Wed, 4 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KeralaAssociationofTexas

America

കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ടെ​ക്സ​സി​ന് ന​വ നേ​തൃ​ത്വം

ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ടെ​ക്സ​സി​ന്‍റെ അ​ടു​ത്ത വ​ർ​ഷ​ത്തേ​ക്കു​ള്ള പു​തി​യ ഭാ​ര​വാ​ഹി​ക​ളെ ജ​ന​റ​ൽ ബോ​ഡി യോ​ഗം തെര​ഞ്ഞെ​ടു​ത്തു. ന​വം​ബ​ർ ഒ​ന്ന് മു​ത​ൽ പു​തി​യ ഭ​ര​ണ​സ​മി​തി ചു​മ​ത​ല​യേ​റ്റു.

പ്ര​സി​ഡ​ന്‍റാ​യി രാ​ജു വ​ർ​ഗീ​സ്, സെ​ക്ര​ട്ട​റി​യാ​യി സോ​ഹ​ൻ ജോ​യ്, ട്ര​ഷ​റ​റാ​യി വി​ന്നി ഫി​ലി​പ്പ്, വൈ​സ് പ്ര​സി​ഡ​ന്‍റാ​യി സാ​ജു ക​രി​യാം​പു​ഴ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യാ​യി ഫ്രാ​ൻ​സി​സ് സെ​ബാ​സ്റ്റ്യ​ൻ, ജോ​യി​ന്‍റ് ട്ര​ഷ​റ​റാ​യി ജോ​ഷി ജോ​സ് എ​ന്നി​വ​ർ പു​തി​യ ഭ​ര​ണ​സ​മി​തി​യി​ൽ ചു​മ​ത​ല​യേ​റ്റു.

ഫോ​മ​യു​ടെ നൂ​റാ​മ​ത്തെ മെ​മ്പ​ർ​ഷി​പ്പ് നേ​ടു​ക​യും ടെ​ക്സോ​മ റീ​ജി​യ​ണി​ൽ ഉ​ൾ​പ്പെ​ട്ട​തു​മാ​യ കെഎടി ഫോ​മ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ മു​ഖ്യ​പ​ങ്ക് വ​ഹി​ക്കു​മെ​ന്ന് അ​റി​യി​ച്ചു.

അ​സോ​സി​യേ​ഷ​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ ഊ​ർ​ജ​വും പു​തു​മ​യും പ​ക​രു​ന്ന​തി​നും സം​ഘ​ട​ന​യു​ടെ സാ​മൂ​ഹി​ക​വും സാം​സ്കാ​രി​ക​വു​മാ​യ ഇ​ട​പെ​ട​ലു​ക​ൾ, കൂ​ടു​ത​ൽ വി​പു​ലീ​ക​രി​ക്കു​ന്ന​തി​നും പു​തി​യ ഭ​ര​ണ​സ​മി​തി മു​ൻ​ഗ​ണ​ന ന​ൽ​കും.

കേ​ര​ളീ​യ പാ​ര​മ്പ​ര്യ​വും സം​സ്കാ​ര​വും പു​തു​ത​ല​മു​റ​യി​ലേ​ക്ക് പ​ക​ർ​ന്നു​ന​ൽ​കു​ന്ന​തി​നൊ​പ്പം, ടെ​ക്സസി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ ഐ​ക്യ​വും, പ​ര​സ്പ​ര സ​ഹ​ക​ര​ണ​വും ശ​ക്തി​പ്പെ​ടു​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും നേ​തൃ​ത്വം ന​ൽ​കും.

പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ട​ന​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടു​ത​ൽ ജ​ന​കീ​യ​മാ​ക്കു​ന്ന​തി​നും കൂ​ടു​ത​ൽ ആ​ളു​ക​ളെ സം​ഘ​ട​ന​യു​ടെ ഭാ​ഗ​മാ​ക്കു​ന്ന​തി​നു​മാ​യി പു​തി​യ മെ​മ്പ​ർ​ഷി​പ്പ് കാ​മ്പ​യി​ൻ ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്ന് എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​ക്കു​വേ​ണ്ടി പ്ര​സി​ഡ​ന്‍റ് രാ​ജു വ​ർ​ഗീ​സ് അ​റി​യി​ച്ചു.

നി​ല​വി​ലു​ള്ള അം​ഗ​ങ്ങ​ളു​ടെ സ​ജീ​വ പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കു​ന്ന​തി​നൊ​പ്പം പു​തി​യ അം​ഗ​ങ്ങ​ളെ സം​ഘ​ട​ന​യി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ക​യും വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വ്യാ​പി​പ്പി​ക്കു​ക​യും ചെ​യ്യു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

എ​ല്ലാ അം​ഗ​ങ്ങ​ളു​ടെ​യും സ​ഹ​ക​ര​ണ​വും പി​ന്തു​ണ​യും ഉ​റ​പ്പാ​ക്കി കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ടെ​ക്സാ​സി​നെ കൂ​ടു​ത​ൽ സ​ജീ​വ​വും ശ​ക്ത​വു​മാ​യ ഒ​രു മ​ല​യാ​ളി കൂ​ട്ടാ​യ്മ​യാ​യി മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കാ​നാ​ണ് പു​തി​യ ഭ​ര​ണ​സ​മി​തി​യു​ടെ തീ​രു​മാ​നം.

സം​ഘ​ട​ന​യു​ടെ ഭാ​വി പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ എ​ല്ലാ മ​ല​യാ​ളി​ക​ളു​ടെ​യും പ​ങ്കാ​ളി​ത്ത​വും സ​ഹ​ക​ര​ണ​വും പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും പു​തി​യ നേ​തൃ​ത്വം അ​റി​യി​ച്ചു.

Latest News

Corehub Up