Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kattikkulam Bharathan

Thrissur

കാ​ട്ടി​ക്കു​ളം ഭ​ര​ത​ന്‍ അ​നു​സ്മ​ര​ണം ന​ട​ത്തി

കാ​റ​ളം: കാ​ട്ടി​ക്കു​ളം ഭ​ര​ത​ന്‍റെ ഒ​ന്നാം ച​ര​മ​വാ​ര്‍​ഷി​കം ആ​ച​രി​ച്ചു. ഓ​ര്‍​മ​ക​ളു​ടെ ഒ​രു​വ​ര്‍​ഷം എ​ന്ന പേ​രി​ല്‍ കാ​റ​ളം വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ ന​ട​ന്ന അ​നു​സ്മ​ര​ണം ശി​വ​ഗി​രി ധ​ര്‍​മ​സം​ഘം ട്ര​സ്റ്റ് പ്ര​സി​ഡ​ന്‍റ് സ​ച്ചി​ദാ​ന​ന്ദ​സ്വാ​മി ഉ​ദ്ഘാ​ട​നം ചെ​യ്തു. "വി​ദ്യ​കൊ​ണ്ട് സ്വ​ത​ന്ത്ര​രാ​കൂ, വ്യ​വ​സാ​യം കൊ​ണ്ട് അ​ഭി​വൃ​ദ്ധി​പ്പെ​ടൂ' എ​ന്ന ശ്രീ​നാ​രാ​യ​ണ​ഗു​രു​വി​ന്‍റെ സ​ന്ദേ​ശം ത​ന്‍റെ ജീ​വി​ത​ത്തി​ല്‍ പ്രാ​വ​ര്‍​ത്തി​ക​മാ​ക്കി​യ മ​ഹ​ദ് വ്യ​ക്തി​ത്വ​മാ​യി​രു​ന്നു കാ​ട്ടി​ക്കു​ള​മെ​ന്ന് അ​ദ്ദേ​ഹം അ​നു​സ്മ​രി​ച്ചു.

കാ​റ​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ. ശി​വ​ന്‍​കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി​ഷ​പ് മാ​ര്‍ പോ​ളി ക​ണ്ണൂ​ക്കാ​ട​ന്‍ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​ഡ്വ. തോ​മ​സ് ഉ​ണ്ണി​യാ​ട​ന്‍ എം​എ​ല്‍​എ മു​ഖ്യാ​തി​ഥി​യാ​യി.

"പാ​രീ​സി​ല്‍​നി​ന്ന് ഹൃ​ദ​യ​ങ്ങ​ളി​ലേ​ക്ക്' എ​ന്ന പേ​രി​ല്‍ കാ​ട്ടി​ക്കു​ളം ഭ​ര​ത​നു മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വി​ധ വ്യ​ക്തി​ക​ളെ​ഴു​തി​യ ഓ​ര്‍​മ​ക്കു​റി​പ്പു​ക​ളു​ടെ സ​മാ​ഹാ​രം എ​ഴു​ത്തു​കാ​ര​ന്‍ അ​ശോ​ക​ന്‍ ച​രു​വി​ല്‍ പ്ര​കാ​ശ​നം ചെ​യ്തു. സ​ച്ചി​ദാ​ന​ന്ദ​സ്വാ​മി പു​സ്ത​കം ഏ​റ്റു​വാ​ങ്ങി. മു​ന്‍ എം​പി പ്ര​ഫ. സാ​വി​ത്രി ല​ക്ഷ്മ​ണ​ന്‍, മു​ന്‍ എം​എ​ല്‍​എ കെ.​യു. അ​രു​ണ​ന്‍, ലാ​ല്‍ ഭ​ര​ത​ന്‍, ലി​ന്‍റ രാ​ഗേ​ഷ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ഡോ. ​അ​ബ്ദു​ള്‍​മ​ജീ​ദ്, ഡോ.പി. മ​ധു, റ​ഷീ​ദ് കാ​റ​ളം, മോ​ഹ​ന​ന്‍ തൈ​വ​ള​പ്പി​ല്‍ എ​ന്നി​വ​രെ ആ​ദ​രി​ച്ചു.

Latest News

Corehub Up