Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kathakali Cake With Moving Eyes

Thrissur

ച​ലി​ക്കു​ന്ന ക​ണ്ണു​മാ​യി ക​ഥ​ക​ളി കേ​ക്ക്: തൃ​ശൂ​ർ​കാ​രി​ക്കു ലോ​ക റി​ക്കാ​ർ​ഡ്

തൃ​ശൂ​ർ: ച​ലി​ക്കു​ന്ന ക​ണ്ണു​ക​ളു​മാ​യി ക​ഥ​ക​ളി പ​ച്ച​വേ​ഷ​ത്തി​ന്‍റെ കേ​ക്ക് ഒ​രു​ക്കി​യ തൃ​ശൂ​ർ​ക്കാ​രി​ക്കു ലോ​ക റി​ക്കാ​ർ​ഡ്. പൂ​നെ​യി​ൽ താ​മ​സി​ക്കു​ന്ന തൃ​ശൂ​ർ കു​ട്ട​നെ​ല്ലൂ​ർ സ്വ​ദേ​ശി ബാ​ബു പ​ഴ​യാ​റ്റി​ലി​ന്‍റെ​യും മേ​ഴ്സി​യു​ടെ​യും മ​ക​ൾ അ​ഞ്ജു അ​ല​ൻ ഒ​രു​ക്കി​യ കേ​ക്കാ​ണ് വേ​ൾ​ഡ് ബു​ക്ക് ഓ​ഫ് റി​ക്കാ​ർ​ഡ്സി​ൽ ഇ​ടം​നേ​ടി​യ​ത്. പൂ​നെ​യി​ലെ ഓ​ർ​ക്കി​ഡ് ഹോ​ട്ട​ലി​ൽ ന​ട​ന്ന അ​ഖി​ലേ​ന്ത്യാ കേ​ക്ക് മേ​ള​യി​ൽ വൈ​വി​ധ്യ രൂ​പ​ക​ൽ​പ​ന​ക​ളോ​ടെ 455 കേ​ക്കു​ക​ളും കു​ക്കീ​സും ഒ​രു​ക്കി പ്ര​ദ​ർ​ശി​പ്പി​ച്ച അ​ഞ്ജു അ​ട​ക്കം 37 കേ​ക്ക് ആ​ർ​ട്ടി​സ്റ്റു​ക​ളാ​ണ് വേ​ൾ​ഡ് ബു​ക്ക് ഓ​ഫ് റി​ക്കാ​ർ​ഡ്സി​ൽ ഇ​ടം​നേ​ടി​യ​ത്. 28 സം​സ്ഥാ​ന​ങ്ങ​ളു​ടെ​യും എ​ട്ടു കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളു​ടേ​യും സാം​സ്കാ​രി​ക പാ​ര​ന്പ​ര്യം പ്ര​മേ​യ​മാ​ക്കി​യാ​ണ് കേ​ക്കു​ക​ളും ബി​സ്ക​റ്റു​ക​ളും ഒ​രു​ക്കി​യ​ത്.

കേ​ര​ള​ത്തി​ന്‍റെ ത​ന​തു​ക​ലാ​രൂ​പ​മാ​യ ക​ഥ​ക​ളി പ​ച്ച​വേ​ഷ​മാ​ണു ഐ​സിം​ഗി​ന്‍റെ ശി​ൽ​പ​ചാ​രു​ത​യി​ൽ അ​ഞ്ജു അ​ല​ൻ ത​യാ​റാ​ക്കി​യ​ത്. മൂ​ന്ന​ടി ഉ​യ​ര​വും ര​ണ്ട​ടി വീ​തി​യു​മു​ള്ള ഈ ​ക​ഥ​ക​ളി കേ​ക്കി​ലെ ച​ലി​ക്കു​ന്ന ക​ണ്ണു​ക​ളാ​ണ് ഏ​വ​രെ​യും വി​സ്മ​യി​പ്പി​ച്ച​ത്. ത്രീ​ഡി പ്രി​ന്‍റിം​ഗി​ന്‍റെ​യും ചി​പ്പി​ന്‍റെ​യും സ​ഹാ​യ​ത്തോ​ടെ ക​ഥ​ക​ളി​സം​ഗീ​തം​കൂ​ടി ചേ​ർ​ത്താ​ണു കേ​ക്ക് നി​ർ​മി​ച്ച​ത്. പൂ​നെ​യി​ലെ ദ ​ബേ​ക്കിം​ഗ് പ്രൊ​ജ​ക്ട് 2.0 കേ​ക്ക് സ്റ്റു​ഡി​യോ​യു​ടെ സ്ഥാ​പ​ക​യാ​ണ് അ​ഞ്ജു. എ​റ​ണാ​കു​ളം സ്വ​ദേ​ശി​യാ​യ അ​ല​ൻ ടി​റ്റോ​യാ​ണു ഭ​ർ​ത്താ​വ്.

ഷെ​ഫ് പ്രാ​ചി ദാ​ബ​ൽ​ദേ​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഈ ​ലോ​ക റി​ക്കാ​ർ​ഡ് യ​ജ്ഞം ഒ​രു​ക്കി​യ​ത്. അ​ഞ്ജു​വി​നൊ​പ്പം മൂ​ന്നു മ​ല​യാ​ളി​ക​ൾ​കൂ​ടി ഈ ​യ​ജ്ഞ​ത്തി​ൽ ലോ​ക റി​ക്കാ​ർ​ഡി​ട്ടു. എ​ൽ​സ റോ​യ്സ്, റോ​ഷ്നി ശു​ക്ല, ലു​ബ്ന ഗ​ഫൂ​ർ എ​ന്നി​വ​രാ​ണി​വ​ർ. യു​കെ​യി​ലെ വേ​ൾ​ഡ് ബു​ക്ക് ഓ​ഫ് റി​ക്കാ​ർ​ഡ്സ് ഡ​യ​റ​ക്ട​ർ ഡോ. ​സു​ചി​ത ശു​ക്ല​യു​ടേ​യും പൂ​നെ കോ​ർ​പ​റേ​ഷ​ൻ അ​ധി​കാ​രി​ക​ളു​ടെ​യും സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു ലോ​ക റി​ക്കാ​ർ​ഡി​ട്ട പ്ര​ദ​ർ​ശ​നം.

Latest News

Corehub Up