Fri, 3 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kathirma

കതിർമ്മ

ആ​​​രാ​​​ലും സ്നേ​​​ഹി​​​ക്ക​​​പ്പെ​​​ടാ​​​തെ​​​യും മ​​​ന​​​സി​​​ലാ​​​ക്ക​​​പ്പെ​​​ടാ​​​തെ‍യും ക​​​ട​​​ന്നു​​​പോ​​​കേ​​​ണ്ടി​​​വ​​​രു​​​ന്നു എ​​​ന്നി​​​ട​​​ത്താ​​​ണ് ഒ​​​രു മ​​​നു​​​ഷ്യ​​​ന്‍റെ ഏ​​​റ്റ​​​വും സ​​​ങ്ക​​​ട​​​ക​​​ര​​​മാ​​​യ പ​​​രാ​​​ജ​​​യം. ആ ​​​മ​​​നു​​​ഷ്യ​​​ന് ഒ​​​രു മു​​​ഖ​​​മേ​​​യു​​​ള്ളൂ. ഭൂ​​​മി​​​യി​​​ലെ എ​​​ല്ലാ മ​​​ഹാ​​​യു​​​ദ്ധ​​​ങ്ങ​​​ൾ​​​ക്കു​​​മൊ​​​ടു​​​വി​​​ൽ ദ​​​യ​​​നീ​​​യ​​​മാ​​​യി പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ട​​​വ​​​ന്‍റെ മു​​​ഖം. ആ ​​​മു​​​ഖം കു​​​റേ​​​ക്കാ​​​ലം എ​​​നി​​​ക്കു​​​ണ്ടാ​​​യി​​​രു​​​ന്നു. ഇ​​​രു​​​ണ്ട്, പാ​​​തി​​​യി​​​ലേ​​​റെ വെ​​​ന്തു​​​പോ​​​യ ആ ​​​മു​​​ഖ​​​വും വ​​​ച്ചാ​​​ണ് ഞാ​​​ൻ തെ​​​രു​​​വി​​​ലേ​​​ക്കി​​​റ​​​ങ്ങി ന​​​ട​​​ന്ന​​​ത്. ആ ​​​മു​​​ഖ​​​വും വ​​​ച്ചാ​​​ണ് ഞാ​​​ൻ സ​​​ദ​​​സു​​​ക​​​ളി​​​ൽ വാ​​​ക്കി​​​നെ കോ​​​മ​​​രം തു​​​ള്ളി​​​ച്ച​​​ത്. അ​​​പ്പോ​​​ഴെ​​​ല്ലാം എ​​​ന്‍റെ ശ​​​ബ്ദം മൃ​​​ത​​​മാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന​​​ത് എ​​​നി​​​ക്കു മാ​​​ത്ര​​​മ​​​റി​​​യാ​​​വു​​​ന്ന ര​​​ഹ​​​സ്യ​​​മാ​​​യി​​​രു​​​ന്നു.

എ​​​ന്‍റെ വി​​​ഷാ​​​ദ​​​സം​​​ഭ്ര​​​മ​​​ങ്ങ​​​ളെ ഉ​​​ള്ളി​​​ലെ​​​ങ്ങോ മി​​​ഴി​​​നീ​​​ട്ടു​​​ന്നൊ​​​രു ഇ​​​ല​​​ച്ചാ​​​ർ​​​ത്തി​​​നു​​​ള്ളി​​​ൽ ഒ​​​ളി​​​പ്പി​​​ച്ചു​​​വ​​​ച്ചു ന​​​ട​​​ക്കു​​​ക​​​യാ‍യി​​​രു​​​ന്നു. അ​​​ക്കാ​​​ല​​​ങ്ങ​​​ളി​​​ൽ ഞാ​​​ൻ തു​​​ട​​​രെ ദുഃ​​​സ്വ​​​പ്ന​​​ങ്ങ​​​ൾ ക​​​ണ്ടി​​​രു​​​ന്നു. വീ​​​ടു​​​വി​​​ട്ടു​​​പോ​​​ക​​​ണ​​​മെ​​​ന്ന് അ​​​തി​​​യാ​​​യി ആ​​​ഗ്ര​​​ഹി​​​ച്ചി​​​രു​​​ന്നു. എ​​​ന്‍റെ തോ​​​ന്ന്യാ​​​ക്ഷ​​​ര​​​ങ്ങ​​​ളെ​​​ല്ലാം ക​​​ത്തി​​​ച്ചു​​​ക​​​ള​​​യ​​​ണ​​​മെ​​​ന്നും ബ​​​ഹു​​​മ​​​തി പ​​​ത്ര​​​ങ്ങ​​​ളെ​​​ല്ലാം ക​​​ട​​​ലി​​​ലൊ​​​ഴു​​​ക്ക​​​ണ​​​മെ​​​ന്നും ആ​​​ഗ്ര​​​ഹി​​​ച്ചി​​​രു​​​ന്നു. പ​​​ക്ഷേ, ഒ​​​ന്നും ന​​​ട​​​ന്നി​​​ല്ല. ഒ​​​ന്നു​​​റ​​​ക്കെ പൊ​​​ട്ടി​​​ച്ചി​​​രി​​​ക്കാ​​​നും പൊ​​​ട്ടി​​​ക്ക​​​ര​​​യാ​​​നും ആ​​​കാ​​​ത്ത​​​വി​​​ധം ഞാ​​​നെ​​​നി​​​ക്ക് അ​​​ന്യ​​​നാ​​​യി​​​ത്തീ​​​ർ​​​ന്നു.

ഒ​​​രി​​​ക്ക​​​ൽ അ​​​മ്മ പ​​​റ​​​ഞ്ഞു, “വീ​​​ട്ടി​​​ൽ​​​ത്ത​​​ന്നെ ഇ​​​ങ്ങ​​​നെ ച​​​ട​​​ഞ്ഞു​​​കൂ​​​ടി​​​യി​​​രി​​​ക്കാ​​​തെ എ​​​വി​​​ടേ​​​ക്കെ​​​ങ്കി​​​ലു​​​മൊ​​​ന്നു പോ​​​യി​​​ട്ടു​​​വ​​​രൂ” ​​​എ​​​ന്ന്. “ഭൂ​​​മി​​​യു​​​ടെ അ​​​റ്റ​​​ത്തേ​​​ക്ക് എ​​​ന്നെ​​​ന്നേ​​​ക്കു​​​മാ​​​യി പോ​​​ക​​ട്ടെ” എ​​​ന്ന് ഞാ​​​ൻ ദേ​​​ഷ്യ​​​ഭാ​​​വേ​​​ന അ​​​മ്മ​​​യോ​​​ടു ചോ​​​ദി​​​ച്ചു. അ​​​ന്നെ​​​ന്‍റെ ശ​​​ബ്ദം ഏ​​​റെ പ​​​രു​​​ഷ​​​മാ​​​യി​​​രു​​​ന്നു. അ​​​മ്മ​​​യെ അ​​​തു വ​​​ല്ലാ​​​തെ വേ​​​ദ​​​നി​​​പ്പി​​​ച്ചു​​​വോ എ​​​ന്നെ​​​നി​​​ക്ക​​​റി​​​യി​​​ല്ല. വേ​​​ദ​​​നി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ടാ​​​ക​​​ണം. അ​​​ല്ലാ​​​യി​​​രു​​​ന്നെ​​​ങ്കി​​​ൽ ആ ​​​ക​​​ണ്ണ് നി​​​റ​​​യി​​​ല്ലാ​​​യി​​​രു​​​ന്ന​​​ല്ലോ. ഒ​​​എ​​​ൻ​​​വി​​​യു​​​ടെ ര​​​ണ്ടു വ​​​രി​​​ക​​​ൾ അ​​​മ്മ ഓ​​​ർ​​​ത്തെ​​​ടു​​​ത്തു ചൊ​​​ല്ലി. “ഭൂ​​​മി ചു​​​രു​​​ങ്ങി​​​ച്ചു​​​രു​​​ങ്ങി​​​യൊ​​​രാ​​​റ​​​ടി​​​യാ​​​യ് വ​​​രും. അ​​​തു​​​ത​​​ന്നെ​​​യാ​​​ണ​​​റ്റ​​​വും. നീ ​​​പോ​​​യ് വ​​​രൂ.

എ​​​ത്ര ദൂ​​​രം പോ​​​യാ​​​ലും എ​​​നി​​​ക്കി​​​വി​​​ടെ​​​യി​​​രു​​​ന്നാ​​​ൽ നി​​​ന്നെ കാ​​​ണാം.” പ​​​ക്ഷേ, ഞാ​​​ൻ പോ​​​യി​​​ല്ല. എ​​​നി​​​ക്കെ​​​ന്നെ കൊ​​​ന്നു​​​തി​​​ന്നാ​​​നു​​​ള്ള ദേ​​​ഷ്യ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു. ആ ​​​ദേ​​​ഷ്യം ഞാ​​​ൻ നോ​​​ക്കി​​​നി​​​ൽ​​​ക്കേ വ​​​ള​​​ർ​​​ന്ന് ഒ​​​രു പെ​​​രു​​​മ്പാ​​​മ്പി​​​ന്‍റെ രൂ​​​പം ധ​​​രി​​​ച്ചു. ഞാ​​​നെ​​​ന്നെ സ്വ​​​യം വി​​​ഴു​​​ങ്ങാ​​​ൻ പാ​​​ക​​​ത്തി​​​ൽ ത​​​യാ​​​റാ​​​യി നി​​​ന്നു. പ​​​ക്ഷേ, എ​​​നി​​​ക്കെ​​​ന്നെ ഒ​​​ന്നും ചെ​​​യ്യാ​​​നാ​​​യി​​​ല്ല. പാ​​​തി​​​കൂ​​​മ്പി​​​യ ദീ​​​ന​​​മി​​​ഴി​​​ക​​​ളി​​​ലും എ​​​ന്നി​​​ലേ​​​ക്കു നീ​​​ളു​​​ന്ന അ​​​ണി​​​വ​​​ള​​​യി​​​ട്ട ഓ​​​രോ കൈ​​​യി​​​ലും ഞാ​​​ൻ അ​​​ഭ​​​യം​​​തേ​​​ടാ​​​ൻ കൊ​​​തി​​​ച്ചു.

എ​​​ല്ലാം ഒ​​​രു വി​​​ലാ​​​പ​​​ഗാ​​​നം​​​പോ​​​ലെ ത​​​ക​​​ർ​​​ന്നു​​​വീ​​​ഴ​​​വേ അ​​​ഖി​​​ല പ്ര​​​പ​​​ഞ്ചം​​​ത​​​ന്നെ ഉ​​​പേ​​​ക്ഷി​​​ക്കാ​​​ൻ ഞാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചു. ക​​​ട​​​ലി​​​ലേ​​​ക്കി​​​റ​​​ങ്ങി മു​​​ത്തു​​​ക​​​ൾ വാ​​​രി​​​വ​​​രു​​​ന്നൊ​​​രു മു​​​ക്കു​​​വ​​​ന്‍റെ ക​​​ഥ ​​​പ​​​ണ്ട് ‘സ്നേ​​​ഹ​​​സേ​​​ന’​​​യി​​​ൽ വാ​​​യി​​​ച്ച​​​ത് ഞാ​​​നോ​​​ർ​​​ത്തു. എ​​​ന്നാ​​​ൽ, അ​​​യാ​​​ളെ​​​പ്പോ​​​ലെ മു​​​ത്തു​​​ക​​​ൾ വാ​​​രി ക​​​ര​​​യി​​​ലേ​​​ക്കു വ​​​രാ​​​ൻ എ​​​നി​​​ക്ക് ആ​​​ഗ്ര​​​ഹ​​​മി​​​ല്ലാ​​​യി​​​രു​​​ന്നു. കു​​​റേ​​​നേ​​​രം എ​​​രി​​​യു​​​ന്ന ക​​​ന​​​ലാ​​​ഴി നോ​​​ക്കി​​​യി​​​രു​​​ന്നു. വെ​​​യി​​​ലി​​​റ​​​ങ്ങി ക​​​ട​​​ലി​​​ലേ​​​ക്കു പോ​​​കു​​​ന്ന​​​തും സ്വ​​​ർ​​​ണ​​​ചാ​​​മ​​​രം വീ​​​ശി സ​​​ന്ധ്യ വ​​​ന്നെ​​​ത്തു​​​ന്ന​​​തും ഇ​​​രു​​​ളു​​​ട​​​ഞ്ഞ് ചി​​​ല്ല് ചി​​​ത​​​റു​​​ന്ന​​​തും ഞാ​​​ന​​​റി​​​യു​​​ന്നു​​​ണ്ടാ​​​യി​​​രു​​​ന്നു. രാ​​​വേ​​​റെ ക​​​ന​​​ത്ത​​​പ്പോ​​​ൾ ധൈ​​​ര്യം വാ​​​ർ​​​ന്നു​​​പോ​​​യ മ​​​ന​​​സു​​​മാ​​​യി ഞാ​​​ൻ ക​​​ട​​​ലി​​​ലേ​​​ക്ക് ഇ​​​റ​​​ങ്ങി​​​നി​​​ന്നു. ഒ​​​രു പെ​​​രും​​​തി​​​ര​​​യാ​​​ക​​​ണം, എ​​​ന്നെ ക​​​ര​​​യി​​​ലേ​​​ക്ക് ക്ഷ​​​ണ​​​വേ​​​ഗ​​​ത്തി​​​ൽ മ​​​ല​​​ർ​​​ത്തി​​​യ​​​ടി​​​ച്ചു. തി​​​ര​​​യു​​​ടെ ആ ​​​പൊ​​​ട്ടി​​​ച്ചി​​​രി ഇ​​​പ്പോ​​​ഴും കാ​​​തി​​​ലു​​​ണ്ട്.

ആ ​​​ക​​​ട​​​ൽ ഇ​​​പ്പോ​​​ഴു​​​മു​​​ണ്ട്; അ​​​ക​​​ത്തും​​​ പു​​​റ​​​ത്തു​​​മാ​​​യി. ആ ​​​ക​​​ട​​​ൽ​​​ത്തീ​​​ര​​​ത്തി​​​രു​​​ന്നാ​​​ണ് ഞാ​​​ൻ ആ​​​യു​​​സി​​​ൽ ബാ​​​ക്കി​​​നി​​​ന്ന ജീ​​​വി​​​ത​​​ത്തെ നി​​​വ​​​ർ​​​ത്തി​​​വ​​​യ്ക്കാ​​​ൻ ധൈ​​​ര്യ​​​പ്പെ​​​ട്ട​​​ത്. എ​​​ന്നും ഉ​​​ച്ച ക​​​ഴി​​​ഞ്ഞ നേ​​​ര​​​ത്ത് ഒ​​​രു കെ​​​ട്ട് പു​​​സ്ത​​​ക​​​ങ്ങ​​​ളു​​​മാ​​​യി ക​​​ട​​​ൽ​​​ത്തീ​​​ര​​​ത്തേ​​​ക്കു പോ​​​കും. വി​​​ത്തി​​​നെ മ​​​ഹാ​​​വൃ​​​ക്ഷ​​​മാ​​​ക്കു​​​ന്ന അ​​​ദ്ഭു​​​ത​​​ങ്ങ​​​ൾ അ​​​വി​​​ടെ​​​യി​​​രു​​​ന്നാ​​​ണ് ഞാ​​​ൻ അ​​​നു​​​ഭ​​​വി​​​ച്ച​​​ത്. ഓ​​​രോ പു​​​സ്ത​​​ക​​​വും ഓ​​​രോ അ​​​ക്ഷ​​​യ​​​പാ​​​ത്ര​​​ങ്ങ​​​ളാ​​​യി എ​​​നി​​​ക്കു തോ​​​ന്നി. അ​​​ങ്ങ​​​നെ അ​​​മാ​​​വാ​​​സി​​​ക്കും പൗ​​​ർ​​​ണ​​​മി​​​ക്കു​​​മി​​​ട​​​യി​​​ൽ ഞാ​​​നെ​​​ന്‍റെ വ​​​ഴി​​​യ​​​മ്പ​​​ലം ക​​​ണ്ടെ​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു.

ആ ​​​വ​​​ഴി​​​യ​​​മ്പ​​​ലം ഇ​​​ന്നേ​​​റെ പൊ​​​ടി​​​പി​​​ടി​​​ച്ചു​​​ കി​​​ട​​​ക്കു​​​ക​​​യാ​​​ണ്. തൂ​​​ത്തു വൃ​​​ത്തി​​​യാ​​​ക്കി കു​​​ന്തി​​​രി​​​ക്കം പു​​​ക​​​യ്ക്കാ​​​ൻ മ​​​ഹാ​​​ത്യാ​​​ഗ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നി​​​റ​​​ങ്ങി അ​​​വ​​​ധൂ​​​ത​​​ന്മാ​​​ർ വ​​​ന്ന​​​ത് ഞാ​​​നോ​​​ർ​​​ക്കു​​​ന്നു. ആ ​​​തീ​​​ർ​​​ഥ​​​ങ്ക​​​ര​​​ന്മാ​​​രു​​​ടെ ദി​​​ഗം​​​ബ​​​ര​​​ത്വ​​​ങ്ങ​​​ളി​​​ൽ എ​​​നി​​​ക്കെ​​​ന്നെ ക​​​ണ്ടെ​​​ത്താ​​​ൻ ക​​​ഴി​​​ഞ്ഞി​​​രു​​​ന്നു. അ​​​വ​​​രു​​​ടെ സ്ഥി​​​ത​​​പ്ര​​​ജ്ഞ​​​ത​​​യി​​​ൽ പൂ​​​ത്തു​​​ല​​​ഞ്ഞ കൊ​​​ടും​​​കാ​​​ടു​​​ക​​​ളു​​​ടെ ആ​​​ര​​​വം എ​​​നി​​​ക്കു കേ​​​ൾ​​​ക്കാ​​​മാ​​​യി​​​രു​​​ന്നു. പ​​​ക്ഷേ, എ​​​ന്നെ തേ​​​ടി നീ​​​യെ​​​ന്ന പു​​​സ്ത​​​കം മാ​​​ത്രം വ​​​ന്നി​​​ല്ല.


ഭൂ​​​മി​​​യി​​​ലെ എ​​​ല്ലാ വാ​​​യ​​​ന​​​ക്കാ​​​രും ഒ​​​രു പു​​​സ്ത​​​കം തി​​​ര​​​യു​​​ന്നു​​​ണ്ടാ​​​കും. അ​​​ത് വാ​​​യ​​​ന​​​ക്കാ​​​ര​​​നെ അ​​​ഗാ​​​ധ​​​മാ​​​യി സ്നേ​​​ഹി​​​ക്കു​​​ക​​​യും അ​​​വ​​​നെ തി​​​രി​​​ച്ച​​​റി​​​യു​​​ക​​​യും ചെ​​​യ്യു​​​ന്ന പു​​​സ്ത​​​ക​​​മാ​​​യി​​​രി​​​ക്കും. ഒ​​​രാ​​​യു​​​സി​​​ൽ അ​​​ത്ത​​​ര​​​മൊ​​​രു പു​​​സ്ത​​​കം ല​​​ഭി​​​ക്കു​​​ന്ന​​​വ​​​ർ എ​​​ത്ര ഭാ​​​ഗ്യ​​​വാ​​​ന്മാ​​​രാ​​​യി​​​രി​​​ക്കും. അ​​​തി​​​ലേ​​​ക്കു​​​ള്ള സ​​​ര​​​സ്വ​​​തീ​​​യാ​​​മ​​​ങ്ങ​​​ളാ​​​യി​​​രു​​​ന്നു എ​​​ന്‍റെ വാ​​​യ​​​ന​​​ക​​​ൾ. ഓ​​​രോ​​​ന്നു വാ​​​യി​​​ച്ചു​​​മ​​​ട​​​ക്കു​​​മ്പോ​​​ഴും ഞാ​​​നോ​​​ർ​​​ക്കാ​​​റു​​​ണ്ട്, എ​​​നി​​​ക്കു മു​​​ഖം താ​​​ഴ്ത്തി ഏ​​​ങ്ങി​​​ക്ക​​​ര​​​യാ​​​ൻ ഈ ​​​അ​​​ക്ഷ​​​ര​​​നെ​​​ഞ്ച് പോ​​​ര​​​ല്ലോ എ​​​ന്ന്. എ​​​ങ്കി​​​ലും ഏ​​​ഴു​​​തി​​​രി ക​​​ത്തി​​​ച്ചു​​​വ​​​ച്ച് ഞാ​​​ൻ വാ​​​യ​​​ന തു​​​ട​​​ർ​​​ന്നു.

മു​​​ക്കു​​​വ​​​ൻ സ്നേ​​​ഹി​​​ച്ച ഭൂ​​​ത​​​ത്തെ​​​പ്പോ​​​ലെ ഓ​​​രോ പു​​​സ്ത​​​ക​​​ത്തെ​​​യും അ​​​ഗാ​​​ധ​​​മാ​​​യി സ്നേ​​​ഹി​​​ച്ചു. ഓ​​​രോ പു​​​സ്ത​​​ക​​​ത്തി​​​ലും ഞാ​​​ൻ തേ​​​ടു​​​ന്ന​​​വ​​​ളു​​​ടെ ഒ​​​റ്റ​​​ക്ക​​​രി​​​ങ്ക​​​ൽ​​​മു​​​ഖം കൊ​​​ത്തി​​​വ​​​ച്ചു. നോ​​​ക്കി​​​നി​​​ൽ​​​ക്കേ ചി​​​ല​​​തെ​​​ല്ലാം എ​​​ന്നെ​​​പ്പോ​​​ലെ മ​​​ഴ​​​ ന​​​ന​​​ഞ്ഞു നി​​​ന്ന​​​വ​​​യാ​​​യി​​​രു​​​ന്നു. ചി​​​ല​​​ത് സ​​​ന്ധ്യാ​​​ശോ​​​കം​​​പോ​​​ലെ അ​​​ന്തി​​​മേ​​​ഘ ശ​​​ക​​​ല​​​ങ്ങ​​​ളി​​​ൽ പെ​​​യ്യാ​​​നൊ​​​രു​​​ങ്ങി​​​നി​​​ന്നു. ചി​​​ല​​​ത് ഏ​​​കാ​​​ഗ്ര​​​മാം ജ​​​ന്മ​​​ത്തി​​​ൽ അ​​​നേ​​​ക ​​​ജ​​​ന്മം ത​​​പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​താ​​​യി എ​​​നി​​​ക്കു​​​ തോ​​​ന്നി. പ​​​ക്ഷേ, അ​​​പ്പോ​​​ഴും എ​​​ന്‍റെ സ​​​മ​​​സ്യ​​​ക​​​ൾ ആ​​​രാ​​​ലും പൂ​​​രി​​​പ്പി​​​ക്കാ​​​നാ​​​കാ​​​തെ അ​​​ല​​​ഞ്ഞു​​​തി​​​രി​​​യു​​​ക​​​യാ​​​യി​​​രു​​​ന്നു.

അ​​​ക്കാ​​​ല​​​ത്താ​​​ണ് വി​​​ശ്വ​​​പ്രേ​​​മ​​​ത്തി​​​ന്‍റെ യോ​​​ഗാ​​​നു​​​ഭൂ​​​തി​​​ക​​​ൾ നി​​​റ​​​ഞ്ഞ ഒ​​​രു പു​​​സ്ത​​​കം കൈ​​​യി​​​ൽ ത​​​ട​​​ഞ്ഞ​​​ത്. അ​​​ത് ഭ​​​ജ​​​നീ​​​യ​​​വും പൂ​​​ജ​​​നീ​​​യ​​​വു​​​മാ​​​യൊ​​​രു കൊ​​​ച്ചു പു​​​സ്ത​​​ക​​​മാ​​​യി​​​രു​​​ന്നു. സ്വാ​​​മി വി​​​വേ​​​കാ​​​ന​​​ന്ദ​​​ന്‍റെ യോ​​​ഗാ​​​ത്മ​​​ക ക​​​വി​​​ത​​​ക​​​ളു​​​ടെ ഒ​​​രു സ​​​മാ​​​ഹാ​​​രം. ക​​​വി​​​ത​​​ക​​​ളു​​​ടെ ആ​​​ത്മ​​​വി​​​ശു​​​ദ്ധി​​​യോ ഭാ​​​വാ​​​ർ​​​ഥ​​​സൗ​​​ന്ദ​​​ര്യ​​​മോ ദ​​​ർ​​​ശ​​​ന​​​വി​​​ശാ​​​ല​​​ത​​​യോ ഒ​​​ന്നും എ​​​നി​​​ക്ക​​​റി​​​യാ​​​ഞ്ഞി​​​ട്ടും ഔ​​​പ​​​നി​​​ഷ​​​ദി​​​ക​​​മാ​​​യ ആ ​​​വാ​​​ക്ഗം​​​ഗ​​​യി​​​ൽ ഞാ​​​ൻ മു​​​ങ്ങി​​​നി​​​വ​​​ർ​​​ന്നു. മ​​​നു​​​ഷ്യ​​​നാ​​​ണ് ജീ​​​വി​​​ക്കു​​​ന്ന ദൈ​​​വം എ​​​ന്ന ഒ​​​റ്റ വാ​​​ക്കി​​​ൻ ആ​​​ത്മ​​​മ​​​ഹി​​​മ​​​യി​​​ൽ ഞാ​​​ന​​​ലി​​​ഞ്ഞു​​​ചേ​​​ർ​​​ന്നു എ​​​ന്ന​​​താ​​​ണ് സ​​​ത്യം. ആ ​​​സൂ​​​ക്ഷ്മ​​​സ​​​ത്യം സ്നേ​​​ഹ​​​ത്തി​​​ന്‍റെ ഛന്ദ​​​സാ​​​യി​​​രു​​​ന്നു. “എ​​​ല്ലാ​​​വ​​​രും ത​​​ന്നെ സ്നേ​​​ഹി​​​ക്കു​​​ന്നു.

പ്ര​​​പ​​​ഞ്ച​​​സം​​​ഗീ​​​ത​​​ത്തി​​​ന്‍റെ സ്വ​​​ര​​​പ​​​ല്ല​​​വി​​​യി​​​ലെ ഒ​​​രു സ്പ​​​ന്ദ​​​നം ഞാ​​​നാ​​​ണ്. അ​​​പ്പോ​​​ൾ നീ ​​​മാ​​​ത്ര​​​മെ​​​ന്തേ ആ​​​രെ​​​യും സ്നേ​​​ഹി​​​ക്കാ​​​തെ മ​​​ടി​​​ച്ചി​​​രി​​​ക്കു​​​ന്നു” എ​​​ന്നാ​​​ണ് വി​​​വേ​​​കാ​​​ന​​​ന്ദ​​​ൻ ചോ​​​ദി​​​ക്കു​​​ന്ന​​​ത്. ഈ ​​​ചോ​​​ദ്യം ചെ​​​റു​​​ത​​​ല്ലാ​​​ത്തൊ​​​രു ഉ​​​ത്സാ​​​ഹ​​​മാ​​​ണ് എ​​​നി​​​ക്കു ത​​​ന്ന​​​ത്. ഞാ​​​നൊ​​​രു അ​​​വ​​​ധൂ​​​ത​​​നോ വേ​​​ദാ​​​ന്തി​​​യോ അ​​​ല്ലാ​​​തി​​​രു​​​ന്നി​​​ട്ടും ആ ​​​വ​​​ച​​​നസാ​​​ക്ഷ്യ​​​ങ്ങ​​​ളി​​​ൽ മ​​​ന​​​സ​​​ർ​​​പ്പി​​​ച്ച് ഏ​​​റെ​​​ദൂ​​​രം ന​​​ട​​​ന്നു.

ആ ​​​യാ​​​ത്ര ഒ​​​ട്ടും സു​​​ഖ​​​പ്ര​​​ദ​​​മാ​​​യി​​​രു​​​ന്നി​​​ല്ല. അ​​​തൊ​​​രു​​​ത​​​രം തോ​​​ലു​​​രി​​​ഞ്ഞ് നൊ​​​ന്തു വി​​​ണ്ടു​​​കീ​​​റി​​​യ യാ​​​ത്ര​​​യാ​​​യി​​​രു​​​ന്നു. എ​​​ന്നി​​​ട്ടും ആ ​​​പ​​​ഥ​​​ങ്ങ​​​ൾ മ​​​നോ​​​മോ​​​ഹ​​​ന​​​ങ്ങ​​​ൾ എ​​​ന്നു സ​​​ങ്ക​​​ല്പി​​​ച്ചു ഞാ​​​ൻ ച​​​വിട്ടി​​​ക്ക​​​യ​​​റി. ക​​​യ​​​റി​​​ച്ചെ​​​ന്നി​​​ടം സ്നേ​​​ഹ​​​സ​​​മൃ​​​ദ്ധ​​​മാ​​​യി​​​രു​​​ന്നു. അ​​​വി​​​ടെ വി​​​ര​​​ഹ​​​മോ വി​​​ഷാ​​​ദ​​​മോ വി​​​ജ​​​ന​​​ത​​​യോ ഇ​​​ല്ല. നീ​​​ല​​​ക്ക​​​യ​​​ങ്ങ​​​ളി​​​ല്ല. ഹി​​​മ​​​ശൈ​​​ത്യ​​​മെ​​​ഴും വെ​​​ൺ​​​മേ​​​ഘ​​​ങ്ങ​​​ളി​​​ല്ല. ഉ​​​ള്ള​​​ത് സ്നേ​​​ഹ​​​ത്തി​​​ന്‍റെ പൂ​​​ർ​​​ണ​​​ച​​​ന്ദ്രോ​​​ദ​​​യ​​​ങ്ങ​​​ൾ മാ​​​ത്രം.

വി​​​വേ​​​കാ​​​ന​​​ന്ദ​​​ൻ പ​​​റ​​​യു​​​ന്നു, “കൂ​​​ട​​​പ്പി​​​റ​​​പ്പു​​​ക​​​ളേ, നി​​​ങ്ങ​​​ളു​​​ടെ മ​​​ന​​​സു​​​ക​​​ളാ​​​ണ് ഈ ​​​പ്ര​​​പ​​​ഞ്ച​​​ത്തെ നി​​​ങ്ങ​​​ൾ ആ​​​ഗ്ര​​​ഹി​​​ക്കും​​​വി​​​ധം സു​​​ന്ദ​​​ര​​​മാ​​​യി സൃ​​​ഷ്‌​​​ടി​​​ച്ച​​​ത്. ഇ​​​ല്ലാ​​​യി​​​രു​​​ന്നെ​​​ങ്കി​​​ൽ ഇ​​​വ​​​യെ​​​ല്ലാം സാ​​​ധാ​​​ര​​​ണ പ്ര​​​പ​​​ഞ്ച​​വ​​​സ്തു​​​ക്ക​​​ൾ മാ​​​ത്രം. സ്നേ​​​ഹ​​​മാ​​​ണ് എ​​​ന്നും അ​​​മ​​​ര​​​ത്വ​​​ത്തെ​​​യും അ​​​ന​​​ശ്വ​​​ര​​​ത​​​യെ​​​യും സൂ​​​ക്ഷി​​​ക്കു​​​ന്ന​​​ത്.” ആ ​​​വി​​​വേ​​​ക​​​വാ​​​ണി ഒ​​​ന്നു​​​കൂ​​​ടി പ​​​റ​​​ഞ്ഞു​​​റ​​​പ്പി​​​ക്കു​​​ന്നു​​​ണ്ട്. “സ്നേ​​​ഹി​​​ക്കാ​​​നു​​​ള്ള ക​​​ഴി​​​വു കി​​​ട്ടി​​​യ മ​​​നു​​​ഷ്യ​​​രാ​​​ണ് ഭൂ​​​മി​​​യി​​​ൽ ക​​​വി​​​ക​​​ളാ​​​യി പി​​​റ​​​ക്കു​​​ന്നത്” എ​​​ന്ന്.

Latest News

Corehub Up