Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Keli In Ernakulam

Middle East and Gulf

എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ കേ​ളി പ്ര​തീ​ക്ഷ പു​ര​സ്‌​കാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു

റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി പ്ര​വ​ർ​ത്ത​ക​രു​ടെ മ​ക്ക​ൾ​ക്കാ​യി ഏ​ർ​പ്പെ​ടു​ത്തി​യ ‘പ്ര​തീ​ക്ഷ’ വി​ദ്യാ​ഭ്യാ​സ പു​ര​സ്‌​കാ​ര​ങ്ങ​ളു​ടെ എ​റ​ണാ​കു​ളം ജി​ല്ലാ​ത​ല വി​ത​ര​ണം ന​ട​ന്നു. എ​സ്എ​സ്​എ​ൽസി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ വി​ജ​യി​ച്ച് ഉ​പ​രി​പ​ഠ​ന​ത്തി​ന് അ​ർ​ഹ​രാ​യ 232 വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് കേ​ളി ക്യാ​ഷ് അ​വാ​ർ​ഡും ഫ​ല​ക​വും സ​മ്മാ​നി​ക്കു​ന്ന​ത്.

സി​പിഎം എ​റ​ണാ​കു​ളം ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ജി​ല്ലാ സെ​ക്ര​ട്ട​റി എ​സ്. സ​തീ​ഷ് പു​ര​സ്‌​കാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. രാ​ജ്യ​ത്തിന്‍റെ​ പ്ര​തീ​ക്ഷ വി​ദ്യാ​ർ​ഥി​ക​ളി​ലാ​ണെ​ന്നും ‘പ്ര​തീ​ക്ഷ’ എ​ന്ന പേ​ര് പു​ര​സ്‌​കാ​ര​ത്തി​ന് ന​ൽ​കി​യ കേ​ളി​യു​ടെ തീ​രു​മാ​ന​ത്തെ അ​ഭി​ന​ന്ദി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കേ​ളി സൈ​ബ​ർ വിംഗ് മു​ൻ ക​ൺ​വീ​ന​ർ മ​ഹേ​ഷ് കോ​ടി​യ​ത്ത് സ്വാ​ഗ​തം ആ​ശം​സി​ച്ചു. കേ​ളി ന്യൂ ​സ​ന​യ്യ ര​ക്ഷാ​ധി​കാ​രി സ​മി​തി മു​ൻ അം​ഗം ഷ​മീ​ർ ഇ​ട​പ്പ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ള പ്ര​വാ​സി സം​ഘം ജി​ല്ലാ സെ​ക്ര​ട്ട​റി സി.​ഇ. നാ​സ​ർ, പ്ര​സി​ഡ​ന്റ് പി.​എ​ൻ. ദേ​വാ​ന​ന്ദ്, എ​സ്.​എ​ഫ്.​ഐ ജി​ല്ലാ പ്ര​സി​ഡ​ന്റ് ര​തു കൃ​ഷ്ണ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

Latest News

Corehub Up