കാൾസ്റുഹെ (ജർമനി): ഇന്ത്യയും ജർമനിയും തമ്മിലുള്ള സാംസ്കാരിക സൗഹൃദത്തിന്റെ ആഴം വിളിച്ചോതി ജർമനിയിലെ കാൾസ്റുഹെയിൽ ഇന്ത്യ-ജർമനി സാംസ്കാരിക സംഗമം സംഘടിപ്പിച്ചു. നഗരത്തിൽ അരങ്ങേറിയ ’ഇന്ത്യ ഡെയ്സ് കാർൽസ്രൂഹെ’ (India Days Karlsruhe) സാംസ്കാരികോത്സവത്തോടനുബന്ധിച്ച് ജൂൺ 22ന് വൈകിട്ട് 6.30ന് പ്രശസ്തമായ 'Stadtkirche am Marktplatz' ദേവാലയത്തിലാണ് ഉദ്ഘാടന പരിപാടികൾ നടന്നത്. ഇരുരാജ്യങ്ങളുടെയും പാരമ്പര്യങ്ങൾ സംഗീതത്തിലൂടെയും നൃത്തത്തിലൂടെയും ഒരേ വേദിയിൽ ഒന്നിപ്പിച്ച Kein Weg zu weit (ഒരു ദൂരവും അകലെയല്ല ) എന്ന കലാവിരുന്ന് കാണികൾക്ക് വേറിട്ടൊരു അനുഭവമായി മാറി.
പ്രമുഖരുടെ സാന്നിധ്യവും ആശംസകളും
പരിപാടിക്ക് പാസ്റ്റർ ക്ലോഡിയ റൗച്ച് ഔദ്യോഗികമായി സ്വാഗതം ആശംസിച്ചു. തുടർന്ന് മ്യൂണിക്കിലെ ഇന്ത്യൻ കോൺസൽ ജനറൽ ശത്രുഘ്ന സിൻഹ, ഡോയ്ച്ച്ഇൻഡിഷെ ഗെസെൽഷാഫ്റ്റിന്റെ (Deutsch-Indische Gesellschaft) പ്രതിനിധി യൂർഗൻ മോർഹാർഡ് എന്നിവർ ചടങ്ങിൽ സംബന്ധിച്ച് ആശംസകൾ അറിയിച്ച് സംസാരിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള സാംസ്കാരിക സൗഹൃദത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഇരുവരും ഊന്നിപ്പറഞ്ഞു.
കൈയടി നേടി മുംബൈയിൽ നിന്നുള്ള ഗായകസംഘം
ഇന്ത്യയിൽ നിന്നും ജർമ്മനിയിൽ നിന്നുമുള്ള പ്രമുഖ കലാസംഘങ്ങളാണ് വേദിയിൽ അണിനിരന്നത്. ജർമ്മനിയിലെ ’ഉൽമർ ഷ്പാറ്റ്സെൻ യുഗൻഡ്കോർ ’ (Ulmer Spatzen Jugendchor - Ulm),, മുംബൈയിൽ നിന്നുള്ള ’ദി സിംഗിംഗ് ട്രീ കൊയർ’ (Deutsch-Indische Gesellschaft) ’നിസരി കലാക്ഷേത്ര നൃത്ത അക്കാദമി’ (Nisari Kalakshetra Tanzakademie) എന്നിവർ ചേർന്ന് വേദി അവിസ്മരണീയമാക്കി.
മുംബൈയിൽ നിന്നെത്തിയ കുട്ടികളുടെ ഗായകസംഘം ഭാരതീയ ദേശഭക്തിഗാനമായ ന്ധവന്ദേ മാതരംന്ധ, ഓസ്കർ ജേതാവായ ദ പ്രിൻസ് ഓഫ് ഈജിപ്ത് എന്ന ചിത്രത്തിലെ , പ്രശസ്ത ജർമ്മൻ നാടോടിഗാനമായ ന്ധഉശല ഏലറമിസലി ശെിറ ളൃലശന്ധ, ഹിന്ദി ഹിറ്റ് ഗാനങ്ങളായ "Behta Ja", "Yaaron Dosti" എന്നിവ ആലപിച്ച് പ്രേക്ഷകരുടെ വലിയ കൈയടി നേടി.