Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kerala State Youth Featival

ബാ​ൻ​ഡ് മേ​ള​ത്തി​ൽ ക​പ്പ​ടി​ച്ച് അ​രു​ൺ 'ആ​ശാ​ൻ'

തൃ​ശൂ​ർ: ഒ​ന്ന​ര പ​തി​റ്റാ​ണ്ടി​നു​മു​ന്പ് സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ബാ​ൻ​ഡ് മേ​ളം പ​ഠി​ച്ച അ​രു​ൺ ഇ​ക്കു​റി സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​വേ​ദി​യി​ൽ എ​ത്തി​യ​ത് നാ​ല് ടീ​മു​ക​ളു​ടെ സ്വ​ന്തം "ആ​ശാ​നാ​യി.'

പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി മെ​ഡി​ക്ക​ൽ റ​പ്പാ​യി ജോ​ലി​ക്കു ക​യ​റി​യെ​ങ്കി​ലും ബാ​ൻ​ഡ് മേ​ള​ത്തോ​ടു​ള്ള ക​മ്പം അ​രു​ൺ ജീ​വി​ത​ത്തി​ന്‍റെ ഭാ​ഗ​മാ​ക്കി. സ​മ​യം​കി​ട്ടു​മ്പോ​ഴൊ​ക്കെ കു​ട്ടി​ക​ളെ പ​രി​ശീ​ലി​പ്പി​ച്ചു. അ​വ​ർ സ​ബ് ജി​ല്ല​യും ജി​ല്ല​യും ക​ട​ന്ന് സം​സ്ഥാ​ന ക​ലോ​ത്സ​വ​ത്തി​ൽ മി​ന്നും​പ്ര​ക​ട​നം കാ​ഴ്ച​വ​യ്ക്കാ​ൻ തു​ട​ങ്ങി​യ​തോ​ടെ എ​റ​ണാ​കു​ളം തേ​വ​ര കീ​ലോ​ത്തു​പ​റ​മ്പി​ൽ കെ.​വി. അ​രു​ൺ ബാ​ൻ​ഡ് മേ​ള​ത്തി​ന്‍റെ ആ​ശാ​നാ​യി.

ജോ​ലി ഉ​പേ​ക്ഷി​ച്ച് മു​ഴു​വ​ൻ​സ​മ​യ പ​രി​ശീ​ല​ക​നാ​യ അ​രു​ൺ ഇ​ക്കു​റി നാ​ലു ടീ​മു​ക​ളെ​യാ​ണ് സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ലെ​ത്തി​ച്ച​ത്. നാ​ലു ടീ​മു​ക​ളും എ ​ഗ്രേ​ഡ് സ്വ​ന്ത​മാ​ക്കി.

അ​രു​ൺ പ​രി​ശീ​ല​ക​നാ​യ കോ​ഴി​ക്കോ​ട് പ്രോ​വി​ഡ​ൻ​സ് ഗേ​ൾ​സ് എ​ച്ച്എ​സ്എ​സ് ഇ​ക്കു​റി ദേ​ശീ​യ ബാ​ൻ​ഡ് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഒ​രു​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് സം​സ്ഥാ​ന​ക​ലോ​ത്സ​വ​ത്തി​ലെ മി​ന്നു​ന്ന നേ​ട്ടം.

Latest News

Corehub Up