Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kerala Cricket League

ഗ്രീ​ൻ​ഫീ​ൽ​ഡി​ൽ ഇ​നി ക്രി​ക്ക​റ്റ് പൂ​രം; കെ​സി​എ​ൽ സീ​സ​ൺ മൂ​ന്നി​ന് ഇ​ന്ന് തു​ട​ക്കം

തി​രു​വ​ന​ന്ത​പു​രം: കെ​സി​എ​ൽ മൂ​ന്നാം സീ​സ​ണി​ന് ഇ​ന്ന് തു​ട​ക്ക​മാ​കും. കാ​ര്യ​വ​ട്ടം ഗ്രീ​ൻ​ഫീ​ൽ​ഡ് അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​ത്തി​ൽ സെ​പ്റ്റം​ബ​ർ അ​ഞ്ച് വ​രെ​യാ​ണ് മ​ത്സ​ര​ങ്ങ​ൾ. ഇ​ന്ന് ഉ​ച്ച​യ്ക്ക് 2.30ന് ​ന​ട​ക്കു​ന്ന ആ​ദ്യ മ​ത്സ​ര​ത്തി​ൽ കാ​ലി​ക്ക​റ്റ് ഗ്ലോ​ബ്സ്റ്റാ​ർ​സും തൃ​ശൂ​ർ ടൈ​റ്റ​ൻ​സും ഏ​റ്റു​മു​ട്ടും.

പി​ന്നാ​ലെ വൈ​കു​ന്നേ​രം ആ​റി​ന് വ​ർ​ണാ​ഭ​മാ​യ ഉ​ദ്ഘാ​ട​ന ച​ട​ങ്ങു​ക​ൾ ന​ട​ക്കും. കാ​ണി​ക​ൾ​ക്കാ​യി വി​വി​ധ വി​നോ​ദ പ​രി​പാ​ടി​ക​ളും ക​ലാ​പ്ര​ക​ട​ന​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. കെ​സി​എ പ്ര​സി​ഡ​ന്‍റ് ശ്രീ​ജി​ത്ത് വി. ​നാ​യ​ർ, സെ​ക്ര​ട്ട​റി വി​നോ​ദ് എ​സ്. കു​മാ​ർ, കെ​സി​എ​ൽ ചെ​യ​ർ​മാ​ൻ നാ​സി​ർ മ​ച്ചാ​ൻ, സി​ഇ​ഒ മി​നു ചി​ദം​ബ​രം എ​ന്നി​വ​ർ​ക്കൊ​പ്പം കെ​സി​എ ബോ​ർ​ഡ് അം​ഗ​ങ്ങ​ളും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും.

രാ​ത്രി 7.30ന് ​ന​ട​ക്കു​ന്ന ര​ണ്ടാം മ​ത്സ​ര​ത്തി​ൽ നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ കൊ​ച്ചി ബ്ലൂ ​ടൈ​ഗേ​ഴ്സും ഏ​രീ​സ് കൊ​ല്ലം സെ​യ്‌​ലേ​ഴ്സും ത​മ്മി​ൽ ഏ​റ്റു​മു​ട്ടും. കൊ​ച്ചി ബ്ലൂ ​ടൈ​ഗേ​ഴ്സ്, ഏ​രീ​സ് കൊ​ല്ലം സെ​യ്‌​ലേ​ഴ്സ്, കാ​ലി​ക്ക​റ്റ് ഗ്ലോ​ബ്സ്റ്റാ​ർ​സ്, തൃ​ശൂ​ർ ടൈ​റ്റ​ൻ​സ്, ട്രി​വാ​ൻ​ഡ്രം റോ​യ​ൽ​സ്, ആ​ല​പ്പി റി​പ്പി​ൾ​സ് എ​ന്നീ ആ​റ് ടീ​മു​ക​ളാ​ണ് മാ​റ്റു​ര​യ്ക്കു​ന്ന​ത്.

മ​ത്സ​ര​ങ്ങ​ളു​ടെ ആ​വേ​ശ​ത്തി​നൊ​പ്പം കാ​ണി​ക​ൾ​ക്ക് ഉ​ത്സ​വ​പ്ര​തീ​തി സ​മ്മാ​നി​ക്കാ​ൻ ഇ​ന്ന് മു​ത​ൽ ഫാ​ൻ വി​ല്ലേ​ജും പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കും. ഗ്രീ​ൻ​ഫീ​ൽ​ഡ് സ്റ്റേ​ഡി​യ​ത്തി​ലെ അ​ഞ്ചാം ഗേ​റ്റി​ന് സ​മീ​പ​മാ​ണ് ഫാ​ൻ വി​ല്ലേ​ജ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്. സെ​പ്റ്റം​ബ​ർ അ​ഞ്ച് വ​രെ പ്ര​വ​ർ​ത്തി​ക്കു​ന്ന ഫാ​ൻ വി​ല്ലേ​ജി​ൽ കു​ടും​ബ​സ​മേ​തം ആ​സ്വ​ദി​ക്കാ​വു​ന്ന വി​വി​ധ പ​രി​പാ​ടി​ക​ളും വി​നോ​ദ​ങ്ങ​ളു​മാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

Sports

ഓ​ഗ​സ്റ്റി​ല്‍ കെ​സി​എ​ല്‍

കോ​ട്ട​യം: കേ​ര​ള​ത്തി​ലെ കാ​യി​ക​പ്രേ​മി​ക​ള്‍ ആ​വേ​ശ​ത്തോ​ടെ കാ​ത്തി​രി​ക്കു​ന്ന കേ​ര​ള ക്രി​ക്ക​റ്റ് ലീ​ഗി​ന്‍റെ (കെ​സി​എ​ല്‍) മൂ​ന്നാം സീ​സ​ണ്‍ ഓ​ഗ​സ്റ്റ് 20 മു​ത​ല്‍ സെ​പ്റ്റം​ബ​ര്‍ അ​ഞ്ച് വ​രെ തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ക്കും. ജൂ​ലൈ ആ​ദ്യ​വാ​ര​മാ​യി​രി​ക്കും താ​ര​ലേ​ലം. കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ന്‍ (കെ​സി​എ) ആ​സ്ഥാ​ന​ത്ത് ന​ട​ന്ന ഫ്രാ​ഞ്ചൈ​സി ഉ​ട​മ​ക​ളു​ടെ യോ​ഗ​ത്തി​ലാ​ണ് ഇ​ക്കാ​ര്യ​ങ്ങ​ള്‍ തീ​രു​മാ​ന​മാ​യ​ത്.

ക​ഴി​ഞ്ഞ ര​ണ്ട് സീ​സ​ണി​ന്‍റെ​യും വി​ജ​യ​ത്തി​നു പി​ന്നാ​ലെ, കൂ​ടു​ത​ല്‍ മി​ക​വോ​ടെ​ മൂ​ന്നാം പ​തി​പ്പ് ഒ​രു​ക്കാ​നാ​ണ് കെ​സി​എ​യു​ടെ ല​ക്ഷ്യം. കൊ​ച്ചി ബ്ലൂ ​ടൈ​ഗേ​ഴ്‌​സ്, ഏ​രീ​സ് കൊ​ല്ലം സെ​യ്‌ലേ​ഴ്‌​സ്, അ​ദാ​നി ട്രി​വാ​ന്‍​ഡ്രം റോ​യ​ല്‍​സ്, ആ​ല​പ്പി റി​പ്പി​ള്‍​സ്, തൃ​ശൂ​ര്‍ ടൈ​റ്റ​ന്‍​സ്, കാ​ലി​ക്ക​ട്ട് ഗ്ലോ​ബ്‌​സ്റ്റാഴ്‌​സ് എ​ന്നീ ആ​റ് ഫ്രാ​ഞ്ചൈ​സി​ക​ളാ​ണ് ഇ​ത്ത​വ​ണ​യും ലീ​ഗി​ലു​ള്ള​ത്.

രാ​ജ്യ​ത്തെ മു​ന്‍​നി​ര പ്രാ​ദേ​ശി​ക ട്വ​ന്‍റി-20 ലീ​ഗു​ക​ളി​ലൊ​ന്നാ​യി കെ​സി​എ​ല്‍ അ​തി​വേ​ഗം മാ​റി​യെ​ന്നും സം​സ്ഥാ​ന​ത്തെ യു​വ​പ്ര​തി​ഭ​ക​ള്‍​ക്ക് ത​ങ്ങ​ളു​ടെ മി​ക​വ് തെ​ളി​യി​ക്കാ​നു​ള്ള സു​വ​ര്‍​ണാ​വ​സ​ര​മാ​ണി​തെ​ന്നും കെ​സി​എ പ്ര​സി​ഡ​ന്‍റ് ശ്രീ​ജി​ത്ത് വി. ​നാ​യ​ര്‍ പ​റ​ഞ്ഞു.

യു​വ​താ​ര​ങ്ങ​ള്‍​ക്ക് ​ഐ​പി​എ​ല്ലിലേ​ക്കും ഇ​ന്ത്യ​ന്‍ ടീ​മി​ലേ​ക്കു​മു​ള്ള വ​ഴി​തു​റ​ക്കാ​ന്‍ കെ​സി​എ​ല്‍ പാ​ല​മാ​യി മാ​റു​മെ​ന്ന് കെ​സി​എ സെ​ക്ര​ട്ട​റി വി​നോ​ദ് എ​സ്. കു​മാ​ര്‍ വ്യ​ക്ത​മാ​ക്കി.

കെ​സി​എ ട്ര​ഷ​റ​ര്‍ അ​ജി​ത്ത് കു​മാ​ര്‍, ഗ​വേ​ണിം​ഗ് കൗ​ണ്‍​സി​ല്‍ ചെ​യ​ര്‍​മാ​ന്‍ നാ​സ​ര്‍ മ​ച്ചാ​ന്‍, ഗ​വേ​ണിം​ഗ് കൗ​ണ്‍​സി​ല്‍ മെ​മ്പ​ര്‍ പി.​ജെ. ന​വാ​സ്, സി​ഇ​ഒ/​സി​എ​ഫ്ഒ മി​നു ചി​ദം​ബ​രം, കെ​സി​എ​ല്‍ ഡ​യ​റ​ക്ട​ര്‍ രാ​ജേ​ഷ് ത​മ്പി തു​ട​ങ്ങി​യ​വ​ര്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.

Sports

കേ​ര​ള ക്രി​ക്ക​റ്റ് ലീ​ഗി​ൽ ഏ​രീ​സ് കൊ​ല്ലം ഫൈ​ന​ലി​ൽ

 

 

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള ക്രി​ക്ക​റ്റ് ലീ​ഗി​ൽ ഏ​രീ​സ് കൊ​ല്ലം ഫൈ​ന​ലി​ൽ. സെ​മി​യി​ൽ തൃ​ശൂ​ർ ടൈ​റ്റ​ൻ​സി​നെ 10 വി​ക്ക​റ്റി​ന് ത​ക​ർ​ത്താ​ണ് ഏ​രീ​സ് കൊ​ല്ലം സെ​യ്ലേ​ഴ്സ് ഫൈ​ന​ലി​ലെ​ത്തി​യ​ത്.

തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ത​വ​ണ​യാ​ണ് നി​ല​വി​ലെ ചാ​ന്പ്യ·ാ​രാ​യ കൊ​ല്ലം ഫൈ​ന​ലി​ൽ എ​ത്തു​ന്ന​ത്. സ്കോ​ർ: തൃ​ശൂ​ർ 17.1 ഓ​വ​റി​ൽ 86-10 , കൊ​ല്ലം 9.5 ഓ​വ​റി​ൽ 92-0.

കൊ​ല്ല​ത്തി​ന്‍റെ ഭ​ര​ത് സൂ​ര്യ അ​ർ​ധ സെ​ഞ്ചു​റി നേ​ടി. വെ​റും 87 റ​ണ്‍​സ് എ​ന്ന വി​ജ​യ ല​ക്ഷ്യ​മാ​ണ് തൃ​ശൂ​ർ മു​ന്നോ​ട്ടു​വെ​ച്ച​ത്. 17.1 ഓ​വ​റി​ൽ തൃ​ശൂ​രി​ന്‍റെ എ​ല്ലാ താ​ര​ങ്ങ​ളും കൂ​ടാ​രം ക​യ​റി​യി​രു​ന്നു. തൃ​ശൂ​രി​ന്‍റെ അ​ഹ​മ്മ​ദ് ഇ​മ്രാ​നും ആ​ന​ന്ദ കൃ​ഷ്ണ​നും മാ​ത്ര​മാ​ണ് ര​ണ്ട​ക്കം ക​ണ്ട​ത്.

Latest News

Corehub Up