Mon, 16 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Karthika Sthambham

Alappuzha

ച​ക്കു​ള​ത്തു​കാ​വി​ൽ കാ​ർ​ത്തി​കസ്തം​ഭം ഉ​യ​ർ​ന്നു

എ​ട​ത്വ: ച​ക്കു​ള​ത്തു​കാ​വ് ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ കാ​ർ​ത്തി​ക പൊ​ങ്കാ​ല മ​ഹോ​ത്സ​വ​ത്തി​ന് മു​ന്നോ​ടി​യാ​യി ക്ഷേ​ത്ര സ​ന്നി​ധി​യി​ൽ കാ​ർ​ത്തി​ക സ്തം​ഭം ഉ​യ​ർ​ന്നു. നെ​ടു​മ്പ്രം ത​ച്ചാ​റ​യി​ൽ ആ​ശാ​ല​ത​യു​ടെ വ​സ​തി​യി​ൽ​നി​ന്നാ​ണ് കാ​ർ​ത്തി​ക സ്തം​ഭ​ത്തി​നു​ള്ള ക​മുക് വ​ഴി​പാ​ടാ​യി സ​മ​ർ​പ്പി​ച്ച​ത്. ചെ​ണ്ട​മേ​ള​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടു​കൂ​ടി​യാ​ണ് ക​മുകിൻ​ത​ടി ക്ഷേ​ത്ര​ത്തി​ൽ എ​ത്തി​ച്ച​ത്. ക​മുകിൻത​ടി​യി​ൽ വാ​ഴ​ക്ക​ച്ചി. തെ​ങ്ങോ​ല, ദേ​വി​ക്ക് ഒ​രു​വ​ർ​ഷം കി​ട്ടി​യ ഉ​ട​യാ​ട എ​ന്നി​വ പൊ​തി​ഞ്ഞ് കെ​ട്ടി​യാ​ണ് കാ​ർ​ത്തി​കസ്തം​ഭം ഉ​ണ്ടാ​ക്കി​യ​ത്.

പൊ​ങ്കാ​ല ദി​വ​സം ദീ​പാ​രാ​ധ​യോ​ട​നു​ബ​ന്ധി​ച്ച് കാ​ർ​ത്തി​ക​സ്തം​ഭം അ​ഗ്നി​ക്ക് ഇ​ര​യാ​ക്കും. കാ​ര്യ​ദ​ർ​ശി മ​ണി​ക്കു​ട്ട​ൻ ന​മ്പൂ​തി​രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന സ്തം​ഭം ഉ​യ​ർ​ത്ത​ൽ ച​ട​ങ്ങി​ൽ രാ​ധാ​ക്യ​ഷ്ണ​ൻ ന​മ്പൂ​തി​രി അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം നി​ർ​വഹി​ച്ചു. ച​മ്പ​ക്കു​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി​ജി​ൻ ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ത​ല​വ​ടി പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ഗോ​കു​ൽ ഗോ​പാ​ല​കൃ​ഷ്ണ​ൻ, പ്ര​കാ​ശ് പ​ന​വേ​ലി, എം.​ജി കൊ​ച്ചു​മോ​ൻ, ബി. ​ര​മേ​ഷ് കു​മാ​ർ, ജ​ന​റ​ൽ ക​ൺ​വീ​ന​ർ അ​ജി​ത്ത് പി​ഷാ​ര​ത്ത്, ഉ​ത്സ​വ ക​മ്മ​റ്റി പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് ഗോ​കു​ലം, വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​കെ. സ്വാ​മി​നാ​ഥ​ൻ, സെ​ക്ര​ട്ട​റി എം.​വി. രാ​ജീ​വ്, വോ​ള​ന്‍റി​യ​ർ ക്യാ​പ്റ്റ​ൻ കെ.​എ​സ്. ബി​നു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

മേ​ൽ​ശാ​ന്തി​മാ​രാ​യ അ​ശോ​ക​ൻ ന​മ്പൂ​തി​രി, ര​ഞ്ജി​ത്ത് ബി. ​ന​മ്പൂ​തി​രി, ദു​ർ​ഗാ​ദ​ത്ത​ൻ ന​മ്പൂ​തി​രി എ​ന്നി​വ​ർ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. പൊ​ങ്കാ​ല ദി​ന​ത്തി​ലെ ദീ​പാ​രാ​ധ​ന​യ്ക്കു ശേ​ഷം ദേ​വി​യെ ക്ഷേ​ത്ര​ത്തി​ൽ​നി​ന്ന് പു​റ​ത്തേ​ക്ക് എ​ഴു​ന്ന​ള്ളി​ച്ച് ക്ഷേ​ത്ര​ത്തി​നു പു​റ​ത്തെ മ​ണ്ഡ​പ​ത്തി​ൽ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ പീ​ഠ​ത്തി​ൽ കി​ഴ​ക്കോ​ട്ട് അ​ഭി​മു​ഖ​മാ​യി ഇ​രു​ത്തി​യ ശേ​ഷ​മാ​ണ് കാ​ർ​ത്തി​ക​സ്തം​ഭം ക​ത്തി​ക്ക​ൽ ച​ട​ങ്ങ് ന​ട​ത്തു​ന്ന​ത്.

ഇ​ക്കു​റി പ​ഞ്ചി​മ​ബം​ഗാ​ൾ മു​ൻ ഗ​വ​ർ​ണ​ർ സി.​വി. ആ​ന​ന്ദ​ബോ​സ് സ്‌​തം​ഭ​ത്തി​ൽ അ​ഗ്നി പ​ക​ർ​ത്തും. സം​സ്ഥാ​ന​ത്തി​ന​ക​ത്തും പു​റ​ത്തു​നി​ന്നു നി​ര​വ​ധി ഭ​ക്ത​രാ​ണ് ച​ട​ങ്ങ് ദ​ർ​ശി​ക്കാ​ൻ ക്ഷേ​ത്ര​ത്തി​ൽ എ​ത്തി​ച്ചേ​രു​ന്ന​ത്.
പൊ​ങ്കാ​ല​യു​ടെ വ​ര​വ് അ​റി​യി​ച്ച് ന​ട​ത്തു​ന്ന നി​ല​വ​റ ദീ​പം തെ​ളി​ക്ക​ലും വി​ളം​ബ​ര ഘോ​ഷ​യാ​ത്ര​യും 20 ന് ​ന​ട​ക്കു​മെ​ന്ന് ക്ഷേ​ത്ര കാ​ര്യ​ദ​ർ​ശി മ​ണി​ക്കു​ട്ട​ൻ ന​മ്പൂ​തി​രി അ​റി​യി​ച്ചു.

Latest News

Corehub Up