Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Karunamayan

Kannur

ക​ന​ക​ക്കു​ന്ന് ക​രു​ണാ​മ​യ​ൻ ഈ​ശോ​യു​ടെ തീ​ർ​ഥാ​ട​ന പ​ള്ളി​യി​ൽ തി​രു​നാ​ൾ തു​ട​ങ്ങി

ക​ന​ക​ക്കു​ന്ന്: കു​ടി​യാ​ന്മ​ല ക​ന​ക​ക്കു​ന്നി​ലെ ക​രു​ണാ​മ​യ​നാ​യ ഈ​ശോ​യു​ടെ തീ​ർ​ഥാ​ട​ന പ​ള്ളി​യി​ൽ ഒ​മ്പ​ത് ദി​വ​സ​ത്തെ തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച് വി​കാ​രി ഫാ. ​ജെ​റി​ൻ പ​ന്ത​ല്ലൂ​പ​റ​മ്പി​ൽ കൊ​ടി​യേ​റ്റി.

ദു​ഃഖ ശ​നി മു​ത​ൽ 12 പു​തു ഞാ​യ​ർ വ​രെ​യാ​ണ് തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ. 11 വ​രെ എ​ല്ലാ ദി​വ​സ​വും ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് തി​രു​ക്ക​ർ​മ​ങ്ങ​ൾ ആ​രം​ഭി​ക്കും. ദൈ​വ​ക​രു​ണ​യു​ടെ മൂ​ന്നു​മ​ണി​ക്കൂ​ർ ആ​രാ​ധ​ന​യും ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണ​വും ഉ​ണ്ടാ​യി​രി​ക്കും . പ​ത്തി​ന് ആ​ഘോ​ഷ​മാ​യ റാ​സ കു​ർ​ബാ​ന​യ്ക്ക് കു​ടി​യാ​ന്മ​ല വി​കാ​രി ഫാ. ​പോ​ൾ വ​ള്ളോ​പ്പി​ള്ളി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. പ​തി​നൊ​ന്നി​ന് തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് ശേ​ഷം ആ​ഘോ​ഷ​മാ​യ പ്ര​ദ​ക്ഷി​ണം, കോ​ഴി​ക്കോ​ട് ബി​ഗ് ബാ​ൻ​ഡ് അ​വ​ത​രി​പ്പി​ക്കു​ന്ന മ്യൂ​സി​ക്ക​ൽ ഡാ​ൻ​സ് എ​ന്നി​വ​യും ന​ട​ക്കും.

ക​രു​ണ​യു​ടെ തി​രു​നാ​ൾ ദി​ന​മാ​യ 12ന് ​പു​തു ഞാ​യ​റാ​ഴ്ച തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് പ്ര​ശ​സ്ത ധ്യാ​ന​ഗു​രു ഫാ. ​ജി​ൻ​സ് ചീ​ങ്ക​ല്ലേ​ൽ നേ​തൃ​ത്വം ന​ൽ​കും.

Latest News

Corehub Up