Fri, 30 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kerala Writers Forum

America

കേ​ര​ള റൈ​റ്റേ​ഴ്സ് ഫോ​റ​ത്തി​ൽ വാ​ദ​പ്ര​തി​വാ​ദ​ങ്ങ​ളു​ടെ സം​വാ​ദം സം​ഘ​ടി​പ്പി​ച്ചു

ഹൂ​സ്റ്റ​ൺ: ഹൂ​സ്റ്റ​ൺ കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന കേ​ര​ള റൈ​റ്റേ​ഴ്സ് ഫോ​റം ഒ​ക്ടോ​ബ​ർ പ​തി​നെ​ട്ടാം തീ​യ​തി വൈ​കു​ന്നേ​രം ഹൂ​സ്റ്റ​ണി​ലെ സ്റ്റാ​ഫോ​ർ​ഡി​ലു​ള്ള മ​സാ​ല ഹ​ട്ട് ഇ​ന്ത്യ റ​സ്റ്റോ​റ​ന്‍റ് ഹാ​ളി​ൽ വ​ച്ച് ന​ട​ത്തി​യ പ്ര​തി​മാ​സ ച​ർ​ച്ച സ​മ്മേ​ള​ന​ത്തി​ൽ ഇ​പ്രാ​വ​ശ്യം അ​ര​ങ്ങേ​റി​യ​ത് വാ​ദ​പ്ര​തി​വാ​ദ​ങ്ങ​ളു​ടെ ചൂ​ടേ​റി​യ ഒ​രു സം​വാ​ദം ആ​യി​രു​ന്നു.

മോ​ട്ടി മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ജോ​ൺ മാ​ത്യു മോ​ഡ​റേ​റ്റ​റാ​യി പ്ര​വ​ർ​ത്തി​ച്ചു. പ്ര​സി​ദ്ധ എ​ഴു​ത്തു​കാ​രി​യും, ക​വി​യ​ത്രി​യു​മാ​യ തെ​രേ​സ ടോം ​മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ​മാ​സം അ​ന്ത​രി​ച്ച സാ​ഹി​ത്യ​കാ​ര​നും ഭാ​ഷാ സ്നേ​ഹി​യു​മാ​യ ജോ​ൺ എ​ബ്ര​ഹാ​ത്തി​ന് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ചു കൊ​ണ്ടാ​ണ് യോ​ഗം ആ​രം​ഭി​ച്ച​ത്. ഒ​ക്ക​ൽ​ഹോ​മ​യി​ൽ അ​ധി​വ​സി​ച്ചി​രു​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ഷാ സാ​ഹി​ത്യ സേ​വ​ന​ങ്ങ​ളെ കേ​ര​ള റൈ​റ്റേ​ഴ്സ് ഫോ​റം അം​ഗ​ങ്ങ​ൾ അ​നു​സ്മ​രി​ച്ച് സം​സാ​രി​ച്ചു.

തു​ട​ർ​ന്ന്, പ്ര​സി​ദ്ധ നോ​വ​ലി​സ്റ്റും, കേ​ര​ള റൈ​റ്റേ​ഴ്സ് ഫോ​റം ക​ൺ​വീ​ന​റു​മാ​യ ജോ​ൺ മാ​ത്യു എ​ഴു​തി​യ “Ages Never End” എ​ന്ന ഇം​ഗ്ലീ​ഷ് നോ​വ​ൽ മു​ഖ്യാ​തി​ഥി​യാ​യി എ​ത്തി​യ തെ​രേ​സ ടോ​മി​ന് ന​ൽ​കി​ക്കൊ​ണ്ട് പ്ര​കാ​ശ​നം ചെ​യ്തു. അ​ന്ന​ത്തെ പ​രി​പാ​ടി​ക​ളു​ടെ മു​ഖ്യ ഇ​ന​മാ​യി എ.​സി. ജോ​ർ​ജ് ന​യി​ച്ച സം​വാ​ദം ടെ​ലി​വി​ഷ​ൻ സീ​രി​യ​ലു​ക​ൾ സ​മൂ​ഹ​ത്തി​ന് കൂ​ടു​ത​ലാ​യി ഗു​ണ​മാ​ണോ ദോ​ഷ​മാ​ണോ സൃ​ഷ്ടി​ക്കു​ന്ന​ത് എ​ന്ന വി​ഷ​യം വാ​ദ​പ്ര​തി​വാ​ദ​ങ്ങ​ൾ​ക്കും, ചൂ​ടേ​റി​യ ച​ർ​ച്ച​ക​ൾ​ക്കും തി​രി​കൊ​ളു​ത്തി.

സീ​രി​യ​ൽ ത​രം​ഗം ഒ​രു വി​നോ​ദം മാ​ത്ര​മാ​ണോ, അ​തോ സ​മൂ​ഹ​ത്തി​ൽ വി​പ​ത്തു​ക​ൾ സൃ​ഷ്ടി​ക്കു​ന്നു​ണ്ടോ? അ​ത് ന​ന്മ​യാ​ണോ തി​ന്മ​യാ​ണോ വി​ത​റു​ന്ന​ത്? സാം​സ്കാ​രി​ക പു​രോ​ഗ​തി​യോ അ​തോ ജീ​ർ​ണ​ത​യോ? ന​ന്മ​ക​ളു​ടെ നേ​ർ​ക്കാ​ഴ്ച​യോ നെ​ഗ​റ്റീ​വ് ചി​ന്ത​ക​ളു​ടെ​യും പ്ര​വ​ർ​ത്തി​ക​ളു​ടെ​യും പ്ര​ഭ​വ കേ​ന്ദ്ര​ങ്ങ​ളോ? മി​നി സ്ക്രീ​നി​ലെ നേ​രും നെ​റി​യും വി​വ​രി​ച്ചു കൊ​ണ്ടു ഒ​രു സീ​രി​യ​ൽ വി​ചാ​ര​ണ ത​ന്നെ അ​ദ്ദേ​ഹം സ​ദസി​ൽ ന​ട​ത്തി.

പ്ര​തി​ദി​ന ജീ​വി​ത​ത്തി​ലെ സ​ങ്കീ​ർ​ണ​ത​ക​ളി​ൽ നി​ന്നും മാ​ന​സി​ക സ​മ്മ​ർ​ദ്ദ​ങ്ങ​ളി​ൽ നി​ന്നും കു​റ​ച്ചു​സ​മ​യ​ത്തേ​ക്ക് ആ​ശ്വാ​സം ന​ൽ​കാ​ൻ ടി​വി സീ​രി​യ​ലു​ക​ൾ സ​ഹാ​യി​ക്കു​ന്നു. ത​ട​സമി​ല്ലാ​ത്ത ഒ​രു വി​നോ​ദം എ​ന്ന നി​ല​യി​ൽ പ്രാ​യ​മാ​യ​വ​ർ​ക്കും വീ​ട്ടി​ൽ ഇ​രി​ക്കു​ന്ന​വ​ർ​ക്കും വി​ര​സ​ത മാ​റ്റാ​നു​ള്ള ഒ​രു എ​ളു​പ്പ​വ​ഴി​യാ​യി കൂ​ടെ സീ​രി​യ​ലി​നെ കാ​ണാം.

സ്ത്രീ​പ​ക്ഷ ശാ​ക്തീ​ക​ര​ണം, തി​ന്മ​ക​ളു​ടെ മേ​ൽ ന​ന്മ​യു​ടെ വി​ജ​യം ഒ​ക്കെ​യാ​ണ് സീ​രി​യ​ലി​ൽ കൂ​ടു​ത​ലാ​യി ചി​ത്രീ​ക​രി​ക്ക​പ്പെ​ടു​ന്ന​ത്. എ​ന്നാ​ൽ ദോ​ഷ​വ​ശ​മാ​യി നീ​ണ്ടു​പോ​കു​ന്ന, അ​ല്ലെ​ങ്കി​ൽ ഒ​രു യു​ക്തി​ക്കും നി​ര​ക്കാ​ത്ത വ​ലി​ച്ചു​നീ​ട്ട​പ്പെ​ട്ട സ​ന്ദ​ർ​ഭ​ങ്ങ​ൾ മു​ഹൂ​ർ​ത്ത​ങ്ങ​ൾ ക​ഥ​ക​ൾ ചി​ത്രീ​ക​ര​ണ​ങ്ങ​ൾ, ജീ​വി​ത പി​രി​മു​റു​ക്ക​ങ്ങ​ൾ, കു​ടും​ബ വ​ഴ​ക്കു​ക​ൾ, വ​ഞ്ച​ന ച​തി അ​സൂ​യ, പ്ര​തി​കാ​ര​ചി​ന്ത​ക​ൾ, ഭ​യ​ങ്ങ​ൾ സം​ശ​യ​ങ്ങ​ൾ കാ​ണി​ക​ളി​ൽ സൃ​ഷ്ടി​ക്കു​ന്നു.

കൂ​ടാ​തെ വ​ലി​യ സ​മ​യ ന​ഷ്ടം, ദി​വ​സ​വും മ​ണി​ക്കൂ​റു​ക​ളോ​ളം സീ​രി​യ​ലു​ക​ൾ​ക്ക് മു​ന്നി​ൽ ചെ​ല​വ​ഴി​ക്കു​ന്ന ആ​ളു​ക​ളു​ടെ ക്രി​യാ​ത്മ​ക​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും വാ​യ​നാ​ശീ​ല​ത്തെ​യും ചി​ന്താ​ശ​ക്തി​ക​ളേ​യും, വ്യാ​യാ​മ​ങ്ങ​ളെ​യും ആ​രോ​ഗ്യ​ത്തെ​യും ത​ന്നെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്നു.​എ​ന്ന​തൊ​ക്കെ നെ​ഗ​റ്റീ​വ് വ​ശ​ങ്ങ​ൾ ത​ന്നെ​യാ​ണ്. അ​തി​നാ​ൽ പ്രേ​ക്ഷ​ക​ർ തീ​രു​മാ​നി​ക്കു​ക, സ്വ​യം നി​യ​ന്ത്രി​ക്കു​ക. അ​വ​ർ ത​ന്നെ അ​വ​രു​ടെ പ​രി​മി​തി​ക​ൾ ക​ണ​ക്കാ​ക്കി എ​ന്ത്കാ​ണ​ണം എ​ത്ര സ​മ​യം കാ​ണ​ണം എ​ന്ന് അ​വ​ർ ത​ന്നെ തീ​രു​മാ​നി​ക്ക​ണം.

ക​ഥ​ക​ളും ഉ​ള്ള​ട​ക്ക​ങ്ങ​ളും ചി​ത്രീ​ക​ര​ണ​ങ്ങ​ളും, നി​ർ​മ്മാ​താ​ക്ക​ളും അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​രും കൂ​ടു​ത​ൽ പോ​സി​റ്റീ​വാ​യ​തും യാ​ഥാ​ർ​ഥ്യ​ത്തോ​ട് അ​ടു​ത്ത് നി​ൽ​ക്കു​ന്ന​തു​മാ​യ സീ​രി​യ​ലു​ക​ൾ ബ്രോ​ഡ്‌​കാ​സ്റ്റ് ചെ​യ്യാ​ൻ ശ്ര​മി​ക്കു​ക​യെ​ന്നു എ.​സി.​ജോ​ർ​ജ് പ​റ​ഞ്ഞു നി​ർ​ത്തി. മ​ല​യാ​ള സീ​രി​യ​ൽ രം​ഗ​ത്തെ​പ്പ​റ്റി​യാ​യി​രു​ന്നു മു​ഖ്യ ഡി​ബേ​റ്റ്. 

വി​വി​ധ ഭാ​ഷ​ക​ളി​ൽ ഇ​റ​ങ്ങു​ന്ന സീ​രി​യ​ലു​ക​ളെ പ​റ്റി​യും, അ​തു​പോ​ലെ അ​ച്ച​ടി മാ​ധ്യ​മ രം​ഗ​ങ്ങ​ളി​ൽ ഇ​റ​ങ്ങു​ന്ന സീ​രി​യ​ൽ നീ​ണ്ട​ക​ഥ​ക​ളെ പ​റ്റി​യും പ​രാ​മ​ർ​ശി​ച്ചു​കൊ​ണ്ട് സം​വാ​ദം കൊ​ഴി​പ്പി​ച്ചു. സം​വാ​ദ രീ​തി​യി​ലു​ള്ള ഈ ​ച​ർ​ച്ചാ സ​മ്മേ​ള​നം വ​ള​രെ​യ​ധി​കം സാ​മൂ​ഹ്യ സാം​സ്കാ​രി​ക പ​ര​മ്പ​ര​ക​ളി​ലേ​ക്കും ചി​ന്ത​ക​ളി​ലേ​ക്കും വെ​ളി​ച്ചം വീ​ശി. തെ​രേ​സ ടോം, ​ഡോ​ളി കാ​ച്ച​പ്പ​ള്ളി, ബോ​ബി മാ​ത്യു, സെ​നി ഉ​മ്മ​ൻ, ഡോ​ക്ട​ർ ജോ​സ​ഫ് പൊ​ന്നോ​ലി, സു​രേ​ന്ദ്ര​ൻ നാ​യ​ർ, മോ​ട്ടി മാ​ത്യു, ജോ​ൺ മാ​ത്യു, മെ​ഴ്‌​സി തോ​മ​സ്, എ.​സി.​ജോ​ർ​ജ് തു​ട​ങ്ങി​യ​വ​ർ സം​വാ​ദ​ത്തി​ലും ച​ർ​ച്ച​യി​ലും സ​ജീ​വ​മാ​യി പ​ങ്കെ​ടു​ത്തു.

Latest News

Corehub Up