Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KarolinaMuchova

വി​മ്പി​ൾ​ഡ​നി​ൽ ചെ​ക്ക് വി​പ്ല​വം; മു​ഹോ​വ​യെ വീ​ഴ്ത്തി ലി​ൻ​ഡ നൊ​സ്കോ​വ​യ്ക്ക് കി​രീ​ടം

ല​ണ്ട​ൻ: വി​മ്പി​ൾ​ഡ​ൻ വ​നി​താ സിം​ഗി​ൾ​സി​ൽ ക​രോ​ലി​ൻ മു​ഹോ​വ​യെ വീ​ഴ്ത്തി ലി​ൻ​ഡ നൊ​സ്കോ​വ കി​രീ​ടം ചൂ​ടി. പു​ൽ​ക്കോ​ർ​ട്ടി​ലെ വി​സ്മ​യ പോ​രാ​ട്ട​ത്തി​ൽ ചെ​ക്ക് റി​പ്പ​ബ്ലി​ക്കി​ന്‍റെ ത​ന്നെ പ​ത്താം സീ​ഡ് താ​രം ക​രോ​ലി​ൻ മു​ഹോ​വ​യെ ഒ​ന്നി​നെ​തി​രെ ര​ണ്ട് സെ​റ്റു​ക​ൾ​ക്കാ​ണ് (6-2, 5-7, 6-3) ഒ​മ്പ​താം സീ​ഡു​കാ​രി​യാ​യ നൊ​സ്കോ​വ നി​ഷ്പ്ര​ഭ​യാ​ക്കി​യ​ത്.

വി​മ്പി​ൾ​ഡ​ൻ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യാ​ണ് ര​ണ്ട് ചെ​ക്ക് റി​പ്പ​ബ്ലി​ക് താ​ര​ങ്ങ​ൾ വ​നി​താ സിം​ഗി​ൾ​സ് ഫൈ​ന​ലി​ൽ നേ​ർ​ക്കു​നേ​ർ കൊ​മ്പു​കോ​ർ​ത്ത​ത്. കോ​ർ​ട്ടി​ന്‍റെ ബേ​സ്‌​ലൈ​നി​ൽ നി​ന്ന് ക​ണ്ണ​ഞ്ചി​പ്പി​ക്കു​ന്ന ഫോ​ർ​ഹാ​ൻ​ഡ് ഷോ​ട്ടു​ക​ളു​മാ​യി തു​ട​ക്കം മു​ത​ൽ നൊ​സ്കോ​വ ക​ളം നി​റ​ഞ്ഞു ക​ളി​ച്ചു. ആ​ദ്യ സെ​റ്റ് 6-2ന് ​നൊ​സ്കോ​വ അ​നാ​യാ​സം നേ​ടി.

എ​ന്നാ​ൽ ര​ണ്ടാം സെ​റ്റി​ൽ മു​ഹോ​വ വ​ൻ തി​രി​ച്ചു​വ​ര​വാ​ണ് ന​ട​ത്തി​യ​ത്. അ​ഞ്ച് മാ​ച്ച് പോ​യി​ന്‍റു​ക​ൾ പ്ര​തി​രോ​ധി​ച്ച മു​ഹോ​വ 7-5ന് ​സെ​റ്റ് പി​ടി​ച്ചെ​ടു​ത്ത​തോ​ടെ മ​ത്സ​രം നി​ർ​ണാ​യ​ക​മാ​യ മൂ​ന്നാം സെ​റ്റി​ലേ​ക്ക് നീ​ണ്ടു. എ​ന്നാ​ൽ കി​രീ​ട​പ്പോ​രാ​ട്ട​ത്തി​ന്‍റെ സ​സ്പെ​ൻ​സ് നി​റ​ഞ്ഞ ഫൈ​ന​ൽ സെ​റ്റി​ൽ ക​ളി​യി​ലെ നി​യ​ന്ത്ര​ണം നൊ​സ്കോ​വ പൂ​ർ​ണ​മാ​യും തി​രി​ച്ചു​പി​ടി​ച്ചു.

ക​രു​ത്തു​റ്റ സ​ർ​വു​ക​ളു​മാ​യി മു​ഹോ​വ​യെ കോ​ർ​ട്ടി​ന്‍റെ നാ​ലു​പാ​ടും ഓ​ടി​ച്ച നൊ​സ്കോ​വ 6-3ന് ​സെ​റ്റും ക​രി​യ​റി​ലെ ആ​ദ്യ ഗ്രാ​ൻ​സ്‌​ലാം കി​രീ​ട​വും സ്വ​ന്ത​മാ​ക്കി വി​മ്പി​ൾ​ഡ​നി​ലെ പു​തി​യ റാ​ണി​യാ​യി. ജ​യ​ത്തോ​ടെ ക​ഴി​ഞ്ഞ നാ​ല് വ​ർ​ഷ​ത്തി​നി​ടെ മൂ​ന്നാം ത​വ​ണ​യാ​ണ് വി​മ്പി​ൾ​ഡ​ൻ വ​നി​താ കി​രീ​ടം ചെ​ക്ക് റി​പ്പ​ബ്ലി​ക്കി​ലേ​ക്ക് എ​ത്തു​ന്ന​ത്.

2023ൽ ​മാ​ർ​കേ​റ്റ വാ​ന്ദ്ര​സോ​വ​യും 2024-ൽ ​ബാ​ർ​ബ​റ ക്രെ​ജി​ക്കോ​വ​യും വി​മ്പി​ൾ​ഡ​നി​ൽ മു​ത്ത​മി​ട്ടി​രു​ന്നു. യൂ​ജി​ൻ ബൗ​ച്ചാ​ർ​ഡി​നു ശേ​ഷം വി​മ്പി​ൾ‍​ഡ​ൻ കി​രീ​ടം നേ​ടു​ന്ന ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ വ​നി​താ താ​ര​മാ​യി ഇ​രു​പ​ത്തി​യൊ​ന്നു​കാ​രി നൊ​സ്കോ​വ.

Latest News

Corehub Up