Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kerala Congress Leader

തോമസ് കുതിരവട്ടത്തിന് നാട് വിട നൽകി

​ചെ​​​ങ്ങ​​​ന്നൂ​​​ർ: കേ​​​ര​​​ള കോ​​​ൺ​​​ഗ്ര​​​സി​​ന്‍റെ മു​​തി​​ർ​​ന്ന നേ​​​താ​​​വും മു​​​ൻ രാ​​​ജ്യ​​​സ​​​ഭാം​​​ഗ​​​വു​​മാ​​യി​​രു​​ന്ന തോ​​​മ​​​സ് കു​​​തി​​​ര​​​വ​​​ട്ട​​​ത്തി​​​ന് നാ​​​ട് വി​​​ട​​​ന​​​ൽ​​​കി.

ഉ​​​മ​​​യാ​​​റ്റു​​​ക​​​ര സെ​​​ന്‍റ് തോ​​​മ​​​സ് ഓ​​​ർ​​​ത്ത​​​ഡോ​​​ക്സ് വ​​​ലി​​​യ​​​പ​​​ള്ളി​​​യി​​​ൽ ന​​​ട​​​ന്ന സം​​​സ്കാ​​​ര ശു​​​ശ്രൂ​​​ഷ​​​ക​​​ൾ​​​ക്ക് മ​​​ല​​​ങ്ക​​​ര ഓ​​​ർ​​​ത്ത​​​ഡോ​​​ക്സ് സ​​​ഭ​​​യു​​​ടെ അ​​​ധ്യ​​​ക്ഷ​​​ൻ ബസേ​​​ലി​​​യോ​​​സ് മാ​​​ർ​​​ത്തോ​​​മ്മ മാ​​​ത്യൂ​​​സ് തൃ​​​തീ​​​യ​​​ൻ കാ​​​തോ​​​ലി​​​ക്ക ബാ​​​വ മു​​​ഖ്യ​​​കാ​​​ർ​​​മി​​​ക​​​ത്വം വ​​​ഹി​​​ച്ചു.​​​

ചൊ​​​വ്വാ​​​ഴ്ച വൈ​​​കി​​​ട്ട് വീ​​​ട്ടി​​​ലെ​​​ത്തി​​​ച്ച മൃ​​​ത​​​ദേ​​​ഹ​​​ത്തി​​​ൽ ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​ന് ആ​​​ളു​​​ക​​​ളാ​​​ണ് അ​​​ന്തി​​​മോ​​​പ​​​ചാ​​​ര​​​മ​​​ർ​​​പ്പി​​​ച്ച​​​ത്. ഇ​​ന്ന​​ലെ ഉ​​​ച്ച​​​യ്ക്ക് ഒ​​ന്ന​​ര​​യ്ക്ക് വീ​​​ട്ടി​​​ലെ ശു​​​ശ്രൂ​​​ഷ​​​ക​​​ൾ ആ​​​രം​​​ഭി​​​ച്ചു. തു​​​ട​​​ർ​​​ന്ന് വി​​​ലാ​​​പ​​​യാ​​​ത്ര​​​യാ​​​യി ഉ​​​മ​​​യാ​​​റ്റു​​​ക​​​ര സെ​​​ന്‍റ് തോ​​​മ​​​സ് ഓ​​​ർ​​​ത്ത​​​ഡോ​​​ക്സ് വ​​​ലി​​​യ​​​പ​​​ള്ളി​​​യി​​​ലേ​​​ക്ക് കൊ​​​ണ്ടു​​​പോ​​​യി.
രാ​​​ഷ്‌ട്രീ​​​യ-​​​ആ​​​ത്മീ​​​യ-​​​സാം​​​സ്കാ​​​രി​​​ക മേ​​​ഖ​​​ല​​​ക​​​ളി​​​ലെ പ്ര​​​മു​​​ഖ​​​രും നാ​​​നാ​​​ജാ​​​തി മ​​​ത​​​സ്ഥ​​​രും വൈ​​​ദി​​​ക​​​രും ക​​​ന്യാ​​​സ്ത്രീ​​​ക​​​ളും അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ വി​​​യോ​​​ഗ​​​ത്തി​​​ൽ അ​​​നു​​​ശോ​​​ച​​​നം രേ​​​ഖ​​​പ്പെ​​​ടു​​​ത്താ​​​ൻ എ​​​ത്തി​​​യി​​​രു​​​ന്നു.

ജീ​​​വി​​​ത​​​ത്തി​​​ന്‍റെ വി​​​വി​​​ധ തു​​​റ​​​ക​​​ളി​​​ലു​​​ള്ള നി​​​ര​​​വ​​​ധി പ്ര​​​മു​​​ഖ​​​ർ അ​​​ദ്ദേ​​​ഹ​​​ത്തി​​​ന് അ​​​ന്തി​​​മോ​​​പ​​​ചാ​​​ര​​​മ​​​ർ​​​പ്പി​​​ക്കാ​​​ൻ ക​​​ല്ലി​​​ശേ​​​രി​​​യി​​​ലെ വീ​​​ട്ടി​​​ലെ​​​ത്തി. മ​​​ന്ത്രി​​​മാ​​​രാ​​​യ സ​​​ജി ചെ​​​റി​​​യാ​​​ൻ, റോ​​​ഷി അ​​​ഗ​​​സ്റ്റി​​​ൻ, എംപി​​​മാ​​​രാ​​​യ കൊ​​​ടി​​​ക്കു​​​ന്നി​​​ൽ സു​​​രേ​​​ഷ്, ജോ​​​സ് കെ. ​​​മാ​​​ണി, ഫ്രാ​​​ൻ​​​സി​​​സ് ജോ​​​ർ​​​ജ് എ​​​ന്നി​​​വ​​​രും മോ​​​ൻ​​​സ് ജോ​​​സ​​​ഫ്, മാ​​​ത്യു ടി. ​​​തോ​​​മ​​​സ്, പി.​​​സി. വി​​​ഷ്ണു​​​നാ​​​ഥ്, തി​​​രു​​​വ​​​ഞ്ചൂ​​​ർ രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ, ജോ​​​ബ് മൈ​​​ക്കി​​​ൾ തു​​​ട​​​ങ്ങി​​​യ എം​​​എ​​​ൽ​​​എ​​​മാ​​​രും ആ​​​ദ​​​രാ​​​ഞ്ജ​​​ലി​​​ക​​​ൾ അ​​​ർ​​​പ്പി​​​ച്ചു.

ചെ​​​ങ്ങ​​​ന്നൂ​​​രി​​​ന്‍റെ രാ​​​ഷ്ട്രീ​​​യ ച​​​രി​​​ത്ര​​​ത്തി​​​ൽ വ​​​ലി​​​യൊ​​​ര​​​ധ്യാ​​​യം എ​​​ഴു​​​തി​​​ച്ചേ​​​ർ​​​ത്ത നേ​​​താ​​​വാ​​​യി​​​രു​​​ന്നു തോ​​​മ​​​സ് കു​​​തി​​​ര​​​വ​​​ട്ടം. വി​​​മോ​​​ച​​​ന സ​​​മ​​​ര​​​ത്തി​​​ലൂ​​​ടെ രാ​​​ഷ്‌ട്രീ​​​യ​​​ത്തി​​​ലേ​​​ക്ക് വ​​​ന്ന് പാ​​​ർ​​​ല​​​മെ​​​ന്‍റ​​റി രം​​​ഗ​​​ത്തും സാ​​​മൂ​​​ഹി​​​ക സേ​​​വ​​​ന രം​​​ഗ​​​ത്തും വ്യ​​​ക്തി​​​മു​​​ദ്ര പ​​​തി​​​പ്പി​​​ച്ച​​യാ​​ളാ​​യി​​രു​​ന്നു ക​​​ല്ലി​​​ശേ​​​രി​​​യു​​​ടെ പ്രി​​​യ​​​പ്പെ​​​ട്ട ബേ​​​ബി​​​ച്ചാ​​​യ​​ൻ എ​​ന്ന തോ​​മ​​സ് കു​​തി​​ര​​വ​​ട്ടം.

Latest News

Corehub Up