Sat, 7 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kelara

പടിയിറങ്ങും മുമ്പ് ഉഗ്രൻ പണി; രണ്ട് ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണത്തിന് എക്സൈസ് കമ്മീഷണറുടെ ശിപാർശ

തിരുവനന്തപുരം: പടിയിറങ്ങാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ എക്സൈസ് വകുപ്പിൽ അഴിമതിയുടെ കഥകൾ പുറത്തുവിട്ടു കമ്മീഷണറുടെ നിർണായക റിപ്പോർട്ട്. ജോയിന്‍റ് എക്‌സൈസ് കമ്മീഷണർ എസ്. വിനോദ്, ഡെപ്യൂട്ടി കമ്മീഷണർ അജയ് എന്നിവർക്കെതിരെ ഗുരുതരമായ കോഴയാരോപണങ്ങളിലാണ് വെള്ളിയാഴ്ച വിജിലൻസ് അന്വേഷണത്തിനു ശിപാർശ ചെയ്തത്.

ഇരുവരും ബാറുകളില്‍നിന്നും മാസപ്പടി വാങ്ങുന്നതും ലൈസന്‍സ് പുതുക്കാന്‍ സഹായിച്ച് കൈക്കൂലി ഈടാക്കുന്നതും ബെനാമി ഇടപാടിലൂടെ ലക്ഷങ്ങള്‍ സമ്പാദിച്ചെന്നും സര്‍ക്കാരിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ട്. വിജിലന്‍സ് അന്വേഷണത്തിനുള്ള ശിപാര്‍ശ നല്‍കിയതിനൊപ്പം അനധികൃത പണപ്പിരിവിനു സാധ്യതയുള്ള പദവികളിലൊന്നും ഇരുവര്‍ക്കും ചുമതല നല്‍കരുതെന്നുമാണ് നിര്‍ദേശം.

സെന്‍ട്രല്‍ സോണ്‍ ജോയിന്‍റ് എക്‌സൈസ് കമ്മിഷണര്‍ വിനോദിനെതിരെ ഗുരുതര കോഴ ആരോപണവുമുണ്ട്. ബാറുകളുടെ ലൈസന്‍സ് പുതുക്കുന്നതിന് ഇടനിലക്കാരനാവുന്നു. അരലക്ഷം വരെയാണ് പല ബാറുടമകളില്‍നിന്നു കൈക്കൂലിയായി വാങ്ങുന്നത്. പണം കൈമാറിയവരുടെ ബാങ്ക് രേഖകള്‍ തെളിവാണ്.

പാലക്കാട് അണക്കപ്പാറയില്‍ വ്യാജ കള്ളും സ്പിരിറ്റും പിടികൂടിയ കേസില്‍ എക്‌സൈസ് ഉദ്യോഗസ്ഥരും ഷാപ്പ് ലൈസന്‍സികളും തമ്മിലുള്ള അവിശുദ്ധ ഇടപാടില്‍ ഏറ്റവും കൂടുതല്‍ തുക കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥനായി വിജിലന്‍സ് കണ്ടെത്തിയെങ്കിലും സ്വാധീനം ഉപയോഗിച്ചു വിനോദ് രക്ഷപ്പെടുകയായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മന്ത്രിയുടെ മണ്ഡലം ഉള്‍പ്പെടുന്ന ആലപ്പുഴയിലെ എക്‌സൈസ് ഡപ്യുട്ടി കമ്മിഷണര്‍ അജയ് കായംകുളത്തെ ബാറുകളില്‍നിന്നു പതിവായി പണം പിരിക്കുന്നതിനു തെളിവുണ്ട്. ഓണക്കാലത്തു മാത്രം ബാര്‍ ലൈസന്‍സ് പുതുക്കാന്‍ ഇരുപതിനായിരം രൂപ വീതം കൈക്കൂലി വാങ്ങി. കോട്ടയം ജില്ലയുടെ ചുമതലയുണ്ടായിരുന്ന സമയത്ത് ഒരു കള്ള് ഷാപ്പ് ലൈസന്‍സിന്‍റെ മറവില്‍ രണ്ട് കെട്ടിടങ്ങളില്‍ ഷാപ്പ് നടത്താന്‍ അനുമതി നല്‍കി. മുഖ്യമന്ത്രിക്കു പരാതി ലഭിച്ചതിനെത്തുടര്‍ന്നുണ്ടായ അന്വേഷണം അട്ടിമറിച്ചതിന്‍റെ രേഖയും ഫയലിലുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Latest News

Corehub Up