മലപ്പുറം: എറണാകുളം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന സ്പോർട്സ് കൗണ്സിലിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന കരാട്ടെ ചാന്പ്യൻഷിപ്പിൽ 11 സ്വർണവും ഒരു വെള്ളിയും 17 വെങ്കല മെഡലുകളും നേടി കാവനൂരിലെ കരാട്ടെ താരങ്ങൾ മികച്ച പ്രകടനം കാഴ്ചവച്ചു.
സബ് ജൂനിയർ കേഡറ്റ്, ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ 14 ജില്ലകളിൽനിന്ന് രണ്ടായിരത്തിൽപരം കരാട്ടെ വിദ്യാർഥികൾ മാറ്റുരച്ച മൽസരത്തിലാണ് കാവനൂരിന്റെ കരാട്ടെ താരങ്ങൾ മെഡലുകൾ വാരിക്കൂട്ടിയത്. കാലിക്കട്ട് യൂണിവേഴ്സിറ്റി പി.ടി. ഉഷ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ കരാട്ടെ ചാന്പ്യൻഷിപ്പിൽ സ്വർണവും വെള്ളിയും മെഡലുകൾ നേടി ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാന കരാട്ടെ ചാന്പ്യൻഷിപ്പിലേക്ക് 51 കുട്ടികളാണ് കാവനൂരിൽ നിന്ന് യോഗ്യത നേടിയത്.
തൗഫീഖ് സിനാൻ ഒരു സ്വർണം രണ്ട് വെങ്കലം, അവന്തിക രമേശ് രണ്ട് സ്വർണം, ടി.ദിയ രണ്ട് സ്വർണം, ഒരു വെങ്കലം. അസ്ന ഷെറിൻ ഒരു സ്വർണം, നേഹ ഒരു സ്വർണം, ഒരു വെങ്കലം. ഫാത്തിമ അജവ ഒരു സ്വർണം, മിത്രകുമാർഒരു സ്വർണം, റുഷദ ഹസിൻ ഒരു സ്വർണം, ഒരു വെങ്കലം. ഫാത്തിമ ബിസ്നീൻ ഒരു വെള്ളി, ആശിഘ രണ്ട് വെങ്കലം, മുഹമ്മദ് റിഹാൻ ഒരു വെങ്കലം, ഐബക് ഹാദി ഒരു വെങ്കലം, ഹന ഫാത്തിമ ഒരു വെങ്കലം, ഫർസാന ഒരു വെങ്കലം, ഫൈജാസ് ഫഹദ് ഒരു വെങ്കലം, അർജുൻ രണ്ട് വെങ്കലം, മുഹമ്മദ് സിനാൻ ഒരു വെങ്കലം, ബെറ്റ്സി ഒരു വെങ്കലം, ദിൽറുബ ഒരു വെങ്കലം, സൂര്യ ഒരു വെങ്കലം എന്നിങ്ങനെ 29 മെഡലുകളാണ് കാവനൂരിലെ താരങ്ങൾ നേടിയത്.
കാവനൂർ, എളയൂർ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ചാന്പ്യൻസ് മാർഷ്യൽ ആർട്സ് അക്കാഡമിയിൽ സെൻസായി അനൂപും അമൃതയുമാണ് കുട്ടികളെ പരിശീലിപ്പിക്കുന്നത്.