Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kavadiyar Palace

Thiruvananthapuram

ക​വ​ടി​യാ​ര്‍ കൊ​ട്ടാ​ര​ത്തി​ലെ മോ​ഷ​ണം: അ​ഞ്ചു​മാ​സ​ം കഴിഞ്ഞിട്ടും മോ​ഷ്ടാ​ക്ക​ളെ​ക്കു​റി​ച്ച് സൂ​ച​ന​യി​ല്ല

 പേ​രൂ​ര്‍​ക്ക​ട: ക​ഴി​ഞ്ഞ​വ​ര്‍​ഷം ന​ട​ന്ന ക​വ​ടി​യാ​ര്‍ കൊ​ട്ടാ​ര​ത്തി​ലെ കോ​ടി​ക​ള്‍ വി​ല​വ​രു​ന്ന സ്വ​ര്‍​ണാ​ഭ​ര​ണ മോ​ഷ​ണ​ത്തി​ല്‍ ഇ​രു​ട്ടി​ല്‍​ത്ത​പ്പി പോ​ലീ​സ്.

അ​ന്വേ​ഷ​ണ​ത്തി​ന് സ​ഹാ​യ​ക​മാ​യ യാ​തൊ​രു വി​വ​ര​വും ഇ​തു​വ​രെ​യും ല​ഭി​ക്കാ​ത്ത​തും അ​ന്വേ​ഷ​ണം പാ​തി​വ​ഴി​യി​ല്‍ താ​ത്കാ​ലി​ക​മാ​യി നി​ല​ച്ച​തു​മാ​ണ് പോ​ലീ​സി​നെ വ​ല​യ് ക്കു​ന്ന​ത്. 2025 ന​വം​ബ​ര്‍ മാ​സ​ത്തി​ലു​ണ്ടാ​യ മോ​ഷ​ണ​ത്തെ​ക്കു​റി​ച്ച് രാ​ജ​കു​ടും​ബം പ​രാ​തി ന​ല്‍​കി അ​ന്വേ​ഷ​ണം തു​ട​ങ്ങു​ന്ന​തു​ത​ന്നെ 2026-ലാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ തു​ട​ക്ക​ത്തി​ല്‍ ല​ഭി​ക്കാ​വു​ന്ന​തിന്‍റെ 50 ശ​ത​മാ​നം തെ​ളി​വു​ക​ള്‍​പോ​ലും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​നി ല​ഭി​ക്കു​മോ​യെ​ന്ന സം​ശ​യ​ത്തി​ലാ​ണ് പോ​ലീ​സ്.

ഓ​റ​ഞ്ച് നി​റ​ത്തി​ലു​ള്ള പ​വി​ഴ​വും സ്വ​ര്‍​ണ​മു​ത്തും ഇ​ട​ക​ല​ര്‍​ന്ന സ്വ​ര്‍​ണ​ച്ചെ​യി​നി​ല്‍ തു​ട​ങ്ങി ആ റുപ​വ​ന്‍ തൂ​ക്ക​മു​ള്ള റൂ​ബി ക​ല്ലു​ക​ളും ഡ​യ​മ​ണ്ടു​ക​ളും പ​തി​ച്ച വീ​തി​യു​ള്ള രണ്ട് ഒ​ഴു​ക്ക​ന്‍ വ​ള​യും പ​ദ്മ​നാ​ഭ സ്വാ​മി​യു​ടെ ചി​ത്രം ആ​ലേ​ഖ​നം ചെ​യ്ത സ്വ​ര്‍​ണ​പ്പ​ത​ക്ക​വുംവ​രെ ന​ഷ്ട​പ്പെ​ട്ട​വ​യി​ല്‍പ്പെ​ടു​ന്നു. വി​ശാ​ല​മാ​യ ഗേ​റ്റു​ക​ളും സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രു​മു​ള്ള കൊ​ട്ടാ​ര​ത്തി​നു​ള്ളി​ല്‍ ക​ട​ന്നു ക​യ​റി മോ​ഷ​ണം ന​ട​ത്തു​ക അ​സാ​ദ്ധ്യ​മാ​ണ്. അ​ങ്ങ​നെ​യു​ണ്ടാ​യാ​ല്‍​ത്ത​ ന്നെ സു​ര​ക്ഷി​ത​മാ​യ മു​റി​ക​ളി​ല്‍ ക​യ​റി​പ്പ​റ്റു​ക​യും പ്ര​യാ​സ​മാ​ണ്.

അ​തു​കൊ​ണ്ടു​ത​ന്നെ കൊ​ട്ടാ​ര​വു​മാ​യി അ​ടു​ത്ത ബ​ന്ധ​മു​ള്ള​വ​രെ ചു​റ്റി​പ്പ​റ്റി അ​ന്വേ​ഷ​ണ​മു​ണ്ടാ​യ​പ്പോ​ള്‍ രാ​ജ​കു​ടും​ബം അ​തു​മാ​യി നി​സ്സ​ഹ​ക​രി​ച്ച​താ​യി പോ​ലീ​സ് പ​റ​ഞ്ഞി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്ത​തും മ​ന്ത്രി​സ​ഭ​യു​ടെ സ​ത്യ​പ്ര​തി​ജ്ഞയു​ണ്ടാ​യ​തും മൂ​ല​മു​ണ്ടാ​യ തി​ര​ക്കും അ​ന്വേ​ഷ​ണ​ത്തെ മ​ന്ദ​ഗ​തി​യി​ലാ​ക്കി.

ക​ഴി​ഞ്ഞ ര​ണ്ടു​മാ​സ​മാ​യി കാ​ര്യ​മാ​യ അ​ന്വേ​ഷ​ണം ഉണ്ടായില്ലെന്നാ​ണ് സൂ​ച​ന. ഇ​നി​യും കേ​സ് പൊ​ടി​ത​ട്ടി​യെ​ടു​ത്തു​വേ​ണം അ​ന്വേ​ഷി​ക്കാ​ന്‍. കോ​ടി​ക​ളു​ടെ ആഭ​ര​ണമോ​ഷ​ണ​ത്തി​ന് എ​ന്തെ​ങ്കി​ലും തു​മ്പ് ല​ഭി​ക്കു​മോ​യെ​ന്ന കാ​ര്യ​ത്തി​ല്‍ പോ​ലീ​സ് ഉ​ന്ന​താ​ധി​കാ​രി​ക​ള്‍​ക്കു​ത​ന്നെ മ​റു​പ​ടി​യി​ല്ല.

Latest News

Corehub Up