Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kerala Senior

Kannur

കേ​ര​ള സീ​നി​യ​ർ സി​റ്റി​സ​ൺ​സ് ഫോ​റം ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ന് തു​ട​ക്ക​മാ​യി

കേ​ള​കം: കേ​ര​ള സീ​നി​യ​ർ സി​റ്റി​സ​ൺ​സ് ഫോ​റം 30-ാമ​ത് ക​ണ്ണൂ​ർ ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ന് കേ​ള​കം ഐ​ശ്വ​ര്യ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ തു​ട​ക്ക​മാ​യി. ക​ണ്ണൂ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​നോ​യ് കു​ര്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സീ​നി​യ​ർ സി​റ്റി​സ​ൺ​സ് ഫോ​റം ക​ണ്ണൂ​ർ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഏ​ബ്ര​ഹാം തു​ണ​ക്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി. ​കു​മാ​ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

മ​ല​യോ​ര​ത്തെ ആ​ദ്യ​കാ​ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് കു​ട്ടി മു​ക്കാ​ടി​നെ കേ​ള​കം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലി​സി ജോ​സ​ഫ്, ക​ണി​ച്ചാ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡോ. ​ത്രേ​സ്യ പോ​ൾ എ​ന്നി​വ​ർ ചേ​ർ​ന്ന് ആ​ദ​രി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി സി.​കെ. ര​ഘു​നാ​ഥ​ൻ ന​മ്പ്യാ​ർ വാ​ർ​ഷി​ക പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും സി.​വി. ര​വീ​ന്ദ്ര​ൻ വ​ര​വു​ചെ​ല​വ് ക​ണ​ക്കും അ​വ​ത​രി​പ്പി​ച്ചു.

സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് റി​ട്ട. മേ​ജ​ർ ജ​ന​റ​ൽ ടി. ​പ​ദ്മി​നി, സം​സ്ഥാ​ന സെ​ക്ര​ട്ട​റി വി.​പി. ചാ​ത്തു, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം മു​കു​ന്ദ​ൻ, ജി​ല്ലാ ക​മ്മി​റ്റി അം​ഗം ജോ​ർ​ജ് ക​റു​വ​പ്പ​ള്ളി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up