Tue, 4 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KeralaAgriculturalUniversity

മ​ഴ: വി​ള സം​ര​ക്ഷ​ണ​ത്തി​ന് നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി കേ​ര​ള കാ​ര്‍​ഷി​ക സ​ര്‍​വ​ക​ലാ​ശാ​ല

ക​ല്‍​പ്പ​റ്റ: ശ​ക്ത​മാ​യ മ​ഴ​യെ​ത്തു​ട​ര്‍​ന്ന് കൃ​ഷി​യി​ട​ങ്ങ​ളി​ല്‍ വെ​ള്ള​ക്കെ​ട്ടും ഉ​യ​ര്‍​ന്ന അ​ന്ത​രീ​ക്ഷ ഈ​ര്‍​പ്പ​വും അ​നു​ഭ​വ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ വി​ള സം​ര​ക്ഷ​ണ​ത്തി​ന് നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി കാ​ര്‍​ഷി​ക സ​ര്‍​വ​ക​ലാ​ശാ​ല.

മ​ഴ മാ​റി​യ ഉ​ട​ന്‍ കൃ​ഷി​യി​ട​ങ്ങ​ളി​ലെ അ​ധി​ക​ജ​ലം ഒ​ഴു​ക്കി​ക്ക​ള​യു​ക​യും ശാ​സ്ത്രീ​യ രോ​ഗ​പ്ര​തി​രോ​ധ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്ന് നി​ര്‍​ദേ​ശ​ങ്ങ​ളി​ല്‍ പ​റ​യു​ന്നു. നെ​ല്‍​വ​യ​ലു​ക​ളി​ല്‍ നി​ല​വി​ലെ കാ​ലാ​വ​സ്ഥ​യി​ല്‍ ബാ​ക്ടീ​രി​യ​ല്‍ ലീ​ഫ് ബ്ലൈ​റ്റ് (ഇ​ല ക​രി​ച്ചി​ല്‍ രോ​ഗം) വ്യാ​പി​ക്കാ​ന്‍ സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്.

രോ​ഗം വ​രു​ന്ന​തി​നു​മു​മ്പു​ത​ന്നെ ഒ​രു ലി​റ്റ​ര്‍ വെ​ള്ള​ത്തി​ല്‍ 20 ഗ്രാം ​സ്യൂ​ഡോ​മോ​ണാ​സും 20 മി​ല്ലി പ​ച്ച​ചാ​ണ​ക ത​ളി​യും എ​ന്ന ക​ണ​ക്കി​ല്‍ ചേ​ര്‍​ത്ത് ഇ​ല​ക​ളി​ല്‍ ന​ന്നാ​യി ത​ളി​ക്ക​ണം.

ഏ​ക്ക​റി​ന് ര​ണ്ട് കി​ലോ​ഗ്രാം ബ്ലീ​ച്ചിം​ഗ് പൗ​ഡ​ര്‍ 20 തു​ണി​സ​ഞ്ചി​ക​ളി​ല്‍ (ഓ​രോ സ​ഞ്ചി​യി​ലും 100 ഗ്രാം ​വീ​തം) നി​റ​ച്ച് വ​യ​ലി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍​വെ​ള്ള​ത്തി​ല്‍ ഇ​ട​ണം.

ബ്ലീ​ച്ചിം​ഗ് പൗ​ഡ​ര്‍ നേ​രി​ട്ട് വ​യ​ലി​ല്‍ വി​ത​റ​രു​ത്. വാ​ഴ​ക്കൃ​ഷി​യി​ല്‍ മ​ഴ​ക്കാ​ല​ത്ത് റൈ​സോം റോ​ട്ട് (​മാ​ണം അ​ഴു​ക​ല്‍)​ രോ​ഗം രൂ​ക്ഷ​മാ​കാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ ത​ട​ങ്ങ​ളി​ല്‍ വെ​ള്ളം കെ​ട്ടി​നി​ല്‍​ക്കാ​തെ ചാ​ലു​ക​ള്‍ തു​റ​ന്ന് നീ​ര്‍​വാ​ര്‍​ച്ച ഉ​റ​പ്പാ​ക്ക​ണം.

രോ​ഗ​പ്ര​തി​രോ​ധ​ത്തി​ന് ഒ​രു ലി​റ്റ​ര്‍ വെ​ള്ള​ത്തി​ന് 20 ഗ്രാം ​എ​ന്ന ക​ണ​ക്കി​ല്‍ സ്യൂ​ഡോ​മോ​ണാ​സ് ക​ല​ക്കി ഓ​രോ വാ​ഴ​യു​ടെ​യും ചു​വ​ട്ടി​ല്‍ അ​ഞ്ച് ലി​റ്റ​ര്‍ വീ​തം ഒ​ഴി​ക്ക​ണം. ഗു​രു​ത​ര രോ​ഗം ബാ​ധി​ച്ച ചെ​ടി​ക​ള്‍ ഉ​ട​ന്‍ നീ​ക്കം ചെ​യ്യ​ണം.

കു​രു​മു​ള​കി​ല്‍ ദ്രു​ത​വാ​ട്ട​വും ക​വു​ങ്ങി​ല്‍ മ​ഹാ​ളി​യും ജാ​തി​യി​ല്‍ ഇ​ല​കൊ​ഴി​ച്ചി​ല്‍ രോ​ഗ​വും പ​ട​രാ​ന്‍ സാ​ധ്യ​ത​യേ​റെ​യാ​ണ്. തോ​ട്ട​ങ്ങ​ളി​ല്‍ വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കു​ക​യും രോ​ഗം ബാ​ധി​ച്ച ഇ​ല​ക​ളും ഉ​ണ​ങ്ങി​യ കൊ​മ്പു​ക​ളും ശേ​ഖ​രി​ച്ച് ക​ത്തി​ച്ചു​ന​ശി​പ്പി​ക്കു​ക​യും വേ​ണം.

മ​ഴ മാ​റി ഇ​ല​ക​ള്‍ ഉ​ണ​ങ്ങി​യ​ശേ​ഷം ഒ​രു ശ​ത​മാ​നം ബോ​ര്‍​ഡോ മി​ശ്രി​തം ത​ളി​ക്കു​ന്ന​ത് രോ​ഗ​വ്യാ​പ​നം ത​ട​യാ​ന്‍ സ​ഹാ​യി​ക്കും.

ത​ക്കാ​ളി, മു​ള​ക്, വ​ഴു​ത​ന, വെ​ണ്ട, പ​യ​ര്‍, പാ​വ​ല്‍, പ​ട​വ​ലം, വെ​ള്ള​രി തു​ട​ങ്ങി​യ​വ​യി​ല്‍ വേ​ര് അ​ഴു​ക​ല്‍, വാ​ട്ടം, ഇ​ല​പ്പു​ള്ളി, കാ​യ ചീ​യ​ല്‍ തു​ട​ങ്ങി​യ രോ​ഗ​ങ്ങ​ള്‍ വ​ര്‍​ധി​ക്കാം. തോ​ട്ട​ങ്ങ​ളി​ല്‍ വെ​ള്ളം കെ​ട്ടി​നി​ല്‍​ക്കാ​തെ ചാ​ലു​ക​ള്‍ ഒ​രു​ക്കു​ക​യും രോ​ഗം ബാ​ധി​ച്ച ഇ​ല​ക​ളും കാ​യ്ക​ളും ശേ​ഖ​രി​ച്ച് ന​ശി​പ്പി​ക്കു​ക​യും വേ​ണം.

ഒ​രു ലി​റ്റ​ര്‍ വെ​ള്ള​ത്തി​ല്‍ 20 ഗ്രാം ​സ്യൂ​ഡോ​മോ​ണാ​സ് ക​ല​ക്കി ചെ​ടി​ക​ളു​ടെ ചു​വ​ട്ടി​ലും ഇ​ല​ക​ളി​ലും ത​ളി​ക്കു​ന്ന​ത് രോ​ഗ​പ്ര​തി​രോ​ധ​ത്തി​ന് ഉ​ത്ത​മ​മാ​ണ്. പ​ട​രു​ന്ന വി​ള​ക​ള്‍​ക്ക് താ​ങ്ങ് ഉ​റ​പ്പാ​ക്കി കാ​യ്ക​ള്‍ മ​ണ്ണി​ല്‍ സ്പ​ര്‍​ശി​ക്കാ​തി​രി​ക്കാ​ന്‍ ശ്ര​ദ്ധി​ക്ക​ണം.

മ​ഴ പെ​യ്യു​ന്ന സ​യം കീ​ട​നാ​ശി​നി​ക​ളും കു​മി​ള്‍​നാ​ശി​നി​ക​ളും പ്ര​യോ​ഗി​ക്കു​ന്ന​ത് പൂ​ര്‍​ണ​മാ​യും ഒ​ഴി​വാ​ക്ക​ണം. മ​ഴ അ​വ​സാ​നി​ച്ച് ഇ​ല​ക​ള്‍ ന​ന്നാ​യി ഉ​ണ​ങ്ങി​യ​ശേ​ഷ​മേ സ​സ്യ​സം​ര​ക്ഷ​ണ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​വൂ.

Latest News

Corehub Up