Fri, 28 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KasabaMovie

ആരാണ് യഥാര്‍ഥ ടോക്‌സിക്? ഗീതു മോഹന്‍ദാസിനെ ഉന്നമിട്ട് വിവാദം, ചര്‍ച്ചയില്‍ നിറഞ്ഞ് 'കസബ'യും

കസബ ഇപ്പോഴും നിങ്ങള്‍ക്ക് ടോക്‌സിക് ആയി തോന്നുന്നുണ്ടോ? സിനിമയില്‍ സ്ത്രീകളെ ഒബ്‌ജെക്ടിഫൈ ചെയ്യുന്നതിനെതിരെ പരസ്യമായി നിലപാട് എടുത്ത് രംഗത്തെത്തിയ ഗീതു മോഹന്‍ദാസിന്‍റെ ടോക്‌സിക് എന്ന പുതിയ ചിത്രത്തിനെതിരെ പലരും ആരോപണം ഉയര്‍ത്തുമ്പോള്‍ മലയാളി പ്രേക്ഷകരുടെ മനസിലും കസബ വിവാദം തെളിയും.

ടോക്‌സിക് സിനിമയുടെ ആദ്യ ഗ്ലിംപ്‌സ് പുറത്തിറങ്ങിയപ്പോഴേ, നെറ്റി ചുളിച്ചവര്‍ക്ക് മുന്നില്‍ വിശദീകരണം നല്‍കാനോ മറ്റോ ഗീതു മോഹന്‍ദാസ് എത്തിയിരുന്നില്ല. അന്നു മുതല്‍ വിവാദങ്ങളില്‍ നിറഞ്ഞ സിനിമ, തിയറ്ററുകളില്‍ എത്തിയപ്പോള്‍ വിമര്‍ശനങ്ങളും നേരിടുകയാണ്. ചിത്രത്തിലെ പല രംഗങ്ങളും സ്ത്രീ വിരുദ്ധമാണെന്ന ആരോപണമാണ് ചിത്രം കണ്ടവര്‍ ഒന്നടങ്കം പറയുന്നത്.

ഇതിനിടെയാണ് കസബ വിവാദം വീണ്ടും ഉയര്‍ന്നു വന്നിരിക്കുന്നത്. കസബയിലെ വിവാദ രംഗം പങ്കുവച്ചു കൊണ്ടാണ് രൂപേഷ് പീതാംബരന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. നടിമാരായ പാര്‍വതി തിരുവോത്ത്, റിമ കല്ലിങ്കല്‍, ഡബ്ല്യുസിസി സംഘടന എന്നിവരെ ടാഗ് ചെയ്തു കൊണ്ടാണ് പോസ്റ്റ്.

പ്രിയ ഗീതു മോഹന്‍ദാസ്, ഈ സീന്‍ ഇപ്പോള്‍ നിങ്ങള്‍ക്ക് ടോക്‌സിക് ആയി തോന്നുന്നുണ്ടോ? അതോ ടോക്‌സിക് ആണോ - യഥാര്‍ഥ ടോക്‌സിക്? മമ്മൂട്ടി ഇക്കാ, ഈ കുട്ടികളാരും നിങ്ങളുടെ 1981 മുതല്‍ 2016 വരെയുള്ള പടങ്ങള്‍ കണ്ടിട്ടില്ല, അതാണ്! കര്‍മ യഥാര്‍ഥമാണ്, ഞങ്ങള്‍ എല്ലാവരും നിങ്ങളെ സ്‌നേഹിക്കുന്നു മമ്മൂക്ക - എന്നാണ് രൂപേഷിന്‍റെ പോസ്റ്റ്.

2016ല്‍ നിതിന്‍ രഞ്ജി പണിക്കറുടെ സംവിധാനത്തില്‍ എത്തിയ മമ്മൂട്ടി ചിത്രം കസബയിലെ ഒരു രംഗത്തെ കുറിച്ച് നടി പാര്‍വതി തിരുവോത്ത് നടത്തിയ വിമര്‍ശനം വലിയ ചര്‍ച്ചയായിരുന്നു. മമ്മൂട്ടി അവതരിപ്പിച്ച പോലീസ് കഥാപാത്രം വനിതാ പോലീസ് കഥാപാത്രത്തോട് അനുചിതമായി പെരുമാറുന്നതിനെ കുറിച്ചായിരുന്നു വിമര്‍ശനം.

ഇത് സ്ത്രീകളെ അവഹേളിക്കുന്നതാണ് എന്നായിരുന്നു ആരോപണം. അന്ന് പാര്‍വതിക്കൊപ്പം വേദിയിലുണ്ടായിരുന്ന ഗീതു മോഹന്‍ദാസ് ആ വാദത്തെ പിന്തുണച്ച് രംഗത്തു വന്നിരുന്നു. പിന്നാലെ പാര്‍വതിക്കെതിരെ വലിയ രീതിയില്‍ സൈബര്‍ ആക്രമണവും നടന്നിരുന്നു. പാര്‍വതിക്ക് മലയാള സിനിമയില്‍ അവസരങ്ങളും കുറഞ്ഞിരുന്നു.

ഈ സംഭവം നടന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഗീതു മോഹന്‍ദാസിന്‍റെ സിനിമ എത്തിയതോടെ പാര്‍വതിയുടെ കരിയര്‍ നശിപ്പിച്ചയാളുടെ സിനിമ എന്ന രീതിയില്‍ വിവാദം കൊഴുക്കുകയായിരുന്നു. കസബയിലെ ചെറിയൊരു സീനിന്‍റെ പേരില്‍ ഇന്‍ഡസ്ട്രി കത്തുന്നവിവാദമുണ്ടാക്കിയവര്‍ അതിന്‍റെ പത്തിരിട്ടി വരുന്ന സ്ത്രീവിരുദ്ധ ഒരു സിനിമയായി ചെയ്തു വച്ചത് എങ്ങനെ ന്യായീകരിക്കും എന്നാണ് പ്രേക്ഷകര്‍ ഇപ്പോള്‍ ചോദിക്കുന്നത്.

അതേസമയം, തിരുവോണ ദിനത്തില്‍ റിലീസ് ചെയ്ത സിനിമ ആഗോള തലത്തില്‍ 100 കോടിക്ക് മുകളില്‍ ഓപ്പണിംഗ് കളക്ഷന്‍ നേടിതായാണ് റിപ്പോര്‍ട്ടുകള്‍. കെജിഎഫ് എന്ന വമ്പന്‍ ചിത്രത്തിന് ശേഷമെത്തിയ ടോക്‌സിക് യാഷ് ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്. നയന്‍താരയുടെ ഗംഗ, കിയാര അദ്വാനിയുടെ നദിയ എന്നീ കഥാപാത്രങ്ങളും കൈയ്യടി നേടുന്നുണ്ട്.

Latest News

Corehub Up