Sat, 14 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kattil Mekkathil Are Complete.

Kollam

കാ​ട്ടി​ല്‍ മേ​ക്ക​തി​ല്‍ ഭ​ജ​ന​യ്ക്കു​ള്ള ഒ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യി

കൊ​ല്ലം: ച​വ​റ പൊ​ന്മ​ന കാ​ട്ടി​ല്‍ മേ​ക്ക​തി​ല്‍ ക്ഷേ​ത്ര​ത്തി​ലെ ഭ​ജ​ന​യ്ക്കായു​ള്ള ഒ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യി. വൃ​ശ്ചി​കം ഒ​ന്നു മു​ത​ല്‍ 12 നാ​ള്‍ വ​രെ വ്ര​ത​ശു​ദ്ധി​യോ​ടെ ഭ​ജ​നം പാ​ര്‍​ക്കു​ന്ന ഭ​ക്ത​ജ​ന​ങ്ങ​ള്‍​ക്കാ​യി ക്ഷേ​ത്ര ട്ര​സ്‌റ്റ് സു​പ്ര​ധാ​ന നി​ര്‍​ദേശ​ങ്ങ​ള്‍ പു​റ​പ്പെ​ടു​വി​ച്ചു. ഭ​ജ​ന​മ​ഠ​ങ്ങ​ളി​ല്‍ എ​ല്‍​പി​ജി ഗ്യാ​സ് അ​ടു​പ്പു​ക​ള്‍ ഉ​പ​യോ​ഗി​ക്കാ​ന്‍ പാ​ടി​ല്ല. തീ ​പ​ട​ര്‍​ന്നു​പി​ടി​ക്കാ​ന്‍ സാ​ധ്യ​ത​യു​ള്ള സാ​ധ​ന​ങ്ങ​ള്‍ മ​ഠ​ങ്ങ​ളി​ല്‍ സൂ​ക്ഷി​ക്ക​രു​ത്. പാ​ച​ക​ത്തി​ന് ക​ഴി​വ​തും വി​റ​ക​ടു​പ്പു​ക​ള്‍ മാ​ത്ര​മേ ഉ​പ​യോ​ഗി​ക്കാ​വൂ.

ഭ​ക്ത​ര്‍ തി​ള​പ്പി​ച്ചാ​റി​യ വെ​ള്ളം മാ​ത്ര​മേ കു​ടി​ക്കാ​ന്‍ പാ​ടു​ള്ളൂ. പ​ഴ​കി​യ​തോ ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത​തോ ആ​യ ആ​ഹാ​ര​സാ​ധ​ന​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്ക​രു​ത്. പ​ക​ര്‍​ച്ച​വ്യാ​ധി​ക​ളോ മ​റ്റ് അ​സു​ഖ​ങ്ങ​ളോ പി​ടി​പെ​ട്ടാ​ല്‍ മ​റ്റു​ള്ള​വ​രു​മാ​യു​ള്ള സ​മ്പ​ര്‍​ക്കം ഒ​ഴി​വാ​ക്ക​ണം. ക്ഷേ​ത്ര പ​രി​സ​ര​ത്ത് ആ​രോ​ഗ്യ​പ​രി​പാ​ല​ന കേ​ന്ദ്രം സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. ഗു​രു​ത​ര രോ​ഗ​ങ്ങ​ളു​ണ്ടാ​യാ​ല്‍ വി​ദ​ഗ്ധ ചി​കി​ത്സ ല​ഭ്യ​മാ​ക്കാ​ന്‍ ക്ഷേ​ത്ര സ​മി​തി​യെ ഉ​ട​ന്‍ വി​വ​ര​മ​റി​യി​ക്ക​ണം. 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​ക്കു​ന്ന ആം​ബു​ല​ന്‍​സ് സം​വി​ധാ​ന​വും ഉ​ണ്ടാ​കും.

ഭ​ജ​ന​മ​ഠ​ങ്ങ​ളു​ടെ പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ല്‍ മാ​ലി​ന്യ​ങ്ങ​ള്‍ വ​ലി​ച്ചെ​റി​യാ​തെ, ക്ഷേ​ത്ര​സ​മി​തി സ്ഥാ​പി​ച്ചി​ട്ടു​ള്ള ബി​ന്നു​ക​ളി​ല്‍ മാ​ത്രം നി​ക്ഷേ​പി​ച്ച് പ്ര​ദേ​ശം വൃ​ത്തി​യാ​യി സൂ​ക്ഷി​ക്ക​ണം.വി​ല​പി​ടി​പ്പു​ള്ള വ​സ്തു​ക്ക​ള്‍ ഭ​ക്ത​ര്‍ ഭ​ദ്ര​മാ​യി സൂ​ക്ഷി​ക്കേ​ണ്ട​താ​ണ്. പൊ​ലീ​സും ക്ഷേ​ത്ര ട്ര​സ്റ്റും ന​ല്‍​കു​ന്ന സു​ര​ക്ഷാ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​യി പാ​ലി​ക്ക​ണം. ആ​യി​ര​ത്തോ​ളം വ​രു​ന്ന ഭ​ജ​ന​മ​ഠ​ങ്ങ​ളി​ല്‍ യാ​തൊ​രു​വി​ധ പി​രി​വു​ക​ളും ന​ട​ത്താ​ന്‍ ആ​രെ​യും ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.സം​ശ​യാ​സ്പ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ആ​രെ​ങ്കി​ലും ക​ണ്ടാ​ല്‍ പൊലി​സി​നെ അ​റി​യി​ക്ക​ണം. പൊ​ലിസ്, ഫ​യ​ര്‍​ഫോ​ഴ്‌​സ് സേ​വ​ന​ങ്ങ​ളും ക്ഷേ​ത്ര ട്ര​സ്റ്റ് ഓ​ഫി​സി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​വും 24 മ​ണി​ക്കൂ​റും ല​ഭ്യ​മാ​കും.

 

Latest News

Corehub Up