Fri, 30 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kathiru

‘ക​തി​ര് ’ കാ​ർ​ഷി​ക ക്ല​ബ്ബി​ന്‍റെ ലോ​ഗോ മു​ഖ്യ​മ​ന്ത്രി പ്ര​കാ​ശ​നം ചെ​യ്തു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളി​​​ൽ കൃ​​​ഷി​​​യോ​​​ടു​​​ള്ള താ​​​ത്പ​​​ര്യം വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ക​​​യും കാ​​​ർ​​​ഷി​​​ക അ​​​റി​​​വും സം​​​സ്കാ​​​ര​​​വും പു​​​തു​​​ത​​​ല​​​മു​​​റ​​​യി​​​ലേ​​​ക്ക് പ​​​ക​​​രു​​​ക​​​യു​​​മെ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ കൃ​​​ഷി​​​വ​​​കു​​​പ്പ് ആ​​​വി​​​ഷ്ക​​​രി​​​ച്ച് പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ന്‍റെ സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ ന​​​ട​​​പ്പാ​​​ക്കു​​​ന്ന ‘ക​​​തി​​​ര്’ കാ​​​ർ​​​ഷി​​​ക ക്ല​​​ബ്ബി​​​ന്‍റെ ഔ​​​ദ്യോ​​​ഗി​​​ക ലോ​​​ഗോ മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ൻ പ്ര​​​കാ​​​ശ​​​നം ചെ​​​യ്തു.

പ​​​ദ്ധ​​​തി​​​യു​​​ടെ പ്ര​​​ചാ​​​ര​​​ണാ​​​ർ​​​ഥം സം​​​സ്ഥാ​​​ന​​​ത്തെ എ​​​ല്ലാ ജി​​​ല്ല​​​ക​​​ളി​​​ലെ​​​യും വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളി​​​ൽ​​​നി​​​ന്ന് ക്ഷ​​​ണി​​​ച്ച ലോ​​​ഗോ ഡി​​​സൈ​​​നു​​​ക​​​ളി​​​ൽ​​​നി​​​ന്നാ​​​ണ് ഔ​​​ദ്യോ​​​ഗി​​​ക ലോ​​​ഗോ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​ത്. ഫാം ​​​ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ ബ്യൂ​​​റോ​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ന​​​ട​​​ത്തി​​​യ വി​​​ധി​​​നി​​​ർ​​​ണ​​​യ​​​ത്തി​​​ൽ ക​​​ണ്ണൂ​​​ർ അ​​​ണി​​​യാ​​​രം കാ​​​ടാ​​​ങ്കു​​​നി യു.​​​പി. സ്കൂ​​​ളി​​​ലെ ആ​​​റാം ക്ലാ​​​സ് വി​​​ദ്യാ​​​ർ​​​ഥി കെ. ​​​ധ്യാ​​​ൻ കൃ​​​ഷ്ണ വി​​​ജ​​​യി​​​യാ​​​യി.

വി​​​ജ​​​യി​​​ക്ക് പ്ര​​​ഖ്യാ​​​പി​​​ച്ച 10,000 രൂ​​​പ​​​യു​​​ടെ കാ​​​ഷ് അ​​​വാ​​​ർ​​​ഡ് ‘ക​​​തി​​​ര് ’ പ​​​ദ്ധ​​​തി​​​യു​​​ടെ സം​​​സ്ഥാ​​​ന​​​ത​​​ല ഉ​​​ദ്ഘാ​​​ട​​​ന​​​ച്ച​​​ട​​​ങ്ങി​​​ൽ കൈ​​​മാ​​​റും.

ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ൽ 500 സ്കൂ​​​ളു​​​ക​​​ളി​​​ൽ ന​​​ട​​​പ്പാ​​​ക്കു​​​ന്ന ‘ക​​​തി​​​ര് ’ കാ​​​ർ​​​ഷി​​​ക ക്ല​​​ബ് പ​​​ദ്ധ​​​തി അ​​​ടു​​​ത്ത അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷം സം​​​സ്ഥാ​​​ന​​​ത്തെ മു​​​ഴു​​​വ​​​ൻ സ്കൂ​​​ളു​​​ക​​​ളി​​​ലേ​​​ക്കും വ്യാ​​​പി​​​പ്പി​​​ക്കാ​​​നാ​​​ണ് ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്.

സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ കൃ​​​ഷി​​​മ​​​ന്ത്രി അ​​​ഡ്വ. ടി. ​​​സി​​​ദ്ദി​​​ഖ്, വ്യ​​​വ​​​സാ​​​യ മ​​​ന്ത്രി പി.​​​കെ.​​​ കു​​​ഞ്ഞാ​​​ലി​​​ക്കു​​​ട്ടി, പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി എ​​​ൻ. ഷം​​​സു​​​ദ്ദീ​​​ൻ, മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ അ​​​ഡീ​​​ഷ​​​ണ​​​ൽ സെ​​​ക്ര​​​ട്ട​​​റി എ​​​ൻ.​​​എ​​​സ്.​​​കെ. ഉ​​​മേ​​​ഷ്, കൃ​​​ഷി​​​വ​​​കു​​​പ്പ് ഡ​​​യ​​​റ​​​ക്്ട​​​ർ അ​​​ർ​​​ജു​​​ൻ പാ​​​ണ്ഡ്യ​​​ൻ, കൃ​​​ഷി അ​​​ഡി​​​ഷ​​​ണ​​​ൽ ഡ​​​യ​​​റ​​​ക്ട​​​ർ ര​​​ജ​​​നി മു​​​ര​​​ളീ​​​ധ​​​ര​​​ൻ തു​​​ട​​​ങ്ങി​​​യ​​​വ​​​രും പ​​​ങ്കെ​​​ടു​​​ത്തു.

Latest News

Corehub Up