Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kerala Gold Price

സ്വ​​​​ർ​​​​ണ​​​വി​​​​ല പ​​​​വ​​​​ന് ഒ​​​​രു ല​​​​ക്ഷ​​​​ത്തി​​​​ന​​​​രി​​​​കെ

കൊ​​​​ച്ചി: സം​​​​സ്ഥാ​​​​ന​​​​ത്ത് സ്വ​​​​ർ​​​​ണ​​​​വി​​​​ല വീ​​​​ണ്ടും സ​​​​ർ​​​​വ​​​​കാ​​​​ല റി​​​​ക്കാ​​​​ർ​​​​ഡി​​​​ൽ. പ​​​​വ​​​​ന് ഒ​​​​രു ല​​​​ക്ഷം തൊ​​​​ടാ​​​​നൊ​​​​രു​​​​ങ്ങു​​​​ക​​​​യാ​​​​ണ്.​ ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ വി​​​​ല നി​​​​ശ്ച​​​​യി​​​​ക്കു​​​മ്പോ​​​​ൾ അ​​​​ന്താ​​​​രാ​​​​ഷ്‌​​​ട്ര സ്വ​​​​ർ​​​​ണ​​​​വി​​​​ല ട്രോ​​​​യ് ഔ​​​​ൺ​​​​സി​​​​ന് 4391 ഡോ​​​​ള​​​​റും രൂ​​​​പ​​​​യു​​​​ടെ വി​​​​നി​​​​മ​​​​യ​​​നി​​​​ര​​​​ക്ക് 89.67 ലും ​​​​ആ​​​​യി​​​​രു​​​​ന്നു.

ഇ​​​തി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ ഗ്രാ​​​​മി​​​​ന് 12,400 രൂ​​​​പ​​​യും പ​​​​വ​​​​ന് 99,200 രൂ​​​​പ​​​​യു​​​മാ​​​യി. ഉ​​​​ച്ച​​​​യ്ക്കു​​​ശേ​​​​ഷം അ​​​​ന്താ​​​​രാ​​​​ഷ്‌​​​ട്ര സ്വ​​​​ർ​​​​ണ​​​​വി​​​​ല ട്രോ​​​​യ് ഔ​​​​ൺ​​​​സി​​​​ന് 20 ഡോ​​​​ള​​​​റി​​​​ല​​​​ധി​​​​കം വ​​​​ർ​​​​ധി​​​​ച്ച് 4412 ഡോ​​​​ള​​​​റും രൂ​​​​പ​​​​യു​​​​ടെ വി​​​​നി​​​​മ​​​​യ​​​നി​​​​ര​​​​ക്ക് 89.74 ലും ​​​​ആ​​​​യി. ഇ​​​തോ​​​ടെ ഗ്രാ​​​​മി​​​​ന് 80 രൂ​​​​പ വ​​​​ർ​​​​ധി​​​​ച്ച് 12480 രൂ​​​​പ​​​​യും പ​​​​വ​​​​ന് 640 രൂ​​​​പ വ​​​​ർ​​​​ധി​​​​ച്ച് 99,840 രൂ​​​​പ​​​​യു​​​​മാ​​​​യി. പ​​​​വ​​​​ന് 1,00,000 എ​​​​ന്ന മാ​​​​ന്ത്രി​​​​ക സം​​​​ഖ്യ​​​​യി​​​​ലേ​​​​ക്ക് എ​​​​ത്താ​​​​ൻ 160 രൂ​​​​പ മാ​​​​ത്ര​​​​മാ​​​​ണ് ഇ​​​​നി വേ​​​​ണ്ട​​​​ത്.

ഡോ​​​​ള​​​​റി​​​​ന്‍റെ മൂ​​​​ല്യ​​​​ശോ​​​​ഷ​​​​ണം സ്വ​​​​ർ​​​​ണ​​​​ത്തെ ഹാ​​​​ർ​​​​ഡ് ക​​​​റ​​​​ൻ​​​​സി​​​യാ​​​ക്കി ഉ​​​​യ​​​​ർ​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്. ക​​​​ഴി​​​​ഞ്ഞ കാ​​​​ൽ നൂ​​​​റ്റാ​​​​ണ്ടി​​​​ല​​​​ധി​​​​ക​​​​മാ​​​​യു​​​​ള്ള വി​​​​ല​​​നി​​​​ല​​​​വാ​​​​രം പ​​​​രി​​​​ശോ​​​​ധി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ങ്കി​​​​ൽ ന​​​​വം​​​​ബ​​​​ർ മു​​​​ത​​​​ൽ ഫെ​​​​ബ്രു​​​​വ​​​​രി വ​​​​രെ​​​​യു​​​​ള്ള കാ​​​​ല​​​​യ​​​​ള​​​​വി​​​​ൽ സ്വ​​​​ർ​​​​ണ​​​​വി​​​​ല വ​​​​ർ​​​​ധി​​​​ക്കു​​​​ന്ന പ്ര​​​​വ​​​​ണ​​​​ത​​​​യാ​​​​ണു​​​ള്ള​​​​തെ​​​​ന്ന് ഗോ​​​​ൾ​​​​ഡ് ആ​​​​ൻ​​​​ഡ് സി​​​​ൽ​​​​വ​​​​ർ മ​​​​ർ​​​​ച്ച​​​​ന്‍റ്സ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ൻ സം​​​​സ്ഥാ​​​​ന ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി അ​​​​ഡ്വ. എ​​​​സ്. അ​​​​ബ്‌​​​ദു​​​ൾ നാ​​​​സ​​​​ർ പ​​​​റ​​​​ഞ്ഞു. വെ​​​​ള്ളി വി​​​​ല​​​​യു​​​​ടെ റി​​​​ക്കാ​​​​ർ​​​​ഡ് വ​​​​ർ​​​​ധ​​​​ന​​​​യും തു​​​​ട​​​​രു​​​​ക​​​​യാ​​​​ണ്.

Latest News

Corehub Up