മകൻ വിയാന്റെ ചിത്രം ആദ്യമായി പങ്കുവച്ച് ബോളിവുഡ് താരങ്ങളായ കത്രീന കൈഫും വിക്കി കൗശലും. ദീപാവലി ആശംസയ്ക്കൊപ്പമാണ് മകന്റെ ചിത്രവും പങ്കുവച്ചത്. മകന്റെ ആദ്യ പിറന്നാൾ കൂടിയായിരുന്നു ദീപാവലി ദിനത്തിൽ. വിഹാന്റെ ചിത്രങ്ങൾ ഇതുവരെ ഇവർ പങ്കുവച്ചിരുന്നില്ല.
‘ഞങ്ങളുടെ ഏറ്റവും വെളിച്ചമുള്ള ദീപാവലി, എല്ലാവർക്കും സ്നേഹവും സന്തോഷവും ആശംസിക്കുന്നു, വിക്കി, കത്രിന, വിഹാൻ’ എന്ന അടിക്കുറിപ്പോടെയാണ് മകനൊപ്പമുള്ള കുടുംബചിത്രം പുറത്തുവിട്ടത്.
മഞ്ഞ നിറത്തിലുള്ള ചുരിദാർ ധരിച്ച് കത്രിനയും ഐവറി കുര്‍ത്തയിൽ വിക്കി കൗശാലും ചിത്രത്തിലുള്ളത്. ഇവർക്കൊപ്പം ഐവറി നിറത്തിലുള്ള കുർത്തയും മഞ്ഞ നിറത്തിലുള്ള ജാക്കറ്റും ധരിച്ചാണ് കുഞ്ഞു വിഹാൻ ഉള്ളത്.