Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kazhakoottam

ഓ​ട്ടോ​റി​ക്ഷ​യ്ക്ക് വ​ഴി കൊ​ടു​ത്തി​ല്ല; കോ​ൺ​ഗ്ര​സ് നേ​താ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ർ​ക്ക് മ​ർ​ദ​ന​മെ​ന്ന് പ​രാ​തി

തി​രു​വ​ന​ന്ത​പു​രം: ക​ഴ​ക്കൂ​ട്ട​ത്ത് ഓ​ട്ടോ​റി​ക്ഷ​യ്ക്ക് വ​ഴി കൊ​ടു​ത്തി​ല്ലെ​ന്ന് ആ​രോ​പി​ച്ച് കോ​ൺ​ഗ്ര​സ് നേ​താ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ർ​ക്ക് മ​ർ​ദ​നം. കോ​ൺ​ഗ്ര​സ് ക​ഴ​ക്കൂ​ട്ടം ബ്ലോ​ക്ക് ഭാ​ര​വാ​ഹി ഷാ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു മ​ർ​ദ​ന​മെ​ന്നാ​ണ് പ​രാ​തി.

ചാ​ത്ത​ന്നൂ​ർ സ്വ​ദേ​ശി അ​ഭി (26), ചി​റ​യി​ൻ​കീ​ഴ് സ്വ​ദേ​ശി ദി​വ്യ (33) എ​ന്നി​വ​ർ​ക്കാ​ണ് ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​ത്. ത​റ​യോ​ട് കൊ​ണ്ടു​ള്ള മ​ർ​ദ​ന​ത്തി​ൽ അ​ഭി​യു​ടെ ത​ല​യ്ക്ക് ഗു​രു​ത​ര പ​രി​ക്കു​ണ്ട്. യു​വ​തി​യെ നി​ല​ത്തി​ട്ട് ച​വി​ട്ടി​യ​താ​യും മ​ർ​ദി​ച്ച​താ​യും പ​രാ​തി​യു​ണ്ട്.

വൈ​കു​ന്നേ​രം ആ​റ​ര​യോ​ടെ ദേ​ശീ​യ​പാ​ത​യോ​ര​ത്തെ അ​ൽ​സാ​ജ് ഹോ​ട്ട​ലി​ന് മു​ന്നി​ലാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്. ജോ​ലി ക​ഴി​ഞ്ഞ് മ​ട​ങ്ങു​ക​യാ​യി​രു​ന്ന ഇ​തേ ഹോ​ട്ട​ലി​ലെ ജീ​വ​ന​ക്കാ​ർ പോ​യ വ​ഴി​യി​ൽ എ​തി​രെ വ​ന്ന ഓ​ട്ടോ​യ്ക്ക് സൈ​ഡ് കൊ​ടു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ണ്ടാ​യ ത​ർ​ക്ക​മാ​ണ് ആ​ക്ര​മ​ണ​ത്തി​ൽ ക​ലാ​ശി​ച്ച​ത്.

സം​ഭ​വ​ത്തി​ൽ ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ ജീ​വ​ന​ക്കാ​ർ ത​ങ്ങ​ളെ മ​ർ​ദി​ച്ചെ​ന്ന് ആ​രോ​പി​ച്ച് ഷാ​ജി ഉ​ൾ​പ്പെ​ടെ ര​ണ്ട് പേ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യി​ട്ടു​ണ്ട്.

 

 

 

Latest News

Corehub Up