Mon, 3 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Keezhmad Panchayat

Ernakulam

ടി​ബി മു​ക്ത് അ​വാ​ർ​ഡ് കീ​ഴ്മാ​ട് പ​ഞ്ചാ​യ​ത്തി​ന്

ആ​ലു​വ: ടി​ബി മു​ക്ത് പ​ഞ്ചാ​യ​ത്ത് അ​വാ​ര്‍​ഡ് തു​ട​ര്‍​ച്ച​യാ​യി ര​ണ്ടാം ത​വ​ണ​യും ഇ​ത്ത​വ​ണ​യും കീ​ഴ്മാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് നേ​ടി. ഇ​ട​പ്പ​ള്ളി​യി​ലെ ദേ​ശീ​യ ആ​രോ​ഗ്യ ദൗ​ത്യം ജി​ല്ലാ ഓ​ഫീ​സി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ സം​സ്ഥാ​ന ആ​രോ​ഗ്യ മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​നി​ല്‍ നി​ന്നും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍ ഏ​റ്റു​വാ​ങ്ങി.

ആ​ലു​വ ടി​ബി യൂ​ണി​റ്റി​ലെ ടി​ബി എ​ലി​മി​നേ​ഷ​ന്‍ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​ഗോ​പി​ക പ്രേം, ​ട്രീ​റ്റ്‌​മെ​ന്‍റ് ഓ​ര്‍​ഗ​നൈ​സ​ര്‍ വി.​എ​സ്. സൂ​ര​ജ്, സീ​നി​യ​ര്‍ ലാ​ബ് സൂ​പ്പ​ര്‍​വൈ​സ​ര്‍ കെ.​ആ​ര്‍. നി​ഷ എ​ന്നി​വ​രു​ടെ നി​ര്‍​ദേ​ശാ​നു​സ​ര​ണ​മു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് കീ​ഴ്മാ​ടി​നെ അ​വാ​ര്‍​ഡി​ന് അ​ര്‍​ഹ​മാ​ക്കി​യ​ത്.
ക​ഴി​ഞ്ഞ വ​ര്‍​ഷം ആ​യി​ര​ത്തി മു​ന്നൂ​റ് ക​ഫ പ​രി​ശോ​ധ​നാ സാ​മ്പി​ളു​ക​ളാ​ണ് കീ​ഴ്മാ​ടി​ല്‍ ക്ഷ​യ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കി​യ​ത്. പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ന്‍ ക്ഷ​യ​രോ​ഗി​ക​ള്‍​ക്കും സൗ​ജ​ന്യ ഭ​ക്ഷ്യ​ക്കി​റ്റ് ന​ല്‍​കി. ക്ഷ​യ​രോ​ഗ​മ​രു​ന്നു​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​വ​രി​ല്‍ രോ​ഗ ശ​മ​ന നി​ര​ക്ക് എ​ണ്‍​പ​ത്തി​യ​ഞ്ച് ശ​ത​മാ​ന​ത്തി​ന് മു​ക​ളി​ലാ​യി​രു​ന്നു.

Latest News

Corehub Up