Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kasaragod Coast

Kannur

കാ​സ​ർ​ഗോ​ഡ് ക​ട​പ്പു​റ​ത്ത് ക​ണ്ടെ​ത്തി​യ മൃ​ത​ദേ​ഹം നേ​ര​ത്തേ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി​യ​തെ​ന്ന് സ്ഥി​രീ​ക​ര​ണം

കാ​സ​ർ​ഗോ​ഡ്: നെ​ല്ലി​ക്കു​ന്ന് ക​സ​ബ ക​ട​പ്പു​റ​ത്ത് ക​ഴി​ഞ്ഞ​ദി​വ​സം ത​ല​യ​റ്റ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ മൃ​ത​ദേ​ഹം നേ​ര​ത്തേ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി​യ​തെ​ന്ന് സ്ഥി​രീ​ക​ര​ണം. മൃ​ത​ദേ​ഹം പ​രി​യാ​രം ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു ന​ട​ത്തി​യ വി​ദ​ഗ്ധ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ച​ത്.

പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ന്‍റെ രീ​തി​വ​ച്ച് അ​തു കേ​ര​ള​ത്തി​ൽ ന​ട​ത്തി​യ​ത​ല്ലെ​ന്നും ക​ർ​ണാ​ട​ക​യി​ലോ മ​ഹാ​രാ​ഷ്ട്ര​യി​ലോ ഗോ​വ​യി​ലോ വ​ച്ചാ​കാ​മെ​ന്നു​മാ​ണ് നി​ഗ​മ​നം.

ഒ​ന്ന​ര മാ​സ​ത്തോ​ളം പ​ഴ​ക്കം തോ​ന്നി​ക്കു​ന്ന പു​രു​ഷ​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് ക​ര​യ്ക്ക​ടി​ഞ്ഞ​ത്. ഇ​ൻ​ക്വ​സ്റ്റ് വേ​ള​യി​ൽ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ത​ന്നെ നെ​ഞ്ചി​ലും വ​യ​റി​ലും വ​ലി​യ മു​റി​വു​ക​ളും തു​ന്ന​ലു​ക​ളും ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​വ നേ​ര​ത്തേ ന​ട​ത്തി​യ പോ​സ്റ്റ്മോ​ർ​ട്ടം വേ​ള​യി​ൽ ചെ​യ്ത​താ​ണെ​ന്നാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ വി​ദ​ഗ്ധ പ​രി​ശോ​ധ​ന​യി​ൽ സ്ഥി​രീ​ക​രി​ച്ച​ത്. പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി​യ മൃ​ത​ദേ​ഹം വീ​ണ്ടും എ​ങ്ങ​നെ ക​ട​ലി​ലെ​ത്തി എ​ന്ന കാ​ര്യ​ത്തി​ൽ ദു​രൂ​ഹ​ത നി​ല​നി​ൽ​ക്കു​ക​യാ​ണ്. പു​ഴ​യോ​ടോ ക​ട​ലി​നോ​ടോ ചേ​ർ​ന്ന ഏ​തെ​ങ്കി​ലും ഭാ​ഗ​ത്ത് അ​ട​ക്കി​യ മൃ​ത​ദേ​ഹം വെ​ള്ളം ഉ​യ​ർ​ന്ന​പ്പോ​ൾ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് വീ​ണ്ടും ക​ട​ലി​ലെ​ത്തി​യ​താ​കാ​മെ​ന്ന് ക​രു​തു​ന്നു. മൃ​ത​ദേ​ഹം ആ​രു​ടേ​താ​ണെ​ന്നു തി​രി​ച്ച​റി​യു​ന്ന​തി​നാ​യി ഡി​എ​ൻ​എ പ​രി​ശോ​ധ​ന ന​ട​ത്താ​നും അ​യ​ൽ​സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ക്കാ​നു​മാ​ണ് പോ​ലീ​സി​ന്‍റെ തീ​രു​മാ​നം.

Latest News

Corehub Up