Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KarnatakaNews

Viral

ത​ല​നാ​രി​ഴ​യ്ക്ക് തി​രി​ച്ചു​കി​ട്ടി​യ ജീ​വ​ൻ! ബം​ഗ​ളൂ​രു​വി​ൽ കു​ഴി​യി​ൽ വീ​ണ ബൈ​ക്കി​ലൂ​ടെ ടാ​ങ്ക​ർ ക​യ​റി​യി​റ​ങ്ങി

ബം​ഗ​ളൂ​രു ന​ഗ​ര​ത്തി​ലെ റോ​ഡു​ക​ളു​ടെ ശോ​ച​നീ​യാ​വ​സ്ഥ വീ​ണ്ടും ഒ​രു ജീ​വ​ൻ ക​വ​രു​മാ​യി​രു​ന്ന വ​ലി​യൊ​രു ദു​ര​ന്ത​ത്തി​ന് വ​ഴി​യൊ​രു​ക്കി. ഗു​ഞ്ചൂ​രി​ൽ മ​ഴ​വെ​ള്ളം കെ​ട്ടി​ക്കി​ട​ന്ന റോ​ഡി​ലെ വ​ലി​യ കു​ഴി​യി​ൽ ബൈ​ക്കി​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് വീ​ണ ഐ​ടി ജീ​വ​ന​ക്കാ​ര​നാ​യ സൗ​ര​ഭ്, നി​മി​ഷ​ങ്ങ​ളു​ടെ വ്യ​ത്യാ​സ​ത്തി​ലാ​ണ് മ​ര​ണ​മു​ഖ​ത്തു​നി​ന്ന് അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ട​ത്.

റോ​ഡി​ലേ​ക്ക് മ​റി​ഞ്ഞു​വീ​ണ​യു​ട​ൻ സൗ​ര​ഭ് സ​മ​യോ​ചി​ത​മാ​യി വ​ശ​ത്തേ​ക്ക് മാ​റി​മാ​റി​യ​തി​നാ​ൽ തൊ​ട്ടു​പി​ന്നാ​ലെ​യെ​ത്തി​യ കൂ​റ്റ​ൻ ടാ​ങ്ക​ർ ലോ​റി ബൈ​ക്കി​ന് മു​ക​ളി​ലൂ​ടെ ക​യ​റി​യി​റ​ങ്ങി. അ​പ​ക​ട​ത്തി​ന് പി​ന്നാ​ലെ നി​ർ​ത്താ​തെ പാ​ഞ്ഞു​പോ​യ ടാ​ങ്ക​റി​നെ സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന മ​റ്റ് യാ​ത്ര​ക്കാ​ർ പി​ന്തു​ട​ർ​ന്ന് ത​ട​യു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് നാ​ട്ടു​കാ​രും യാ​ത്ര​ക്കാ​രും ചേ​ർ​ന്ന് ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​ലാ​ണ് ടാ​ങ്ക​റി​ന് ന​മ്പ​ർ പ്ലേ​റ്റ് ഇ​ല്ലാ​യി​രു​ന്നു​വെ​ന്നും വാ​ഹ​നം ഓ​ടി​ക്കാ​ൻ പ​ഠി​ച്ചു​തു​ട​ങ്ങി​യ ഡ്രൈ​വ​ർ​ക്ക് ലൈ​സ​ൻ​സ് പോ​ലും ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും വ്യ​ക്ത​മാ​യ​ത്. സം​ഭ​വ​ത്തി​ൽ ഡ്രൈ​വ​ർ​ക്കെ​തി​രെ പോ​ലീ​സി​ൽ ഔ​ദ്യോ​ഗി​ക​മാ​യി പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

മാ​സ​ങ്ങ​ളാ​യി ത​ക​ർ​ന്നു കി​ട​ക്കു​ന്ന ഗു​ഞ്ചൂ​ർ റോ​ഡി​ന്‍റെ അ​പ​ക​ടാ​വ​സ്ഥ ചൂ​ണ്ടി​ക്കാ​ട്ടി അ​ധി​കൃ​ത​ർ​ക്ക് നി​ര​വ​ധി ത​വ​ണ പ​രാ​തി ന​ൽ​കി​യി​ട്ടും യാ​തൊ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് അ​പ​ക​ടം മൊ​ബൈ​ലി​ൽ പ​ക​ർ​ത്തി​യ വി​ദ്യാ​സാ​ഗ​ർ എ​ന്ന യാ​ത്ര​ക്കാ​ര​ൻ വ്യ​ക്ത​മാ​ക്കി.

റോ​ഡി​ലെ വെ​ള്ള​ക്കെ​ട്ടും കു​ഴി​ക​ളും കാ​ണി​ച്ച് മു​ഖ്യ​മ​ന്ത്രി​യ​ട​ക്ക​മു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്ക് വി​ഡി​യോ സ​ഹി​തം പ​രാ​തി അ​യ​ച്ചി​ട്ടും ഭ​ര​ണ​കൂ​ടം തി​ക​ഞ്ഞ അ​നാ​സ്ഥ​യാ​ണ് കാ​ട്ടി​യ​തെ​ന്നും, അ​ധി​കാ​രി​ക​ളു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്താ​ൻ വീ​ണ്ടും ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തു​ന്ന​തി​നി​ടെ​യാ​ണ് ത​ന്‍റെ ക​ൺ​മു​ന്നി​ൽ ഈ ​ഭ​യാ​ന​ക​മാ​യ സം​ഭ​വം അ​ര​ങ്ങേ​റി​യ​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Latest News

Corehub Up