Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kavala-Arivayal

Wayanad

കൊ​ള​ഗ​പ്പാ​റ ക​വ​ല-​അ​രി​വ​യ​ൽ റോ​ഡി​ലെ പാ​ലം അ​പ​ക​ട ഭീ​ഷ​ണി​യി​ൽ

സു​ൽ​ത്താ​ൻ ബ​ത്തേ​രി: കൊ​ള​ക​പ്പാ​റ ക​വ​ല-​അ​രി​വ​യ​ൽ റോ​ഡി​ൽ സ്കൂ​ൾ ജം​ഗ്ഷ​ന് സ​മീ​പ​ത്തു​ള്ള പാ​ലം അ​പ​ക​ട ഭീ​ഷ​ണി​യി​ൽ.


വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് നി​ർ​മി​ച്ച ഈ ​പാ​ല​ത്തി​ന്‍റെ അ​ടി​ഭാ​ഗം വെ​ള്ള​ത്തി​ന്‍റെ ശ​ക്ത​മാ​യ കു​ത്തൊ​ഴു​ക്കി​ൽ അ​ട​ർ​ന്നു പോ​യി​രി​ക്കു​ക​യാ​ണ്.മീ​ന​ങ്ങാ​ടി-​ബ​ത്തേ​രി റൂ​ട്ടി​ൽ ഓ​ടു​ന്ന ഒ​ട്ട​ന​വ​ധി സ്കൂ​ൾ ബ​സു​ക​ളും സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളും ദി​വ​സേ​ന ഈ ​പാ​ല​ത്തി​ലൂ​ടെ​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്. പാ​ല​ത്തി​ന്‍റെ അ​വ​സ്ഥ ദ​യ​നീ​യ​മാ​യ​തോ​ടെ വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും യാ​ത്ര​ക്കാ​രു​ടെ​യും സു​ര​ക്ഷ​യെ​ക്കു​റി​ച്ച് നാ​ട്ടു​കാ​ർ ആ​ശ​ങ്ക​യി​ലാ​ണ്.

പാ​ലം പു​ന​ർ​നി​ർ​മി​ക്കു​ക​യോ ശ​ക്തി​പ്പെ​ടു​ത്തു​ക​യോ ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​ദേ​ശ​വാ​സി​ക​ൾ പ​ല​ത​വ​ണ പ​ഞ്ചാ​യ​ത്തി​ൽ നി​വേ​ദ​ന​ങ്ങ​ൾ ന​ൽ​കി​യി​ട്ടു​ണ്ടെ​ങ്കി​ലും അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്ത് നി​ന്ന് യാ​തൊ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന​താ​ണ് നാ​ട്ടു​കാ​രു​ടെ ആ​ക്ഷേ​പം. ഇ​തോ​ടെ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ അ​നാ​സ്ഥ​യാ​ണ് അ​പ​ക​ട​ത്തി​ന് വ​ഴി​യൊ​രു​ക്കു​ന്ന​തെ​ന്ന ആ​രോ​പ​ണ​വും ശ​ക്ത​മാ​ണ്.

അ​ടു​ത്ത കാ​ല​വ​ർ​ഷ​ത്തി​ന് മു​ന്പ് അ​ടി​യ​ന്ത​ര​മാ​യി പാ​ലം പു​തു​ക്കി പ​ണി​തി​ല്ലെ​ങ്കി​ൽ വ​ലി​യ അ​പ​ക​ട​ങ്ങ​ൾ ഇ​വി​ടെ സം​ഭ​വി​ക്കാ​നു​ള്ള സാ​ധ്യ​ത​യു​ണ്ടെ​ന്ന് നാ​ട്ടു​കാ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു. കു​ട്ടി​ക​ളെ​യും കു​ടും​ബ​ങ്ങ​ളെ​യും അ​പ​ക​ട​ത്തി​ലാ​ക്കു​ന്ന ഈ ​പാ​ല​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ അ​ധി​കൃ​ത​ർ ഉ​ട​ൻ ഇ​ട​പെ​ട​ണ​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

 

Latest News

Corehub Up