Mon, 19 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kerala Electricity Rates

വൈ​ദ്യു​തി ബി​ല്ലി​ൽ വീ​ണ്ടും ഷോ​ക്ക്; നി​ര​ക്ക് വ​ർ​ധ​ന​യും പു​തി​യ സ​ർ​ചാ​ർ​ജും വ​രു​ന്നു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വൈ​ദ്യു​തി നി​ര​ക്ക് വ​ർ​ധി​പ്പി​ക്കാ​ൻ തീ​രു​മാ​നം. പു​തി​യ താ​രി​ഫ് ന​യം റെ​ഗു​ലേ​റ്റ​റി ക​മ്മീ​ഷ​ൻ വി​ജ്ഞാ​പ്നം ചെ​യ്തു. 2027 ഏ​പ്രി​ൽ മു​ത​ൽ സം​സ്ഥാ​ന​ത്ത് പു​തി​യ വൈ​ദ്യു​തി നി​ര​ക്ക് നി​ല​വി​ൽ വ​രും. അ​ടു​ത്ത വ​ർ​ഷം മു​ത​ൽ പു​തി​യ സ​ർ​ചാ​ർ​ജു​ക​ളും ഏ​ർ​പ്പെ​ടു​ത്തും. കെ​എ​സ്ഇ​ബി​യു​ടെ മു​ൻ​കാ​ല ന​ഷ്ടം 5,000 കോ​ടി രൂ​പ വ​രു​മെ​ന്നാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. 

ഈ ​സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യും ഹ്ര​സ്വ​കാ​ല ക​രാ​റു​ക​ളി​ലെ അ​ധി​ക ബാ​ധ്യ​ത​ക​ളും ഉ​പ​ഭോ​ക്താ​ക്ക​ളെ ബാ​ധി​ക്കു​ന്ന ത​ര​ത്തി​ലാ​ണ് പു​തി​യ ന​യ​ത്തി​ന്‍റെ ഘ​ട​ന. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ധ​ന സ​ർ​ചാ​ർ​ജും നി​ര​ക്കി​ൽ ഉ​ൾ​പ്പെ​ടു​ത്തും. കൂ​ടാ​തെ വൈ​ദ്യു​തി ഉ​പ​യോ​ഗി​ക്കു​ന്ന പീ​ക്ക് സ​മ​യ​ത്തി​ലും മാ​റ്റം വ​രു​ത്തി​യി​ട്ടു​ണ്ട്. വൈ​കു​ന്നേ​രം ആ​റു മു​ത​ൽ രാ​ത്രി 11.30 വ​രെ​യാ​ണ് പു​തി​യ പീ​ക്ക് സ​മ​യം നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. 

നേ​ര​ത്തെ ഇ​ത് വൈ​കു​ന്നേ​രം ആ​റു മു​ത​ൽ രാ​ത്രി 10 വ​രെ​യാ​യി​രു​ന്നു. ഈ ​സ​മ​യ​ങ്ങ​ളി​ലെ ഉ​യ​ർ​ന്ന വൈ​ദ്യു​തി ഉ​പ​ഭോ​ഗ​ത്തി​ന് നി​ര​ക്കി​ൽ വ​ലി​യ മാ​റ്റ​ങ്ങ​ൾ ഉ​ണ്ടാ​യേ​ക്കാം. രാ​ത്രി 11.30 മു​ത​ല്‍ രാ​വി​ലെ എ​ട്ടു​വ​രെ ഓ​ഫ് പീ​ക്ക് ടൈം ​ആ​യി​രി​ക്കും. പു​തി​യ പീ​ക്ക് സ​മ​യ ക്ര​മ​ത്തി​ന​നു​സ​രി​ച്ച് നി​ല​വി​ല്‍ സം​സ്ഥാ​ന​ത്ത് വെ​ച്ചി​ട്ടു​ള്ള സ്മാ​ര്‍​ട്ട് മീ​റ്റ​റു​ക​ള്‍, ടി​ഒ​ഡി മീ​റ്റ​റു​ക​ള്‍, എ​ബി​ഡി മീ​റ്റ​റു​ക​ള്‍ എ​ന്നി​വ​യ്ക്കും നി​ര​ക്ക് ബാ​ധ​ക​മാ​കും. 

പ​ക​ല്‍ സ​മ​യ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ വൈ​ദ്യു​തി ഉ​പ​യോ​ഗി​ക്കു​ന്ന​വ​ര്‍​ക്ക് നി​ര​ക്ക് കു​റ​ക്കാ​നു​മു​ള്ള നി​ര്‍​ദ്ദേ​ശം വി​ത​ര​ണ ക​മ്പ​നി​ക്ക് ന​ല്‍​കാ​മെ​ന്നും റെ​ഗു​ലേ​റ്റ​റി ക​മ്മീ​ഷ​ന്‍റെ ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു. പു​തി​യ സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ലേ​റി​യ​തി​ന് പി​ന്നാ​ലെ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി വൈ​ദ്യു​തി നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​തി​ന് പിന്നാലെയാണ് പു​തി​യ നി​ര​ക്ക് ഈ​ടാ​ക്കാ​ന്‍ നീ​ക്കം ന​ട​ക്കു​ന്ന​ത്. സ​ര്‍​ചാ​ര്‍​ജ് വ​ര്‍​ധി​പ്പി​ച്ച് 5000 കോ​ടി​യു​ടെ ന​ഷ്ടം നി​ക​ത്താ​നാ​ണ് പ​ദ്ധ​തി​യി​ടു​ന്ന​ത്.

Latest News

Corehub Up