Thu, 11 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kerala Paper Products

കേരള പേപ്പർ പ്രോഡക്‌ട്സിന് 741 കോടിയുടെ വിപുലീകരണ പദ്ധതിക്ക് മന്ത്രിസഭാ അനുമതി

തി​​രു​​വ​​ന​​ന്ത​​പു​​രം: സം​​​സ്ഥാ​​​ന വ്യ​​​വ​​​സാ​​​യ വ​​​കു​​​പ്പി​​​ന് കീ​​​ഴി​​​ലു​​​ള്ള വെ​​​ള്ളൂ​​​ർ കേ​​​ര​​​ള പേ​​​പ്പ​​​ർ പ്രോ​​​ഡ​​​ക്ട്സ് ലി​​​മി​​​റ്റ​​​ഡ് (കെ​​​പി​​​പി​​എ​​​ൽ) ആ​​​വി​​​ഷ്ക​​​രി​​​ച്ച 741 കോ​​​ടി രൂ​​​പ മു​​​ത​​​ൽ മു​​​ട​​​ക്കു​​​ള്ള വി​​​ക​​​സ​​​ന പ​​​ദ്ധ​​​തി​​​ക്ക് മ​​​ന്ത്രി​​​സ​​​ഭാ യോ​​​ഗം അം​​​ഗീ​​​കാ​​​രം ന​​​ൽ​​​കി. ഉ​​ത്പാ​​​ദ​​​ന​​​ശേ​​​ഷി വ​​​ര്‍ധി​​​പ്പി​​​ക്ക​​​ലും ഉ​​​ത്പ​​​ന്ന വൈ​​​വി​​​ധ്യ​​​വ​​​ത്ക​​​ര​​​ണ​​​വും ല​​​ക്ഷ്യ​​​മി​​​ട്ടാ​​​ണ് പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​ത്.

2019ൽ ​​​കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ അ​​​ട​​​ച്ചു പൂ​​​ട്ടി​​​യ വെ​​​ള്ളൂ​​​ർ എ​​​ച്ച്എ​​ൻ​​എ​​​ൽ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ഏ​​​റ്റെ​​​ടു​​​ത്ത ശേ​​​ഷം പു​​​തു​​​താ​​​യി രൂ​​​പീ​​​ക​​​രി​​​ച്ച​​​താ​​​ണ് കെ​​പി​​പി​​എ​​​ൽ. അ​​​ട​​​ച്ചു​​പൂ​​​ട്ടി​​​യ ഒ​​​രു കേ​​​ന്ദ്ര പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​നം സം​​​സ്ഥാ​​​നം ഏ​​​റ്റെ​​​ടു​​​ത്ത് പു​​​നഃ​​സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ക​​​യും വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി ന​​​ട​​​ത്തു​​​ക​​​യും മാ​​​ത്ര​​​മ​​​ല്ല, അ​​​തി ബൃ​​​ഹ​​​ത്താ​​​യ തു​​​ട​​​ർ വി​​​ക​​​സ​​​ന പ​​​ദ്ധ​​​തി ആ​​​വി​​​ഷ്ക​​​രി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്ന​​​ത് ഇ​​​ന്ത്യ​​​യു​​​ടെ ച​​​രി​​​ത്ര​​​ത്തി​​​ലാ​​​ദ്യ​​​മാ​​​ണെ​​​ന്ന് വ്യ​​​വ​​​സാ​​​യ മ​​​ന്ത്രി പി.​ ​​രാ​​​ജീ​​​വ് പ​​​റ​​​ഞ്ഞു.

സ​​​ര്‍ക്കാ​​​രി​​​ന്‍റെ ഓ​​​ഹ​​​രി പ​​​ങ്കാ​​​ളി​​​ത്ത​​​മാ​​​യി 175 കോ​​​ടി രൂ​​​പ​​​യും കെ​​എ​​​സ്ഐ​​ഡി​​സി​​യു​​​ടെ ഓ​​​ഹ​​​രി പ​​​ങ്കാ​​​ളി​​​ത്ത​​​മാ​​​യി 25 കോ​​​ടി രൂ​​​പ​​​യും ആ​​​ണ് അ​​​നു​​​വ​​​ദി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. 541 കോ​​​ടി രൂ​​​പ ബാ​​​ങ്കു​​​ക​​​ളു​​​ടെ ക​​​ൺ​​​സോ​​​ര്‍ഷ്യം വ​​​ഴി ല​​​ഭ്യ​​​മാ​​​ക്കും.

വി​​​പ​​​ണി ആ​​​വ​​​ശ്യ​​​ങ്ങ​​​ളും, പ്ലാ​​​സ്റ്റി​​​ക്ക് നി​​​രോ​​​ധ​​​നം ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള പ​​​രി​​​സ്ഥി​​​തി​ നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ളും ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ളു​​​ടെ അ​​​ഭി​​​രു​​​ചി മാ​​​റ്റ​​​വും ചേ​​​ർ​​​ന്ന് ഉ​​​യ​​​ർ​​​ന്ന നി​​​ല​​​വാ​​​ര​​​ത്തി​​​ലു​​​ള്ള പേ​​​പ്പ​​​ർ ഉ​​​ത്​​​പ​​​ന്ന​​​ങ്ങ​​​ൾ​​​ക്ക് വ​​​ലി​​​യ വ​​​ള​​​ർ​​​ച്ചാ സാ​​​ധ്യ​​​ത​​​യാ​​​ണ് ക​​​ണ​​​ക്കാ​​​ക്കു​​​ന്ന​​​ത്. ഇ-​​​കോ​​​മേ​​​ഴ്‌​​​സ്, ഭ​​​ക്ഷ്യ​​​വ​​​സ്തു​​​ക​​​ളു​​​ടെ വി​​​ത​​​ര​​​ണം, റീ​​​ട്ടെ​​​യി​​​ൽ എ​​​ന്നീ മേ​​​ഖ​​​ല​​​ക​​​ളു​​​ടെ വ​​​ള​​​ര്‍ച്ച​​​യോ​​​ടൊ​​​പ്പം പേ​​​പ്പ​​​ർ ഉ​​ത്പ​​​ന്ന​​​ങ്ങ​​​ളു​​​ടെ ആ​​​വ​​​ശ്യ​​​വും ഗ​​​ണ്യ​​​മാ​​​യി ഉ​​​യ​​​ർ​​​ന്നു വ​​​രി​​​ക​​​യാ​​​ണ്.

നോ​​​ട്ട്‌ ബു​​​ക്കു​​​ക​​​ൾ, ടെ​​​ക്സ്റ്റ്‌ ബു​​​ക്കു​​​ക​​​ൾ, ഓ​​​ഫീ​​​സ് ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​യ്ക്കാ​​​യി ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന റൈ​​​റ്റിം​​​ഗ് ആ​​ൻ​​ഡ് പ്രി​​​ന്‍റിo​​​ഗ് പേ​​​പ്പ​​​ർ, കോ​​​പ്പി​​​യ​​​ർ പേ​​​പ്പ​​​ർ മു​​​ത​​​ലാ​​​യ പേ​​​പ്പ​​​ർ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ​​​ക്കും രാ​​​ജ്യ​​​വ്യാ​​​പ​​​ക​​​മാ​​​യി ആ​​​വ​​​ശ്യം നി​​​ര​​​ന്ത​​​രം ഉ​​​യ​​​രു​​​ന്നു​​​ണ്ട്. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ /”പേ​​​പ്പ​​​ർ ക്ല​​​സ്റ്റ​​​ർ’’’’’’’’ രൂ​​​പീ​​​ക​​​രി​​​ച്ച് സാ​​​ധ്യ​​​ത​​​ക​​​ളെ പൂ​​​ർ​​​ണ​​​മാ​​​യി ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​നാ​​​ണ് വി​​​പു​​​ലീ​​​ക​​​ര​​​ണ പ​​​ദ്ധ​​​തി ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്.

പ​​​ദ്ധ​​​തി പൂ​​​ര്‍ത്തീ​​​ക​​​രി​​​ച്ച് പ്ലാ​​​ന്‍റു​​​ക​​​ൾ പൂ​​​ര്‍ണ​​​മാ​​​യും പ്ര​​​വ​​​ര്‍ത്ത​​​ന​​​ക്ഷ​​​മ​​മാ​​​ക്കു​​​ന്ന​​​തോ​​​ടെ 1500 കോ​​​ടി രൂ​​​പ വി​​​റ്റു​​​വ​​​ര​​​വു​​​ള്ള സ്ഥാ​​​പ​​​നം ആ​​​യി കെ​​പി​​പി​​എ​​​ല്‍ മാ​​​റും. 24 മാ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ പ​​​ദ്ധ​​​തി പൂ​​​ർ​​​ത്തി​​​യാ​​​ക്കു​​​മെ​​​ന്നും മ​​​ന്ത്രി പി.​ ​​രാ​​​ജീ​​​വ് പ​​​റ​​​ഞ്ഞു.

Latest News

Corehub Up