Sat, 24 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kerala Blasters Home Matches

മ​ഞ്ഞ​പ്പ​ട​യ്ക്ക് ആ​ശ്വാ​സം; ഹോം ​പോ​രാ​ട്ടം കൊ​ച്ചി​യി​ൽ ത​ന്നെ

കൊ​ച്ചി: കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സി​ന്‍റെ ഹോം ​മ​ത്സ​ര​ങ്ങ​ൾ കൊ​ച്ചി​യി​ൽ ന​ട​ത്തു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​തി​സ​ന്ധി​ക്ക് പ​രി​ഹാ​രം. ബ്ലാ​സ്റ്റേ​ഴ്‌​സ് മാ​നേ​ജ്‌​മെ​ന്‍റും ഗ്രേ​റ്റ​ർ കൊ​ച്ചി​ൻ ഡെ​വ​ല​പ്‌​മെ​ന്‍റ് അ​ഥോ​റി​റ്റി​യും ത​മ്മി​ൽ ധാ​ര​ണ​യാ​യ​തോ​ടെ മ​ത്സ​ര​ങ്ങ​ൾ കൊ​ച്ചി​യി​ൽ ത​ന്നെ ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചു. ഇ​തോ​ടെ ടീ​മി​ന്‍റെ ഹോം ​ഗ്രൗ​ണ്ടാ​യി കൊ​ച്ചി തു​ട​രു​മെ​ന്ന് ഉ​റ​പ്പാ​യി. മ​ത്സ​ര​ങ്ങ​ൾ​ക്കു​ള്ള ടി​ക്ക​റ്റ് വി​ൽ​പ്പ​ന​യും ഉ​ട​ൻ ആ​രം​ഭി​ക്കും.

ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ വാ​ട​ക നി​ര​ക്കാ​യ ഒ​രു മ​ത്സ​ര​ത്തി​ന് 3.5 ല​ക്ഷം രൂ​പ ത​ന്നെ തു​ട​രാ​നാ​ണ് ധാ​ര​ണ. വാ​ട​ക​യി​ൽ ഇ​ള​വ് അ​നു​വ​ദി​ച്ചു​കൊ​ണ്ടു​ള്ള സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് ഉ​ട​ൻ പു​റ​ത്തി​റ​ങ്ങും. ഒ​രു മ​ത്സ​ര​ത്തി​ന് എ​ട്ടു മു​ത​ൽ ഒ​മ്പ​തു ല​ക്ഷം രൂ​പ വ​രെ വാ​ട​ക​യാ​യി ജി​സി​ഡി​എ ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ​യാ​ണ് പ്ര​തി​സ​ന്ധി ഉ​ട​ലെ​ടു​ത്ത​ത്. തു​ട​ർ​ന്ന് ഇ​ള​വ് തേ​ടി ബ്ലാ​സ്റ്റേ​ഴ്‌​സ് മാ​നേ​ജ്‌​മെ​ന്‍റ് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പി​നെ സ​മീ​പി​ച്ചു.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ത​ദ്ദേ​ശ വ​കു​പ്പ് ജി​സി​ഡി​എ സെ​ക്ര​ട്ട​റി​യോ​ട് റി​പ്പോ​ർ​ട്ട് തേ​ടി​യി​രു​ന്നു. സ​ർ​ക്കാ​ർ ഉ​ത്ത​ര​വു​ണ്ടെ​ങ്കി​ൽ വാ​ട​ക​യി​ൽ ഇ​ള​വ് അ​നു​വ​ദി​ക്കാ​മെ​ന്ന് ജി​സി​ഡി​എ അ​റി​യി​ച്ച​തോ​ടെ​യാ​ണ് പ്ര​ശ്‌​ന​പ​രി​ഹാ​ര​ത്തി​ന് വ​ഴി​യൊ​രു​ങ്ങി​യ​ത്.

Latest News

Corehub Up