Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kavadiyar

വീ​ട്ടു​വാ​ട​ക ചോ​ദി​ച്ച​തി​ലു​ള്ള വൈ​രാ​ഗ്യം; വീ​ട്ടു​ട​മ​സ്ഥ​നെ ത​ടി​ക്ക​ഷ​ണം കൊ​ണ്ട് അ​ടി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം

തി​രു​വ​ന​ന്ത​പു​രം: ക​വ​ടി​യാ​റി​ൽ വീ​ട്ടു​വാ​ട​ക ചോ​ദി​ച്ച​തി​ലു​ള്ള വൈ​രാ​ഗ്യ​ത്തി​ൽ വീ​ട്ടു​ട​മ​സ്ഥ​നെ ത​ടി​ക്ക​ഷ​ണം കൊ​ണ്ട് അ​ടി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം. സം​ഭ​വ​ത്തി​ൽ പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

വ​ലി​യ​മ​ല സ​രോ​വ​ര​ത്തി​ൽ പ്രേം​കു​മാ​ർ (49) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മ്യൂ​സി​യം പോ​ലീ​സ് ആ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​വ​ടി​യാ​ർ ന​ന്ദ​ൻ​കോ​ട് സ്വ​ദേ​ശി​യാ​യ വീ​ട്ടു​ട​മ​സ്ഥ​നാ​ണ് ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി പ​ത്തോ​ടെ​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്.

വാ​ട​ക ചോ​ദി​ച്ച​തി​ലു​ള്ള വി​രോ​ധം കാ​ര​ണം വീ​ട്ടു​ട​മ​സ്ഥ​ൻ താ​മ​സി​ക്കു​ന്ന വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി​യ പ്ര​തി, അ​ദ്ദേ​ഹ​ത്തെ അ​സ​ഭ്യം പ​റ​യു​ക​യും കൈ​യി​ൽ ക​രു​തി​യി​രു​ന്ന ത​ടി​ക്ക​ഷ​ണം കൊ​ണ്ട് ക്രൂ​ര​മാ​യി മ​ർ​ദ്ദി​ക്കു​ക​യു​മാ​യി​രു​ന്നെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.

ആ​ക്ര​മ​ണ​ത്തി​ൽ വീ​ട്ടു​ട​മ​സ്ഥ​ന്‍റെ ഇ​രു കൈ​ക​ൾ​ക്കും ത​ല​യ്ക്കും മു​ഖ​ത്തി​നും സാ​ര​മാ​യി പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. പ​രി​ക്കേ​റ്റ അ​ദ്ദേ​ഹം നി​ല​വി​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Latest News

Corehub Up