Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kerala Catholic

കേരള കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് സംസ്ഥാന സമ്മേളനം ചങ്ങനാശേരിയിൽ

കോ​ട്ട​യം: കേ​ര​ള കാ​ത്ത​ലി​ക് ടീ​ച്ചേ​ഴ്‌​സ് ഗി​ല്‍ഡ് സം​സ്ഥാ​ന​സ​മ്മേ​ള​നം 13, 14 തീ​യ​തി​ക​ളി​ല്‍ ച​ങ്ങ​നാ​ശേ​രി​യി​ല്‍ ന​ട​ക്കും. നാ​ളെ വൈ​കു​ന്നേ​രം നാ​ലി​നു മാ​ര്‍ ജോ​സ​ഫ് പൗ​വ​ത്ത​ലി​ന്‍റെ ക​ബ​റി​ട​ത്തി​ല്‍നി​ന്നു പ്ര​തി​നി​ധി സ​മ്മേ​ള​ന വേ​ദി​യാ​യ കു​ന്ന​ന്താ​നം ധ്യാ​ന​കേ​ന്ദ്ര​ത്തി​ലേ​ക്ക് ഛായാചി​ത്ര പ്ര​യാ​ണം ആ​രം​ഭി​ക്കു​ന്ന​തോ​ടെ സ​മ്മേ​ള​ന​ത്തി​നു തു​ട​ക്ക​മാ​കും.

5.50നു ​കേ​ര​ള കാ​ത്ത​ലി​ക് ടീ​ച്ചേ​ഴ്‌​സ് ഗി​ല്‍ഡ് സം​സ്ഥാ​ന​പ്ര​സി​ഡ​ന്‍റ് ടോം ​മാ​ത്യു പ​താ​ക ഉ​യ​ര്‍ത്തും. തു​ട​ര്‍ന്ന് ന​ട​ക്കു​ന്ന പ്ര​തി​നി​ധി സ​മ്മേ​ള​ന​വും വി​ദ്യാ​ഭ്യാ​സ സെ​മി​നാ​റും ച​ങ്ങ​നാ​ശേ​രി ആ​ര്‍ച്ച് ബി​ഷ​പ് മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഡോ. ​അ​ജു കെ. ​നാ​രാ​യ​ണ​ന്‍ സെ​മി​നാ​ര്‍ ന​യി​ക്കും.

14നു ​രാ​വി​ലെ ഒ​ന്‍പ​തി​നു ച​ങ്ങ​നാ​ശേ​രി ആ​ര്‍ച്ച്ബി​ഷ​പ് സ് ഹൗ​സി​ല്‍നി​ന്ന് ആ​യി​ര​ക്ക​ണ​ക്കി​ന് അ​ധ്യാ​പ​ക​ര്‍ പ​ങ്കെ​ടു​ക്കു​ന്ന അ​വ​കാ​ശ സം​ര​ക്ഷ​ണ റാ​ലി അ​വ​കാ​ശ സം​ര​ക്ഷ​ണ പ്ര​തി​ജ്ഞ​യോ​ടെ ആ​രം​ഭി​ക്കും. കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്യും. തു​ട​ര്‍ന്ന് എ​സ്ബി കോ​ള​ജി​ലെ കാ​വു​കാ​ട്ട് ഹാ​ളി​ല്‍ ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​നം പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.

സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ടോം ​മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍, കെ​സി​ബി​സി വി​ദ്യാ​ഭ്യാ​സ ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍മാ​ന്‍ ബി​ഷ​പ് ഡോ. ​പോ​ള്‍ ആ​ന്‍റ​ണി മു​ല്ല​ശേ​രി, കെ​സി​ബി​സി വി​ദ്യാ​ഭ്യാ​സ ക​മ്മീ​ഷ​ന്‍ വൈ​സ്‌​ചെ​യ​ര്‍മാ​ന്‍ ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട്, ജോ​ബ് മൈ​ക്കി​ള്‍ എം​എ​ല്‍എ, ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാൾമാ​രാ​യ ഫാ. ​സ്‌​ക​റി​യ ക​ന്യാ​കോ​ണി​ല്‍, ഫാ. ​ആ​ന്‍റ​ണി എത്ത​യ്ക്കാ​ട്, ച​ങ്ങ​നാ​ശേ​രി ന​ഗ​ര​സ​ഭാ ചെ​യ​ര്‍മാ​ന്‍ ജോ​മി ജോ​സ​ഫ്, ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത കോ​ര്‍പ​റേ​റ്റ് മാ​നേ​ജ​ര്‍ ഫാ. ​ആ​ന്‍റണി മൂ​ല​യി​ല്‍, സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ ജി. ​ബി​ജു, റോ​ബി​ന്‍ മാ​ത്യു, സി.​എ. ജോ​ണി, ബി​ജു പി. ​ആ​ന്‍റ​ണി, സി.​ജെ. ആ​ന്‍റ​ണി, ഷൈ​നി കു​ര്യാ​ക്കോ​സ്, സു​ബാ​ഷ് മാ​ത്യു തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ക്കും. കെ​സി​ബി​സി​യും കേ​ര​ള കാ​ത്ത​ലി​ക് ടീ​ച്ചേ​ഴ്‌​സ് ഗി​ല്‍ഡും ഏ​ര്‍പ്പെ​ടു​ത്തു​ന്ന അ​ധ്യാ​പ​ക - വി​ദ്യാ​ല​യ അ​വാ​ര്‍ഡു​ക​ളും വി​വി​ധ മ​ത്സ​ര വി​ജ​യി​ക​ള്‍ക്കു​ള്ള പു​ര​സ്‌​കാ​ര​ങ്ങ​ളും സ​മ്മേ​ള​ന​ത്തി​ല്‍ വി​ത​ര​ണം ചെ​യ്യും.

പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ കാ​ത്ത​ലി​ക് ടീ​ച്ചേ​ഴ്‌​സ് ഗി​ല്‍ഡ് സം​സ്ഥാ​ന​പ്ര​സി​ഡ​ന്റ് ടോം ​മാ​ത്യു, സെ​ക്ര​ട്ട​റി ഷൈ​നി കു​ര്യാ​ക്കോ​സ്, ജ​ന​റ​ല്‍ ക​ണ്‍വീ​ന​ര്‍ ഫാ. ​ജോ​ജോ പ​ള്ളി​ച്ചി​റ, ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത ടീ​ച്ചേ​ഴ്‌​സ് ഗി​ല്‍ഡ് പ്ര​സി​ഡ​ന്റ് ഈ​ശോ തോ​മ​സ്, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഡോ. ​ജി​ഷ​മോ​ള്‍ അ​ല​ക്‌​സ്, അ​തി​രൂ​പ​ത ഭാ​ര​വാ​ഹി​ക​ളാ​യ പ്ര​കാ​ശ് ജെ. ​തോ​മ​സ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up