Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kerala Samajam

America

കേ​ര​ള​സ​മാ​ജം ഓ​ഫ് സൗ​ത്ത് ഫ്ലോ​റി​ഡ​യു​ടെ ഓ​ണാ​ഘോ​ഷം ഗംഭീരമായി

സൗ​ത്ത്ഫ്ലോ​റി​ഡ: കേ​ര​ള​സ​മാ​ജം ഓ​ഫ് സൗ​ത്ത് ഫ്ലോ​റി​ഡ​യു​ടെ ഈ ​വ​ർ​ഷ​ത്തെ ഓ​ണാ​ഘോ​ഷം ‘ക​ല​ഞ്ചി​യം 2026’ വ​ൻ ജ​ന​പ​ങ്കാ​ളി​ത്ത​ത്തോ​ടെ ഓ​ഗ​സ്റ്റ് 23-ന് ​ഡ​ബ്ല്യു. ചാ​ർ​ൾ​സ് ഫ്ലാ​ന​ഗ​ൻ ഹൈ​സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വ​ർ​ണാ​ഭ​മാ​യി അ​ര​ങ്ങേ​റി.

മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ ഐ​ക്യ​വും പാ​ര​മ്പ​ര്യ​വും ആ​ഘോ​ഷി​ക്കു​ന്ന വി​വി​ധ പ​രി​പാ​ടി​ക​ളാ​ൽ സ​മ്പ​ന്ന​മാ​യി​രു​ന്നു ഓ​ണാ​ഘോ​ഷം. ‘ക​ല​ഞ്ചി​യം’ എ​ന്ന വാ​ക്കി​ന്‍റെ അ​ർ​ഥം പോ​ലെ, ഏ​റ്റ​വും മി​ക​ച്ച​ത് സൂ​ക്ഷി​ച്ചു​വ​യ്ക്കു​ന്ന ധാ​ന്യ​സം​ഭ​ര​ണി​യാ​യി മാ​റി​യ ‘ക​ല​ഞ്ചി​യം 2026’ ഓ​ണാ​ഘോ​ഷം വി​വി​ധ ക​ലാ-​സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളാ​ൽ സ​മ്പ​ന്ന​മാ​യി​രു​ന്നു.

 കേ​ര​ള​സ​മാ​ജം ഓ​ഫ് സൗ​ത്ത് ഫ്ലോ​റി​ഡ പ്ര​സി​ഡ​ന്‍റ് നോ​യ​ൽ മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്ത ച​ട​ങ്ങി​ൽ വി​ശി​ഷ്ട അ​തി​ഥി​ക​ളാ​യി പെം​ബ്രോ​ക്ക് പൈ​ൻ​സ് സി​റ്റി മേ​യ​ർ ആ​ഞ്ച​ലോ കാ​സ്റ്റ​ലോ, ഫോ​മാ (2026–2028) പ്ര​സി​ഡ​ന്‍റ് ബി​ജു തോ​ണി​ക്ക​ട​വി​ൽ, ഫോ​മാ സെ​ക്ര​ട്ട​റി ബൈ​ജു വ​ർ​ഗീ​സ് എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി ച​ട​ങ്ങി​ന് ആ​ശം​സ​ക​ൾ നേ​ർ​ന്നു.

സ​മൂ​ഹ​ത്തി​ലെ വി​വി​ധ സം​ഘ​ട​നാ നേ​താ​ക്ക​ൾ, മ​ത​നേ​താ​ക്ക​ൾ, പു​രോ​ഹി​ത​ർ സാം​സ്കാ​രി​ക​വും സാ​മൂ​ഹി​ക​വു​മാ​യ രം​ഗ​ങ്ങ​ളി​ലെ പ്ര​മു​ഖ​രു​ടെ സാ​ന്നി​ധ്യം ഈ ​ച​ട​ങ്ങി​ന് കൂ​ടു​ത​ൽ പ്രാ​ധാ​ന്യം ന​ൽ​കി. കേ​ര​ളീ​യ പാ​ര​മ്പ​ര്യ​വും ഓ​ണ​ത്തി​ന്‍റെ സാ​ഹോ​ദ​ര്യ സ​ന്ദേ​ശ​വും ഉ​യ​ർ​ത്തി​പ്പി​ടി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങ്. സ​ന്നി​ഹി​ത​രാ​യ എ​ല്ലാ​വ​ർ​ക്കും സെ​ക്ര​ട്ട​റി സ​ഞ്ജ​യ് ന​ടു​പ​റ​മ്പി​ൽ സ്വാ​ഗ​ത​വും, ജോ: ​സെ​ക്ര​ട്ട​റി  ​ദീ​പ​ക് ഗോ​പാ​ല​കൃ​ഷ്ണ​ൻ കൃ​ത​ജ്ഞ​ത​യും അ​ർ​പ്പി​ച്ചു

പ​ര​മ്പ​രാ​ഗ​ത കേ​ര​ളീ​യ ക​ലാ​രൂ​പ​ങ്ങ​ളും മാ​വേ​ലി മ​ന്ന​നും, ത​ല​പ്പൊ​ലി​യേ​ന്തി​യ മ​ല​യാ​ളി മ​ങ്ക​മാ​രോ​ടു കൂ​ടി​യ സാം​സ്കാ​രി​ക ഘോ​ഷ​യാ​ത്ര​യും സം​ഗീ​ത​വും നൃ​ത്ത​വും ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ എ​ന്നി​വ ഈ ​ആ​ഘോ​ഷ​ത്തി​ന് മാ​റ്റു​കൂ​ട്ടി. വി​വി​ധ പ്രാ​യ​ത്തി​ലു​ള്ള​വ​ർ ആ​വേ​ശ​പൂ​ർ​വം പ​ങ്കെ​ടു​ത്ത പ​രി​പാ​ടി​ക​ൾ മ​ല​യാ​ളി​ക​ളു​ടെ കൂ​ട്ടാ​യ്മ​യു​ടെ​യും സൗ​ഹൃ​ദ​ത്തി​ന്‍റെയും മ​നോ​ഹ​ര​മാ​യ വേ​ദി​യാ​യി മാ​റി.

ഓ​ണ​ത്തി​ന്‍റെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​മാ​യ വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ​യും ഒ​രു​ക്കി​യി​രു​ന്നു. വ​ലി​യ ജ​ന പ​ങ്കാ​ളി​ത്ത​മാ​യി​രു​ന്നു ഓ​ണ​സ​ദ്യ​യി​ൽ. കു​ടും​ബ​സ​മേ​തം എ​ത്തി​യ​വ​ർ​ക്ക് പ​ര​മ്പ​രാ​ഗ​ത ഓ​ണ​സ​ദ്യ​യു​ടെ രു​ചി ആ​സ്വ​ദി​ക്കാ​നും പ​ര​സ്പ​രം സൗ​ഹൃ​ദം പു​തു​ക്കാ​നും ഈ ​ആ​ഘോ​ഷം അ​വ​സ​ര​മൊ​രു​ക്കി.

കേ​ര​ള​സ​മാ​ജം അ​വ​ത​രി​പ്പി​ച്ച ഡി​ജി​റ്റ​ൽ മെം​ബ​ർ​ഷി​പ്പ് എ​ൻ​ട്രി എ​ന്ന നൂ​ത​ന​മാ​യ സം​വി​ധാ​ന​ത്തി​ന്‍റെ ഫ​ല​പ്ര​ദ​മാ​യ പ​രി​ശോ​ധ​ന​യും സ​മ​യ​ക്ര​മീ​ക​ര​ണ​വും വ​ഴി ഓ​ണ​സ​ദ്യ​യി​ൽ സാ​ധാ​ര​ണ​യാ​യി ഉ​ണ്ടാ​കു​മാ​യി​രു​ന്ന തി​ര​ക്ക് പ​ര​മാ​വ​ധി കു​റ​യ്ക്കു​വാ​ൻ സം​ഘാ​ട​ക​ർ​ക്കു ക​ഴി​ഞ്ഞു.

ഏ​ർ​ലി ര​ജി​സ്ട്രേ​ഷ​ൻ സം​വി​ധാ​ന​ത്തി​ലൂ​ടെ യാ​തൊ​രു അ​പാ​ക​ത​ക​ളു​മി​ല്ലാ​തെ 1200 -ൽ ​അ​ധി​കം പേ​ർ​ക്ക് ഓ​ണ​സ​ദ്യ​യി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ ക​ഴി​ഞ്ഞ​ത് ഈ ​വ​ർ​ഷ​ത്തെ ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ ഒ​രു വ​ലി​യ നേ​ട്ട​മാ​യി വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു.

 കേ​ര​ള​ത്തി​ന്‍റെ ത​നി​മ​യും സം​സ്കാ​ര​വും പു​തു​ത​ല​മു​റ​യി​ലേ​ക്ക് പ​ക​രു​ന്ന​തി​നൊ​പ്പം, പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്കി​ട​യി​ൽ ഐ​ക്യ​വും കൂ​ട്ടാ​യ്മ​യും ശ​ക്തി​പ്പെ​ടു​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് കേ​ര​ള​സ​മാ​ജം ഓ​ഫ് സൗ​ത്ത് ഫ്ലോ​റി​ഡ വ​ർ​ഷം​തോ​റും ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

അ​തോ​ടൊ​പ്പം ഭാ​ര​ത​ത്തി​ന്റെ സ്വാ​ത​ന്ത്ര്യ ല​ബ്ദി​യു​ടെ ഓ​ർ​മ്മ​ക​ൾ പു​തു​ക്കി​യ ദേ​ശ​ഭ​ക്തി നി​ഴ​ലി​ക്കു​ന്ന ക​ലാ​പ​രി​പാ​ടി​ക​ളൂo ക​ല​ഞ്ചി​യം 2026 -ന് ​മാ​റ്റ് കൂ​ട്ടി.

ക​ലാ​മ​ണ്ഡ​ലം ഹ​രി മാ​രാ​രു​ടെ​യും, അ​ഖി​ൽ മാ​രാ​രു​ടെ​യും ശി​ക്ഷ​ണ​ത്തി​ൽ ചെ​ണ്ട അ​ഭ്യ​സി​ച്ചു​കൊ​ണ്ടി​രു​ന്ന 18 കു​ട്ടി​ക​ൾ​ക്ക് ഈ ​നി​റ​ഞ്ഞ സ​ദ​സിനു​മു​ൻ​പി​ൽ അ​വ​രു​ടെ അ​ര​ങ്ങേ​റ്റം ന​ട​ത്തു​വാ​ൻ ക​ഴി​ഞ്ഞു എ​ന്ന​ത് ഒ​രു സാം​സ്കാ​രി​ക സം​ഘ​ട​ന സ​മൂ​ഹ​ത്തി​ന് കൊ​ടു​ത്ത സം​ഭാ​വ​ന​യാ​യി വി​ല​യി​രു​ത്തേ​ണ്ട​താ​ണ്.

അ​തോ​ടൊ​പ്പം യൂ​ത്ത് ഫോ​റം അ​വ​ത​രി​പ്പി​ച്ച ഭാ​ര​തീ​യ നൃ​ത്ത നൃ​ത്യ ക​ലാ​രൂ​പ​ങ്ങ​ളു​ടെ സ​മ​ന്വ​യ​മാ​യ ഒ​രു ഫാ​ഷ​ൻ ഷോ ​സ​ദ​സിന്‍റെ നി​ല​ക്കാ​ത്ത ക​യ്യ​ടി​ക​ൾ​ക്ക് സാ​ക്ഷ്യ​പ​ത്ര​മാ​യി.

43 വ​ർ​ഷ​ങ്ങ​ളു​ടെ മ​ഹ​ത്താ​യ പാ​ര​മ്പ​ര്യ​മു​ള്ള ഈ ​സം​ഘ​ട​നയ്​ക്ക് വ​ട​ക്കേ അ​മേ​രി​ക്ക​യി​ലും കാ​ന​ഡ​യി​ലു​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന 101 സ​മാ​ന്ത​ര സം​ഘ​ട​ന​ക​ളി​ൽ വ​ച്ച് ഏ​റ്റ​വും മി​ക​ച്ച സം​ഘ​ട​ന​യാ​യി ഫോ​മാ 2026 ക​ൺ​വ​ൻ​ഷ​നി​ൽ വ​ച്ച് തെര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്തി​നു ല​ഭി​ച്ച ട്രോ​ഫി, ഫോ​മ ഭാ​ര​വാ​ഹി​ക​ളു​ടെ​യും മു​ൻ പ്ര​സി​ഡ​ന്‍റുമാ​രു​ടെ​യും, നി​റ​ഞ്ഞ സ​ദ​സിന്‍റെയും സാ​ന്നി​ധ്യത്തി​ൽ കേ​ര​ള​സ​മാ​ജ​ത്തി​നു വേ​ണ്ടി പ്ര​സി​ഡ​ന്‍റ് ഏ​റ്റു​വാ​ങ്ങി​യ​ത് എ​ല്ലാ കേ​ര​ള​സ​മാ​ജാം​ഗ​ങ്ങ​ൾ​ക്കും ഒ​രു അ​ഭി​മാ​ന നി​മി​ഷ​മാ​യി.

ഈ ​പ​രി​പാ​ടി​യു​ടെ വി​ജ​യ​ത്തി​നാ​യി ക​മ്മി​റ്റി അം​ഗ​ങ്ങ​ളോ​ടൊ​പ്പം Women’s/ Youth Forums കൂ​ടാ​തെ അ​ന​വ​ധി സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​രു​ടെ​യും അ​ശ്രാ​ന്ത​പ​രി​ശ്ര​മം ഉ​ണ്ടാ​യി​രു​ന്നു എ​ന്ന​ത് വ​ള​രെ പ്ര​ക​ട​മാ​യി​രു​ന്നു.

ഈ ​കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​ന​മാ​ണ് ‘ക​ല​ഞ്ചി​യം 2026’ ഇ​ത്ര​യും വി​ജ​യ​ക​ര​മാ​യ​ത് എ​ന്ന​ത് ത​ന്‍റെ അ​ധ്യ​ക്ഷ​പ്ര​സം​ഗ​ത്തി​ൽ കേ​ര​ള​സ​മാ​ജം പ്ര​സി​ഡ​ന്‍റ് ന​ന്ദി​പൂ​ർ​വ്വം അ​നു​സ്മ​രി​ച്ചു. ദ​ക്ഷി​ണ ഫ്ലോ​റി​ഡ​യി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്റെ സ​ജീ​വ സാ​ന്നി​ധ്യം കൊ​ണ്ട് ഇ​ത്ത​വ​ണ​ത്തെ ഓ​ണാ​ഘോ​ഷം ഏ​റെ ശ്ര​ദ്ധേ​യ​മാ​യി.

 

Latest News

Corehub Up