തിരുവനന്തപുരം: സംസ്ഥാനത്ത് നടപ്പിലാക്കുന്ന ലോഡ് ഷെഡിംഗ് ഫുട്ബോൾ ആരാധകർ അടക്കമുള്ളവർക്ക് വിഷമം ഉണ്ടാക്കുന്നെന്ന് സമ്മതിച്ച് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. നിലവിലെ വൈദ്യുതി പ്രതിസന്ധി സർക്കാരിന്റെ വീഴ്ചയല്ല. ഉഷ്ണതരംഗവും ജലസംഭരണികളിലെ ജലനിരപ്പ് കുറഞ്ഞതുമാണ് ഇതിന് പ്രധാന കാരണമെന്നും മന്ത്രി പറഞ്ഞു.
വൈദ്യുതി വാങ്ങിയ വകയിൽ നൽകാനുള്ള ബാധ്യതയും നിലവിലെ പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്. രാജ്യത്തുടനീളം മഴ കുറവായത് ജലവൈദ്യുത പദ്ധതികളെ സാരമായി ബാധിച്ചിട്ടുണ്ട്.
ഫുട്ബോൾ ആരാധകരുടെ പ്രയാസം മനസിലാക്കുന്നുണ്ട്. എന്നാൽ വൈദ്യുതി ലഭ്യതയിലെ കുറവ് പരിഹരിക്കാൻ പരിശ്രമിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.