Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kerala Motor Vehicle Department

അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​ൻ അ​ധി​ക ജോ​ലി ചെ​യ്യും; പു​തി​യ പ്ര​തി​ഷേ​ധ മാ​ർ​ഗ​വു​മാ​യി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ജീ​വ​ന​ക്കാ​ർ

തി​രു​വ​ന​ന്ത​പു​രം: മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ൽ ജീ​വ​ന​ക്കാ​രു​ടെ പ്ര​മോ​ഷ​ൻ അ​വ​കാ​ശം സം​ര​ക്ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മാ​ർ​ച്ച് അ​ഞ്ചി​ന് പ്ര​തി​ഷേ​ധ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച് കേ​ര​ള മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ൻ. രാ​ത്രി എ​ട്ട് വ​രെ അ​ധി​ക ജോ​ലി ചെ​യ്താ​ണ് പ്ര​തി​ഷേ​ധ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ജോ​ലി സ​മ​യം സം​ബ​ന്ധി​ച്ച അ​നി​ശ്ചി​ത​ത്വ​വും അ​ധി​ക ജോ​ലി​ഭാ​ര​വും മൂ​ലം ജീ​വ​ന​ക്കാ​ർ നേ​രി​ടു​ന്ന ബു​ദ്ധി​മു​ട്ടു​ക​ൾ പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ‘Work More to Win Rights’ എ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യി സം​സ്ഥാ​ന​ത്തെ വി​വി​ധ ഓ​ഫീ​സു​ക​ളി​ൽ പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ൾ ന​ട​ക്കും.

ജീ​വ​ന​ക്കാ​രു​ടെ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്ക​പ്പെ​ടു​ക​യും നി​ശ്ചി​ത ജോ​ലി സ​മ​യം പാ​ലി​ക്ക​പ്പെ​ടു​ക​യും വേ​ണ​മെ​ന്ന​താ​ണ് സം​ഘ​ട​ന​യു​ടെ പ്ര​ധാ​ന ആ​വ​ശ്യം. തൊ​ഴി​ലാ​ളി സൗ​ഹൃ​ദ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് അ​സോ​സി​യേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

പ്ര​തി​ഷേ​ധ പ​രി​പാ​ടി​യി​ൽ സം​സ്ഥാ​ന​ത്തെ വി​വി​ധ യൂ​ണി​റ്റു​ക​ളി​ലെ അം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ക്കു​മെ​ന്ന് കോ​ട്ട​യം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഗോ​പാ​ലി​ക രാ​ജേ​ഷ്, സെ​ക്ര​ട്ട​റി വി​ശാ​ൽ, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ വി​നു പി. ​നാ​യ​ർ, വി​വേ​ക്. എ​സ് എ​ന്നി​വ​ർ അ​റി​യി​ച്ചു.

Latest News

Corehub Up