Wed, 18 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kerala Hihg Court

ടൂ​റി​സ്റ്റ് ബ​സു​ക​ളു​ടെ നി​റം​മാ​റ്റം: അ​ന്തി​മ തീ​രു​മാ​നം 19ന് ​ഹൈ​ക്കോ​ട​തി​യെ അ​റി​യി​ക്കും

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സം​​​​സ്ഥാ​​​​ന​​​​ത്തെ ടൂ​​​​റി​​​​സ്റ്റ് ബ​​​​സു​​​​ക​​​​ൾ​​​​ക്ക് ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടു​​​​ള്ള ഏ​​​​കീ​​​​കൃ​​​​ത വെ​​​​ള്ള നി​​​​റം മാ​​​​റ്റു​​​​ന്ന​​​​ത് സം​​​​ബ​​​​ന്ധി​​​​ച്ച തീ​​​​രു​​​​മാ​​​​നം ഈ ​​​​മാ​​​​സം 19ന് ​​​​ഹൈ​​​​ക്കോ​​​​ട​​​​തി​​​​യെ അ​​​​റി​​​​യി​​​​ക്കും. ഇ​​​​ന്ന​​​​ലെ സം​​​​സ്ഥാ​​​​ന ട്രാ​​​​ൻ​​​​സ്പോ​​​​ർ​​​​ട്ട് അ​​​​ഥോ​​​​റി​​​​റ്റി യോ​​​​ഗം ചേ​​​​ർ​​​​ന്നാ​​​​ണ് ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ൽ അ​​​​ന്തി​​​​മ തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ടു​​​​ത്ത​​​​ത്.

ഹൈ​​​​ക്കോ​​​​ട​​​​തി​​​​യു​​​​ടെ ഇ​​​​ട​​​​ക്കാ​​​​ല ഉ​​​​ത്ത​​​​ര​​​​വി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ ബ​​​​സു​​​​ട​​​​മ​​​​ക​​​​ളു​​​​ടെ​​​​യും മ​​​​റ്റ് ബ​​​​ന്ധ​​​​പ്പെ​​​​ട്ട​​​​വ​​​​രു​​​​ടെ​​​​യും അ​​​​ഭി​​​​പ്രാ​​​​യ​​​​ങ്ങ​​​​ൾ പ​​​​രി​​​​ഗ​​​​ണി​​​​ച്ചാ​​​​ണ് തീ​​​​രു​​​​മാ​​​​നം.2022-ലെ ​​​​വ​​​​ട​​​​ക്കാ​​​​ഞ്ചേ​​​​രി ബ​​​​സ് അ​​​​പ​​​​ക​​​​ട​​​​ത്തി​​​​നു പി​​​​ന്നാ​​​​ലെ​​​​യാ​​​​ണ് സം​​​​സ്ഥാ​​​​ന​​​​ത്ത് ടൂ​​​​റി​​​​സ്റ്റ് ബ​​​​സു​​​​ക​​​​ൾ​​​​ക്ക് ഏ​​​​കീ​​​​കൃ​​​​ത വെ​​​​ള്ള നി​​​​റം ക​​​​ർ​​​​ശ​​​​ന​​​​മാ​​​​ക്കി​​​​യ​​​​ത്. എ​​​​ന്നാ​​​​ൽ, ഈ ​​​​നി​​​​യ​​​​ന്ത്ര​​​​ണ​​​​ത്തോ​​​​ടെ സം​​​​സ്ഥാ​​​​ന​​​​ത്തെ ടൂ​​​​റി​​​​സ്റ്റ് ബ​​​​സ് മേ​​​​ഖ​​​​ല ക​​​​ടു​​​​ത്ത പ്ര​​​​തി​​​​സ​​​​ന്ധി​​​​യി​​​​ലാ​​​​ണെ​​​​ന്ന് ഉ​​​​ട​​​​മ​​​​ക​​​​ൾ പ​​​​രാ​​​​തി​​​​പ്പെ​​​​ട്ടി​​​​രു​​​​ന്നു.

ഇ​​​​ത​​​​ര​​​​സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ൽ നി​​​​ന്നു​​​​ള്ള ഓ​​​​ൾ ഇ​​​​ന്ത്യ പെ​​​​ർ​​​​മി​​​​റ്റ് ബ​​​​സു​​​​ക​​​​ൾ​​​​ക്ക് ഇ​​​​ത്ത​​​​രം നി​​​​യ​​​​ന്ത്ര​​​​ണ​​​​മി​​​​ല്ലാ​​​​ത്ത​​​​ത് കേ​​​​ര​​​​ള​​​​ത്തി​​​​ലെ വാ​​​​ഹ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് ഓ​​​​ട്ടം ല​​​​ഭി​​​​ക്കാ​​​​ത്ത അ​​​​വ​​​​സ്ഥ​​​​യു​​​​ണ്ടാ​​​​ക്കി. ആ​​​​യി​​​​ര​​​​ക്ക​​​​ണ​​​​ക്കി​​​​ന് തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളെ​​​​യും ഇ​​​​ത് ബാ​​​​ധി​​​​ച്ചു. ഈ ​​​​സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ ഉ​​​​ട​​​​മ​​​​ക​​​​ളു​​​​ടെ നി​​​​വേ​​​​ദ​​​​ന​​​​ങ്ങ​​​​ൾ പ​​​​രി​​​​ഗ​​​​ണി​​​​ച്ചാ​​​​ണ് നി​​​​റം​​​​മാ​​​​റ്റം പു​​​​നഃ​​​​പ​​​​രി​​​​ശോ​​​​ധി​​​​ക്കാ​​​​ൻ ക​​​​ഴി​​​​ഞ്ഞ സെ​​​​പ്റ്റം​​​​ബ​​​​റി​​​​ൽ സ​​​​ർ​​​​ക്കാ​​​​ർ വി​​​​ജ്ഞാ​​​​പ​​​​ന​​​​മി​​​​റ​​​​ക്കി​​​​യ​​​​ത്.

അ​​​​തേ​​​​സ​​​​മ​​​​യം, ബ​​​​സു​​​​ക​​​​ളു​​​​ടെ നി​​​​റ​​​​ത്തി​​​​ൽ ഇ​​​​ള​​​​വു​​​​ക​​​​ൾ അ​​​​നു​​​​വ​​​​ദി​​​​ച്ചാ​​​​ലും സു​​​​ര​​​​ക്ഷ​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട ക​​​​ർ​​​​ശ​​​​ന നി​​​​യ​​​​ന്ത്ര​​​​ണ​​​​ങ്ങ​​​​ൾ തു​​​​ട​​​​രും. മ​​​​റ്റ് വാ​​​​ഹ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് ബു​​​​ദ്ധി​​​​മു​​​​ട്ടു​​​​ണ്ടാ​​​​ക്കു​​​​ന്ന രീ​​​​തി​​​​യി​​​​ലു​​​​ള്ള വ​​​​ലി​​​​യ ചി​​​​ത്ര​​​​ങ്ങ​​​​ളോ ഗ്രാ​​​​ഫി​​​​ക്സു​​​​ക​​​​ളോ പ​​​​ര​​​​സ്യ​​​​ങ്ങ​​​​ളോ ബ​​​​സു​​​​ക​​​​ൾ​​​​ക്ക് പു​​​​റ​​​​ത്ത് പ​​​​തി​​​​പ്പി​​​​ക്കാ​​​​ൻ അ​​​​നു​​​​വ​​​​ദി​​​​ക്കി​​​​ല്ല.

അ​​​​ന​​​​ധി​​​​കൃ​​​​ത​​​​മാ​​​​യി എ​​​​ൽ​​​​ഇ​​​​ഡി ലൈ​​​​റ്റു​​​​ക​​​​ൾ, സ്ട്രി​​​​പ്പ് ലൈ​​​​റ്റു​​​​ക​​​​ൾ, ഹാ​​​​ലൊ​​​​ജ​​​​ൻ ലാ​​​​മ്പു​​​​ക​​​​ൾ എ​​​​ന്നി​​​​വ ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന വാ​​​​ഹ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് ഫി​​​​റ്റ്ന​​​​സ് സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ് ന​​​​ൽ​​​​കി​​​​ല്ല. കൂ​​​​ടാ​​​​തെ, സ​​​​ർ​​​​വീ​​​​സു​​​​ക​​​​ളു​​​​ടെ പ്ര​​​​ചാ​​​​ര​​​​ണ​​​​ത്തി​​​​നാ​​​​യി വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളി​​​​ൽ പ​​​​ര​​​​സ്യം പ​​​​തി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നും പൂ​​​​ർ​​​​ണ വി​​​​ല​​​​ക്കു​​​​ണ്ടാ​​​​കും.

Latest News

Corehub Up