ല്ലാ​തെ​യാ​ണ് യാ​ത്ര​ക്കാ​ര​ൻ ര​ക്ഷ​പ്പെ​ട്ട​ത്.

സം​ഭ​വ​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ മ​ധ്യ റെ​യി​ൽ​വേ പു​റ​ത്തു​വി​ട്ടി​ട്ടു​ണ്ട്. യാ​ത്ര​ക്കാ​ര​ൻ ട്രാ​ക്കി​ലേ​ക്ക് വീ​ഴു​ന്ന​തും തു​ട​ന്ന് ന​ട​ന്ന ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​വു​മാ​ണ് വീ​ഡി​യോ​യി​ലു​ള്ള​ത്.

ഇ​ത്ത​രം അ​പ​ക​ട​ങ്ങ​ൾ വ​ർ​ധി​ച്ചു വ​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ, ഓ​ടു​ന്ന ട്രെ​യി​നു​ക​ളി​ൽ ക​യ​റാ​നോ ഇ​റ​ങ്ങാ​നോ ശ്ര​മി​ക്ക​രു​തെ​ന്നും ജീ​വ​ൻ അ​പ​ക​ട​ത്തി​ലാ​ക്കു​ന്ന യാ​ത്ര​ക​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും റെ​യി​ൽ​വേ അ​ധി​കൃ​ത​ർ ക​ർ​ശ​ന നി​ർ​ദ്ദേ​ശം ന​ൽ​കി.

Latest News

Corehub Up