തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാഥൂർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഹൈക്കോടതി ചീഫ് ജസ്റ്റീസ് സൗമെൻ സെൻ സത്യവാചകം ചൊല്ലിക്കൊടുത്തു. കേരളത്തിന്റെ 29-ാമത് ഗവർണറായാണ് മാഥൂർ ചുമതലയേറ്റത്.
രാജേന്ദ്ര വിശ്വനാഥ് അർലേക്കർ തമിഴ്നാട് ഗവർണറായി ചുമതലയേറ്റതിനെ തുടർന്നാണ് ഓം പ്രകാശ് മാഥൂറിനെ ഗവർണറായി നിയമിച്ചത്. മുഖ്യമന്ത്രി വി.ഡി. സതീശൻ, സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മന്ത്രിമാർ, ജനപ്രതിനിധികൾ തുടങ്ങിയവർ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു. അതേസമയം പ്രതിപക്ഷ നേതാവ് ചടങ്ങിൽ പങ്കെടുത്തില്ല.
വ്യാഴാഴ്ച തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിൽ സ്വീകരിച്ചിരുന്നു. മുഖ്യമന്ത്രി, മന്ത്രിമാർ, ചീഫ് സെക്രട്ടറി, തിരുവനന്തപുരം മേയർ വി.വി. രാജേഷ്, മുതിർന്ന പൊലിസ് ഉദ്യോഗസ്ഥർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.