Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kerala Sahithya Academy

അ​ക്കാ​ദ​മി​യു​ടെ പ​ടി​യി​റ​ങ്ങു​ന്ന​ത് സം​തൃ​പ്തി​യോടെ: സ​ച്ചി​ദാ​ന​ന്ദ​ൻ

തൃ​​ശൂ​​ർ: ക​​ടു​​ത്ത സാ​​ന്പ​​ത്തി​​ക പ​​രി​​മി​​തി​​യി​​ൽ​​നി​​ന്ന് ചെ​​യ്യാ​​വു​​ന്ന​​തെ​​ല്ലാം ചെ​​യ്തെ​​ന്നും സം​​തൃ​​പ്തി​​യോ​​ടെ​​യാ​​ണു കേ​​ര​​ള സാ​​ഹി​​ത്യ അ​​ക്കാ​​ദ​​മി​​യു​​ടെ പ​​ടി​​യി​​റ​​ങ്ങു​​ന്ന​​തെ​​ന്നും കെ. ​​സ​​ച്ചി​​ദാ​​ന​​ന്ദ​​ൻ. 14 വ​​ർ​​ഷം​​കൊ​​ണ്ട് കേ​​ന്ദ്ര സാ​​ഹി​​ത്യ അ​​ക്കാ​​ദ​​മി​​യി​​ൽ വ​​രു​​ത്തി​​യ സ​​മൂ​​ല​​മാ​​റ്റ​​ത്തി​​നു സാ​​ധി​​ച്ചി​​ല്ലെ​​ങ്കി​​ലും നാ​​ലു​​വ​​ർ​​ഷ​​ത്തി​​നി​​ടെ പ​​ര​​മാ​​വ​​ധി കാ​​ര്യ​​ങ്ങ​​ൾ ചെ​​യ്തെ​​ന്നും അ​​ദ്ദേ​​ഹം സ​​മൂ​​ഹ​​മാ​​ധ്യ​​മ​​ത്തി​​ൽ കു​​റി​​ച്ചു.

അ​​ക്കാ​​ദ​​മി​​യു​​ടെ ച​​രി​​ത്ര​​ത്തി​​ലാ​​ദ്യ​​മാ​​യി ര​​ണ്ടു സാ​​ർ​​വ​​ദേ​​ശി​​യ സാ​​ഹി​​ത്യോ​​ത്സ​​വ​​ങ്ങ​​ൾ, എ​​ന്‍റെ ര​​ച​​നാ​​ലോ​​കം, എ​​ന്‍റെ വാ​​യ​​നാ​​ലോ​​കം എ​​ന്നി​​ങ്ങ​​നെ ര​​ണ്ടു പ്ര​​ഭാ​​ഷ​​ണ പ​​ര​​ന്പ​​ര​​ക​​ൾ, സ്ത്രീ ​​എ​​ഴു​​ത്തു​​കാ​​ർ​​ക്ക് ര​​ണ്ട് ക്യാ​​ന്പു​​ക​​ൾ, എ​​ൽ​​ജി​​ബി​​ടി​​ക്യൂ​​ഐ എ​​ഴു​​ത്തു​​കാ​​രു​​ടെ മേ​​ള, ബ​​ഹു​​ഭാ​​ഷാ സ​​മ്മേ​​ള​​നം, ഗോ​​ത്ര​​ഭാ​​ഷാ നി​​ഘ​​ണ്ടു​​ക്ക​​ളു​​ടെ തു​​ട​​ക്കം, സെ​​മി​​നാ​​റു​​ക​​ൾ, പ്ര​​ഭാ​​ഷ​​ണ​​ങ്ങ​​ൾ, മ​​ല​​യാ​​ളം ലി​​റ്റ​​റ​​റി സ​​ർ​​വേ എ​​ന്നി​​ങ്ങ​​നെ പു​​തു​​മ​​ക​​ളും തു​​ട​​ർ​​ച്ച​​ക​​ളും നി​​റ​​ഞ്ഞ വ​​ർ​​ഷ​​ങ്ങ​​ളാ​​യി​​രു​​ന്നു ഇ​​വ.

എ​​ൻ​​ഡോ​​വ്മെ​​ന്‍റ് ഉ​​ൾ​​പ്പെ​​ടെ അ​​ഞ്ചു പു​​ര​​സ്കാ​​ര​​ങ്ങ​​ൾ, പ​​ര​​മോ​​ന്ന​​ത ബ​​ഹു​​മ​​തി​​യാ​​യ ഫെ​​ലോ​​ഷി​​പ്പ് എ​​ന്നി​​വ​​യു​​ൾ​​പ്പെ​​ടെ നി​​ര​​വ​​ധി പു​​ര​​സ്കാ​​ര​​ങ്ങ​​ൾ അ​​ക്കാ​​ദ​​മി​​യി​​ൽ​​നി​​ന്നു ല​​ഭി​​ച്ചു.

23 വ​​യ​​സു​​മു​​ത​​ൽ നി​​ര​​വ​​ധി പ​​രി​​പാ​​ടി​​ക​​ളി​​ൽ പ​​ങ്കെ​​ടു​​ത്ത ഒ​​രു എ​​ഴു​​ത്തു​​കാ​​ര​​ന്‍റെ ന​​ന്ദി​​പ്ര​​ക​​ട​​ന​​മാ​​ണ് അ​​ക്കാ​​ദ​​മി​​യി​​ലെ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളെ​​ന്നും ചു​​മ​​ത​​ല നി​​ർ​​ബ​​ന്ധി​​ച്ച് ഏ​​ൽ​​പ്പി​​ച്ച​​വ​​ർ​​ക്കും നി​​ർ​​വ​​ഹി​​ക്കാ​​ൻ സ​​ഹാ​​യി​​ച്ച​​വ​​ർ​​ക്കും ന​​ന്ദി പ​​റ​​യു​​ന്നെ​​ന്നും സ​​ച്ചി​​ദാ​​ന​​ന്ദ​​ൻ കു​​റി​​ച്ചു. ഇ​​നി മു​​ഴു​​വ​​നാ​​യും എ​​ഴു​​ത്തി​​ലേ​​ക്കും ആ​​രോ​​ഗ്യം അ​​നു​​വ​​ദി​​ക്കു​​ന്ന​​തു​​പോ​​ലെ ദേ​​ശീ​​യ മാ​​ന​​വി​​ക വേ​​ദി​​യു​​ടെ ഫാ​​സി​​സ്റ്റ് വി​​രു​​ദ്ധ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളി​​ലും പ​​ങ്കാ​​ളി​​യാ​​കു​​മെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

അ​​ക്കാ​​ദ​​മി​​യു​​ടെ അ​​ധ്യ​​ക്ഷ സ്ഥാ​​ന​​ത്തേ​​ക്ക് കോ​​ണ്‍​ഗ്ര​​സ് അ​​നു​​കൂ​​ലി​​ക​​ളാ​​യ ക​​ൽ​​പ്പ​​റ്റ നാ​​രാ​​യ​​ണ​​ൻ, യു.​​കെ. കു​​മാ​​ര​​നും പു​​റ​​മേ സി.​​വി. ബാ​​ല​​കൃ​​ഷ്ണ​​നും പ​​രി​​ഗ​​ണ​​ന​​യി​​ലു​​ണ്ടെ​​ന്ന് കോ​​ണ്‍​ഗ്ര​​സ് അ​​നു​​കൂ​​ല സാം​​സ്കാ​​രി​​ക പ്ര​​വ​​ർ​​ത്ത​​ക​​ർ ചൂ​​ണ്ടി​​ക്കാ​​ട്ടു​​ന്നു. കോ​​ണ്‍​ഗ്ര​​സ് സം​​സ്കാ​​ര​​മു​​ള്ള​​വ​​ർ​​ക്കു പ്രാ​​ധാ​​ന്യം ന​​ൽ​​ക​​ണ​​മെ​​ന്നാ​​ണു സം​​സ്കാ​​ര സാ​​ഹി​​തി പ്ര​​വ​​ർ​​ത്ത​​ക​​ർ വ്യ​​ക്ത​​മാ​​ക്കി​​യ​​ത്.

Latest News

Corehub Up