കാട്ടിക്കുളം: ഹെൽത്തി കേരള കാന്പയിനിന്റെ ഭാഗമായി ഭാരതീയ ചികിത്സാ വകുപ്പ്, നാഷണൽ ആയുഷ് മിഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ തൃശിലേരി എംഎ ഹാളിൽ മെഡിക്കൽ ക്യാന്പ്, ജീവിത ശൈലി രോഗ നിർണയം, നേത്ര പരിശോധന, ബഡ്സ് പാരഡൈസ് സ്കൂളിലെ വിദ്യാർഥികളുടെ ബാൻഡ് മേളം, യോഗ പ്രദർശനം, ബോധവത്കരണ ക്ലാസ്, ഹെൽത്തി ഫുഡ് എക്സ്പോ, ഹെൽത്ത് കാർഡ് വിതരണം എന്നിവ നടത്തി. പട്ടികജാതി-വർഗ-പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആർ. കേളു ഉദ്ഘാടനം ചെയ്തു.
തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്റ് അഞ്ജു ബാലൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മീനാക്ഷി രാമൻ മുഖ്യാതിഥിയായി. ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ഒ.കെ. ശ്രീജ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം കെ.ആർ. ജിതിൻ, തിരുനെല്ലി പഞ്ചായത്ത് അംഗങ്ങളായ കെ.എ. പ്രമോദ്, എൽസി ജയിംസ്, സീനിയർ സൂപ്രണ്ട് എം.എസ്. വിനോദ്, ഹെൽത്തി കേരള കാന്പയിൻ കണ്‍വീനർ ഡോ.അനിൽകുമാർ, ഡോ.പ്രിൻസി മത്തായി എന്നിവർ പ്രസംഗിച്ചു.