Thu, 11 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kattappuram

ട​യ​ർ​ക്ഷാ​മം: കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ ക​ട്ട​പ്പു​റ​ത്തേ​ക്ക്

തൃ​​​ശൂ​​​ർ: കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ബ​​​സു​​​ക​​​ളെ ക​​​ട്ട​​​പ്പു​​​റ​​​ത്താ​​​ക്കി ട​​​യ​​​ർ​​​ക്ഷാ​​​മം രൂ​​​ക്ഷം. ര​​​ണ്ടാ​​​ഴ്ച​​​യാ​​​യി റീ​​​സോ​​​ൾ ചെ​​​യ്ത ട​​​യ​​​റു​​​ക​​​ൾ ല​​​ഭി​​​ക്കു​​​ന്നി​​​ല്ലെ​​​ന്നു ജീ​​​വ​​​ന​​​ക്കാ​​​ർ. വി​​​വി​​​ധ ഡി​​​പ്പോ​​​ക​​​ളി​​​ൽ ര​​​ണ്ടു​​​മു​​​ത​​​ൽ നാ​​​ലു​​​വ​​​രെ ബ​​​സു​​​ക​​​ൾ ക​​​ട്ട​​​പ്പു​​​റ​​​ത്താ​​​ണ്.

നി​​​ല​​​വി​​​ൽ തേ​​​ഞ്ഞ ട​​​യ​​​റു​​​ക​​​ളു​​​മാ​​​യാ​​​ണ് ചി​​​ല ബ​​​സു​​​ക​​​ൾ സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തു​​​ന്ന​​​ത്. മ​​​ഴ​​​ക്കാ​​​ല​​​ത്തു ബ്രേ​​​ക്ക് ചെ​​​യ്താ​​​ൽ ബ​​​സ് നി​​​ൽ​​​ക്കാ​​​തെ വ​​​ന്നേ​​​ക്കാ​​​മെ​​​ന്നും ഇ​​​തു വ​​​ൻ​​​ദു​​​ര​​​ന്ത​​​ങ്ങ​​​ൾ​​​ക്കു കാ​​​ര​​​ണ​​​മാ​​​കു​​​മെ​​​ന്നും ഡ്രൈ​​​വ​​​ർ​​​മാ​​​ർ​​​ക്ക് ആ​​​ശ​​​ങ്ക​​​യു​​​ണ്ട്. സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തി​​​ല്ലെ​​​ന്നു ജീ​​​വ​​​ന​​​ക്കാ​​​ർ തീ​​​ർ​​​ത്തു​​​പ​​​റ​​​യു​​​ന്പോ​​​ൾ മ​​​റ്റു ബ​​​സു​​​ക​​​ളി​​​ലെ ട​​​യ​​​ർ മാ​​​റ്റി​​​യി​​​ട്ടാ​​​ണ് പ്ര​​​ശ്നം താ​​​ത്കാ​​​ലി​​​ക​​​മാ​​​യി പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന​​​ത്.

എ​​​ട​​​പ്പാ​​​ളി​​​ലെ യൂ​​​ണി​​​റ്റി​​​ലൂ​​​ടെ​​​യാ​​​ണ് റീ​​​സോ​​​ൾ ചെ​​​യ്ത ട​​​യ​​​റു​​​ക​​​ൾ വി​​​വി​​​ധ ഡി​​​പ്പോ​​​ക​​​ളി​​​ലേ​​​ക്ക് എ​​​ത്തി​​​ച്ചി​​​രു​​​ന്ന​​​ത്. റീ​​​സോ​​​ൾ ചെ​​​യ്ത ട​​​യ​​​റു​​​ക​​​ൾ ല​​​ഭി​​​ക്കാ​​​ത്ത​​​തി​​​നാ​​​ൽ റീ​​​ബെ​​​ൽ​​​ട്ട് ചെ​​​യ്ത ട​​​യ​​​റു​​​ക​​​ളെ ആ​​​ശ്ര​​​യി​​​ക്കേ​​​ണ്ട സ്ഥി​​​തി​​​യാ​​​ണ്. ഇ​​​തു യാ​​​ത്ര​​​യു​​​ടെ സു​​​ര​​​ക്ഷി​​​ത​​​ത്വം കു​​​റ​​​യ്ക്കു​​​മെ​​​ന്നു ഡ്രൈ​​​വ​​​ർ​​​മാ​​​ർ പ​​​റ​​​ഞ്ഞു.

ട​​​യ​​​ർ​​​ക്ഷാ​​​മം ഏ​​​റ്റ​​​വും രൂ​​​ക്ഷം പാ​​​ല​​​ക്കാ​​​ട് ഡി​​​പ്പോ​​​യി​​​ലാ​​​ണ്. ഏ​​​ക​​​ദേ​​​ശം 125ഓ​​​ളം ബ​​​സു​​​ക​​​ൾ സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തു​​​ന്ന ഡി​​​പ്പോ​​​യി​​​ൽ നാ​​​ല് ഓ​​​ർ​​​ഡി​​​ന​​​റി ബ​​​സു​​​ക​​​ളാ​​​ണ് ക​​​ട്ട​​​പ്പു​​​റ​​​ത്തെ​​​ന്നാ​​​ണ് വി​​​വ​​​രം. തൃ​​​ശൂ​​​രി​​​ൽ മൂ​​​ന്നും മ​​​ല​​​പ്പു​​​റ​​​ത്തു ര​​​ണ്ടും ബ​​​സു​​​ക​​​ൾ സ​​​ർ​​​വീ​​​സ് നി​​​ർ​​​ത്തി​​​യെ​​​ന്നും ജീ​​​വ​​​ന​​​ക്കാ​​​ർ പ​​​റ​​​ഞ്ഞു.

സാ​​​ധാ​​​ര​​​ണ​​​യാ​​​യി ഇ​​​രു​​​പ​​​തി​​​നാ​​​യി​​​രം മു​​​ത​​​ൽ നാ​​​ല്പ​​​തി​​​നാ​​​യി​​​രം കി​​​ലോ​​​മീ​​​റ്റ​​​ർ​​​വ​​​രെ ഓ​​​ടി​​​യ ട​​​യ​​​റു​​​ക​​​ളാ​​​ണ് റീ​​​സോ​​​ളിം​​​ഗി​​​ന് അ​​​യ​​​യ്ക്കു​​​ന്ന​​​ത്.

കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​യു​​​ടെ സാ​​​ന്പ​​​ത്തി​​​ക​​​സ്ഥി​​​തി പ​​​രി​​​ഗ​​​ണി​​​ച്ച് പു​​​തി​​​യ ട​​​യ​​​റു​​​ക​​​ൾ വേ​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യം ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കി​​​ല്ല. റീ​​​സോ​​​ൾ​​​ചെ​​​യ്തു ല​​​ഭി​​​ച്ചാ​​​ൽ മ​​​തി.
പ​​​ശ്ചി​​​മേ​​​ഷ്യ​​​ൻ സം​​​ഘ​​​ർ​​​ഷാ​​​വ​​​സ്ഥ​​​യെ​​​ത്തുടർ​​​ന്ന് റ​​​ബ​​​ർ ഇ​​​റ​​​ക്കു​​​മ​​​തി ചെ​​​യ്യാ​​​ത്ത​​​താ​​​ണ് ക്ഷാ​​​മ​​​ത്തി​​​നു കാ​​​ര​​​ണ​​​മെ​​​ന്നാ​​​ണ് ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കു ല​​​ഭി​​​ച്ച വി​​​വ​​​രം. ട​​​യ​​​ർ​​​ക്ഷാ​​​മം അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി പ​​​രി​​​ഹ​​​രി​​​ക്കാ​​​നും റീ​​​സോ​​​ൾ ചെ​​​യ്ത ട​​​യ​​​റു​​​ക​​​ൾ ല​​​ഭ്യ​​​മാ​​​ക്കാ​​​നും സ​​​ർ​​​ക്കാ​​​രും കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി അ​​​ധി​​​കൃ​​​ത​​​രും അ​​​ടി​​​യ​​​ന്ത​​​ര​​​ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്നും ജീ​​​വ​​​ന​​​ക്കാ​​​ർ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

 

Latest News

Corehub Up