എരുമപ്പെട്ടി: എരുമപ്പെട്ടി പതിയാരം കാവാലൻചിറയിൽ മത്സ്യ കൃഷിക്കായി സ്ഥാപിച്ച വലയിൽ ഈനാമ്പേച്ചി കുരുങ്ങി. അവശനിലയിൽ കണ്ടെത്തിയ ഈനാമ്പേച്ചിയെ നാട്ടുകാരുടെ സഹായത്തോടെ അനിമൽ റെസ്ക്യൂ ടീമംഗം ബൈജു കടങ്ങോട് രക്ഷപ്പെടുത്തി.
മേഖലയിലെ ഒരു വിഭാഗം കർഷകർ കുളത്തിൽ ഫിഷറീസിന്റേയും എരുമപ്പെട്ടി പഞ്ചായത്തിന്റേയും അനുമതിയോടെ മത്സ്യ കൃഷി നടത്തുന്നതിന്റെ ഭാഗമായാണ് കുളത്തിനു മുകളിൽ വല സ്ഥാപിച്ചിരുന്നു. ഇതിലാണു ഈനാമ്പേച്ചി കുടുങ്ങിയത്.